LHC0088 • 2025-10-22 05:21:11 • views 1077
കൊൽക്കത്ത ∙ ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്ടറുടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റായിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വിദ്യാസാഗർ കോളനിയിലെ വീട്ടിലാണ് ആറാം ക്ലാസ് വിദ്യാർഥിനിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ എസ്എസ്‌കെഎം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
- Also Read പല സ്ത്രീകളുമായും ബന്ധം; പിടിക്കപ്പെടില്ലെന്ന് ആത്മവിശ്വാസം: ബെഞ്ചമിനെ ‘ഓടിപ്പിടിച്ച്’ കേരള പൊലീസ്, നീക്കം അതീവരഹസ്യം
സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. മരിച്ച കുട്ടിയുടെ അമ്മ കുറച്ചു വർഷങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. അതിനുശേഷം, പെൺകുട്ടിയുടെ അച്ഛൻ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു. പെൺകുട്ടിയുടെ രണ്ടാനമ്മ പടക്കം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ പലതവണ വിളിച്ചിട്ടും കുട്ടിയിൽ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ വാതിൽ തകർത്ത് വീടിനുള്ളിൽ കയറി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനെമെങ്കിലും കൊലപാതക സാധ്യത അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. കുടുംബത്തിലെ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മരണത്തിലെ ദുരൂഹത കണ്ടെത്താൻ കുടുംബാംഗങ്ങളെയും അയൽക്കാരെയും സഹപാഠികളെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. English Summary:
Kolkata: R.G. Kar Accused Sanjay Rai\“s Niece Dies Mysteriously, Police Probe Suicide or Murder |
|