LHC0088 • 2025-10-22 17:20:56 • views 1168
തിരുവനന്തപുരം ∙ ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ ഈ വര്‍ഷം അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സ്വര്‍ണം പൂശല്‍ ജോലികള്‍ സ്‌പോണ്‍സറുടെ നിര്‍ദേശപ്രകാരം നടത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതായി ഓഗസ്റ്റ് 21നു തിരുവാഭരണം കമ്മിഷണര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നതായി ഹൈക്കോടതിയില്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയതിനോടു പ്രതികരിക്കുകയായിരുന്നു പ്രശാന്ത്.
- Also Read ഇരുമുടിക്കെട്ടുമായി പടി ചവിട്ടി അയ്യപ്പനെ വണങ്ങി രാഷ്ട്രപതി; സന്നിധാനത്ത് പൂർണകുംഭം നൽകി സ്വീകരണം
‘‘ഞാന്‍ ഇടപെട്ട് പാളികള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടുവെന്ന പരാമര്‍ശം വന്നത് ദൗര്‍ഭാഗ്യകരമാണ്. അക്കാര്യത്തില്‍ കോടതിയുടെ ഭാഗത്തു തെറ്റു വന്നെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ചൂണ്ടിക്കാണിക്കും. പോറ്റിയുടെ കയ്യിൽ അല്ല പാളികള്‍ കൊടുത്തുവിട്ടത്. കൃത്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട്. സ്വര്‍ണം പൂശുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് തിരുവാഭരണം കമ്മിഷണര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. സ്‌പോണ്‍സറുമായി സംസാരിച്ച ശേഷം അതു പിന്നീട് തിരുത്തുകയായിരുന്നു. അതിലും ഞാന്‍ ഇടപെട്ടിട്ടില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയോ അയാള്‍ക്കൊപ്പമുള്ളവരെയോ സഹായിക്കുന്ന ഒരു ഉത്തരവു പോലും ബോര്‍ഡ് ഇറക്കിയിട്ടില്ല. പാളികള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ചെന്നൈയില്‍ എത്തിക്കണമെന്നാണ് ഉത്തരവുകളില്‍ പറഞ്ഞിരിക്കുന്നത്’’ – പ്രശാന്ത് പറഞ്ഞു.
- Also Read പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?
അറ്റകുറ്റപ്പണിക്കു വേണ്ട സാങ്കേതിക വൈദഗ്ധ്യം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനില്ലെന്ന് ഇക്കൊല്ലം ജൂലൈ 30ന് എഴുതിയ കത്തില്‍ ദേവസ്വം കമ്മിഷണര്‍ അഭിപ്രായപ്പെട്ടത് കോടതി പറഞ്ഞിരുന്നു. എന്നാല്‍, ഓഗസ്റ്റ് എട്ടിനുള്ള കത്തില്‍ കമ്മിഷണര്‍ ഈ നിലപാടു മാറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശില്‍പങ്ങള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ബോധപൂര്‍വം ശ്രമിച്ചെന്നു കൃത്യമായ സൂചന നല്‍കുന്ന സംഭവപരമ്പരയാണു വെളിവാകുന്നതെന്നു കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും എന്തുകൊണ്ടു സ്‌പെഷല്‍ കമ്മിഷണറുടെ അനുമതി തേടിയില്ലെന്നതിനുള്ള ഉത്തരം ഇതിലുണ്ടെന്നു കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇപ്പോഴത്തെ ബോര്‍ഡും പ്രസിഡന്റും സംശയനിഴലില്‍ ആയിരിക്കുകയാണ്. English Summary:
Sabarimala Dwarapalaka sculptures repair controversy involves the Travancore Devaswom Board and its president, P.S. Prasanth: The High Court has raised concerns regarding the handling of the sculptures and potential irregularities in the gold plating process, leading to suspicion on the board\“s actions. |
|