cy520520 • 2025-10-22 23:21:14 • views 1110
പത്തനംതിട്ട∙ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ മാധ്യമ വാർത്തകൾ തെറ്റാണെന്ന് കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ. ‘എച്ച്’ മാർക്കിൽ ഹൈലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് ജനീഷ് കുമാർ പറഞ്ഞു. കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു.
- Also Read ‘ഹെലികോപ്റ്റർ ലാൻഡ് ചെയ്തത് അഞ്ചടി മാറി’: സുരക്ഷ വീഴ്ചയില്ലെന്ന് പൊലീസ് മേധാവി, ഹെലിപാഡ് നിർമാണം പൂർത്തിയായത് രാവിലെ
‘‘ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോൺക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്റ്റർ ഉയർത്തുന്നതിനു പ്രശ്നമുണ്ടോ? ഇനി കോൺക്രീറ്റ് ഇത്തിരി താഴ്ന്നെന്നു വയ്ക്കുക. ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത്’’–ജനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
- Also Read ശബരിമല ദർശനം പൂർത്തിയാക്കി രാഷ്ട്രപതി; തിരുവനന്തപുരത്തേക്ക് തിരിച്ചു
ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇത് ഉറയ്ക്കാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിനു മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. അതിനാലാണ് ഹെലികോപ്റ്റർ തള്ളി, നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയതെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. English Summary:
Drauapadi Murmu Helicopter Controversy: Konni MLA K.U. Janeesh Kumar refutes media reports on President Droupadi Murmu\“s helicopter tires sinking in Pathanamthitta, clarifying it was due to uncured concrete, not a security lapse. |
|