search
 Forgot password?
 Register now
search

പൂച്ചയെ പിടിക്കാൻ എത്തി, കാറിന്റെ ബോണറ്റിനുള്ളിൽ കുടുങ്ങിയ നായ ചത്തു, കണ്ണൂർ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം–വിഡിയോ

cy520520 2025-10-22 17:51:10 views 954
  



കണ്ണൂർ ∙ പൂച്ചയെ പിടിക്കാൻ എത്തിയ തെരുവുനായ കാറിന്റെ ബോണറ്റിൽ കുടുങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ചത്തു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ചാല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് സംഭവം. പൂച്ചയെ പിടിക്കാൻ രാത്രി എത്തിയ തെരുവു നായ്ക്കളിൽ ഒന്നാണ് കാറിന്റെ ബോണറ്റിനുള്ളിൽ കുടുങ്ങിയത്.

  • Also Read പിതാവ് മർദിച്ചതിൽ വൈരാഗ്യം; 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി കൊന്നു, ആക്രമിച്ചത് കത്തിയും ഇഷ്ടികയും ഉപയോഗിച്ച്   
  View this post on Instagram

A post shared by Manorama Online (@manoramaonline)


നായ്ക്കൾ വണ്ടിക്കടുത്തുനിന്ന് ശബ്ദമുണ്ടാക്കുന്നതു കേട്ടുണർന്ന വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടിൽ സ്ഥിരമായി വരാറുള്ള  പൂച്ചകൾ രാത്രി പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന കാറിനടിയിലാണ് കിടക്കാറ്. പൂച്ചയെ പിടിക്കാനെത്തിയ നായ്ക്കളിൽ ഒന്ന് വണ്ടിക്കടിയിലൂടെ തലയിട്ട് ബോണറ്റിനുള്ളിലേക്ക് കയറുകയായിരുന്നു. ബോണറ്റിൽ കുടുങ്ങിയ നായ് ബഹളം വച്ച് പരിഭ്രാന്തി സൃഷ്ടിച്ചതോടെ മറ്റു നായ്ക്കൾ ഓടി രക്ഷപ്പെട്ടു. വീട്ടുകാരും സമീപവാസികളും പരിശോധിച്ചപ്പോൾ ഉടലും കാലും എൻജിനുള്ളിൽ കുടുങ്ങി തലകീഴായി കിടക്കുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും രക്ഷപ്പെടുത്താനാകാതെ വന്നതോടെ കണ്ണൂർ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും നായയെ പുറത്തെടുക്കാനായില്ല. തുടർന്ന് മെക്കാനിക്കിന്റെ സഹായം തേടാൻ പറഞ്ഞ് അവർ മടങ്ങി. ചൊവ്വാഴ്ച രാവിലെ മെക്കാനിക് എത്തിയപ്പോഴേക്കും നായ ചത്തിരുന്നു.  

  • Also Read പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?   


കാറിനുള്ളിൽ കുടുങ്ങിയ നായ വാഹനത്തിന്റെ പല ഭാഗങ്ങളും കടിച്ചുമുറിച്ചു. കുറച്ചുമാസങ്ങൾക്കു മുൻപ് നായ്ക്കൾ കടിച്ച് ഇതേ വാഹനം കേടുപാടുകൾ വരുത്തിയിരുന്നു. ചാലയിലും പരിസരത്തും സമീപകാലത്തായി തെരുവുനായ് ശല്യം അതിരൂക്ഷമാണ്. കണ്ണൂർ നഗരത്തിലെത്തുന്നവർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതും പതിവാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ണൂർ നഗരത്തിൽ ഒറ്റ ദിവസം എഴുപതിലധികം പേർക്ക് കടിയേറ്റിരുന്നു. English Summary:
Stray dog dies after getting trapped in a car bonnet in Kannur. The incident highlights the growing issue of street dog menace in the Kannur area, where dog attacks are becoming increasingly common.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153701

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com