‘20 വർഷമായി മകൻ ലഹരിക്കടിമ, വീടിന് തീവച്ചു, സൈക്കോസിസം കാരണം പലതും സങ്കൽപ്പിച്ചു’: കേസിനെതിരെ പഞ്ചാബ് മുൻ ഡിജിപി

Chikheang 2025-10-22 17:51:09 views 1194
  



ചണ്ഡിഗഢ്∙ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തനിക്കും ഭാര്യക്കുമെതിരെ കേസെടുത്ത ഹരിയാന പൊലീസ് നടപടിക്കെതിരെ പഞ്ചാബ് മുൻ ഡിജിപി. മുഹമ്മദ് മുസ്തഫ, ഭാര്യ റസിയ സുൽത്താന എന്നിവർക്കെതിരെയാണ് പൊലീസ് കൊലപാതക കേസെടുത്തത്. സംഭവത്തിൽ തന്റെ കുടുംബത്തിനെതിരായി ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച മുഹമ്മദ് മുസ്തഫ വരും ദിവസങ്ങളിൽ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവരുമെന്ന് പറഞ്ഞു.

  • Also Read ആറാം ക്ലാസുകാരി അലമാരയിൽ തൂങ്ങിയ നിലയിൽ; മരിച്ചത് ആർജി കർ ബലാത്സംഗ കേസ് പ്രതിയുടെ അനന്തരവൾ, ദുരൂഹത   


മകൻ അഖിലിന്റെ സമൂഹമാധ്യമ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് പഞ്ച്കുലയിലെ സെക്ടർ 4ലെ വസതിയിൽ അബോധാവസ്ഥയിൽ 35 കാരനായ അഖിലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വൈകാതെ അഖിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളും വിഡിയോകളും പുറത്തുവന്നതോടെ കേസിൽ പുതിയ വഴിത്തിരിവാകുകയായിരുന്നു. ഇതിനുപിന്നാലെയാണ് മാതാപിതാക്കൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

  • Also Read പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?   


എഫ്‌ഐആറിന് പിന്നിൽ വൃത്തികെട്ട രാഷ്ട്രീയവും വിലകുറഞ്ഞ ചിന്താഗതിയും ഉണ്ടെന്നാണ് മുഹമ്മദ് മുസ്തഫ ആരോപിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വിശ്വസിച്ച് എഫ്‌ഐആർ റജിസ്റ്റർ ചെയ്തവരും നിയമനടപടി നേരിടാൻ തയാറാകണമെന്ന് മുഹമ്മദ് കൂട്ടിച്ചേർത്തു. മകൻ രണ്ടു പതിറ്റാണ്ടായി ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക പൊലീസ് അന്വേഷണത്തിൽ അമിത അളവിൽ ബ്യൂപ്രെനോർഫിൻ കുത്തിവച്ച ശേഷമാണ് അഖിൽ മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2007ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഏകദേശം 18 വർഷമായി, ചണ്ഡീഗഢിലെ പിജിഐഎംഇആറിൽ ചികിത്സയിലായിരുന്നു മകൻ. ഒരിക്കൽ അഖിൽ ഞങ്ങളുടെ വീടിന് തീകൊളുത്തിയിരുന്നു. സൈക്കോസിസ് കാരണം, അവൻ പുതിയ കാര്യങ്ങൾ സങ്കൽപ്പിക്കാൻ തുടങ്ങി. ലഹരിമരുന്ന് വാങ്ങാൻ പണത്തിനായി അവൻ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു. നിരവധി തവണ ഞാൻ പൊലീസിൽ പരാതി നൽകിയിരുന്നു.’’ – മുഹമ്മദ് മുസ്തഫയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. English Summary:
Ex-DGP Accuses Police of Political Motivation: Punjab Ex-DGP Mohammad Mustafa faces allegations after his son\“s death. The son, a long-time drug addict with psychosis, was found dead, leading to an FIR against Mustafa and his wife, which he claims is politically motivated.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138006

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.