search
 Forgot password?
 Register now
search

32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി 2 എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു; പ്രതിപക്ഷമില്ലാതെ നാഗാലാൻഡ്

Chikheang 2025-10-22 05:21:13 views 759
  



കൊൽക്കത്ത ∙ നാഗാലാൻഡിൽ 32 എംഎൽഎമാരുള്ള, മുഖ്യമന്ത്രിയുടെ പാർട്ടി 2 എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു. പ്രധാന ഭരണകക്ഷിയായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യാണ് നാഗാ പീപ്പിൾസ് ഫ്രണ്ടിൽ (എൻപിഎഫ്) ലയിച്ചത്. എൻഡിപിപി നേതാവായിരുന്ന മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആണ് എൻപിഎഫിന്റെ പുതിയ പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി അചുംബെമോ കിക്കോൺ തുടരും.

  • Also Read സമാധാന കരാർ പ്രതിസന്ധിയിൽ, വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യുഎസ് സംഘം ഇസ്രയേലിൽ   


നേരത്തേ എൻപിഎഫ് നേതാവായിരുന്ന റിയോ 2017ൽ പാർട്ടി വിട്ട് എൻഡിപിപിയിൽ ചേരുകയായിരുന്നു. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ എൻഡിപിപി ഭരണം പിടിച്ചു. 32 എംഎൽഎമാരുള്ള എൻഡിപിപി 2 എംഎൽഎമാരുള്ള എൻപിഎഫിൽ ലയിക്കുന്നത് നാഗാലാൻഡിന്റെ വിശാല ലക്ഷ്യങ്ങൾക്കായാണെന്നു റിയോ പറഞ്ഞു. ഭരണമുന്നണിയിലുള്ള ബിജെപിക്ക് 12 എംഎൽഎമാരുണ്ട്. 60 അംഗ നിയമസഭയിൽ മറ്റ് ചെറുകക്ഷികളുടെ എംഎൽഎമാരും സ്വതന്ത്രന്മാരും ഭരണമുന്നണിയിലാണ്. ഫലത്തിൽ സംസ്ഥാനത്തു പ്രതിപക്ഷം ഇല്ല.  

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം neiphiu_rio എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
KOLKATA: Nagaland Becomes Opposition-less State After Major Political Merger
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com