search
 Forgot password?
 Register now
search

‘അവർ വിളിച്ച് ഇനി യുദ്ധം ചെയ്യില്ലെന്നു പറഞ്ഞു’: ഇന്ത്യ – പാക്ക് സംഘർഷം അവസാനിപ്പിച്ചെന്ന് വീണ്ടും ട്രംപ്

cy520520 2025-10-23 12:50:57 views 1120
  



വാഷിങ്ടൻ ∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്നു വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ ഇക്കാര്യം പലതവണ നിഷേധിച്ചിട്ടും ട്രംപ് തന്റെ നിലപാട് ആവർത്തിക്കുകയാണ്.  

  • Also Read ‘ഷി ചിൻപിങ് ബഹുമാന്യനായ മനുഷ്യൻ; യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനു മേൽ സ്വാധീനം ചെലുത്താൻ കഴിയും’   


‘‘തീരുവ ഭീഷണി ഉപയോഗിച്ചാണ് എട്ടിൽ അഞ്ചോ ആറോ യുദ്ധം ഞാൻ അവസാനിപ്പിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് കുഴപ്പമില്ല. പക്ഷേ ഞങ്ങൾ തീരുവ ചുമത്തുമെന്നും അത് വളരെ കൂടുതലായിരിക്കുമെന്നും ഞാൻ അവരോട് പറഞ്ഞു. ഞങ്ങൾ ഒരു വ്യാപാര കരാറിന്റെ മധ്യത്തിലാണെന്നും പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം, അവർ വിളിച്ച് ഇനി യുദ്ധം ചെയ്യാൻ പോകുന്നില്ലെന്ന് പറഞ്ഞു. അവർക്ക് സമാധാനമുണ്ട്.’’ – ട്രംപ് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാൻ ഭീകര ക്യാംപുകളെ ലക്ഷ്യമിട്ട് ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത് തന്റെ ഇടപെടലോടെയാണ് എന്നാണ് ട്രംപ് ആവർത്തിക്കുന്നത്. English Summary:
Trump on India- Pak Conflict: Trump Again Claims He Used Tariff Threat To Stop India-Pakistan Conflict
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com