search
 Forgot password?
 Register now
search

പേരാമ്പ്ര ലാത്തിച്ചാർജിനു പിന്നിൽ സിപിഎം ഗൂഢാലോചന; അടിച്ചത് സിഐ അഭിലാഷ് ഡേവിഡെന്ന് ഷാഫി പറമ്പിൽ

Chikheang 2025-10-23 16:51:03 views 1249
  



കോഴിക്കോട് ∙ കൃത്യമായ ആസൂത്രണത്തോടെയാണ് പേരാമ്പ്രയിൽ താൻ ഉൾപ്പെടെയുള്ളവരെ പൊലീസ് ലാത്തി കൊണ്ടടിച്ചതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. ശബരിമലയിൽ നടത്തിയ കൊള്ള മറച്ചുവയ്ക്കാനാണ് സിപിഎം ഗൂഢാലോചന നടത്തി പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയത്. ശബരിമലയിൽ അയ്യന്റെ സ്വർണം ചെമ്പാക്കി മാറ്റിയവരാണ് പേരാമ്പ്രയിൽ കോൺഗ്രസ് ബോംബെറിഞ്ഞെന്ന കള്ളക്കഥ മെനയുന്നതെന്നും ഷാഫി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.  

  • Also Read ഡൽഹിയിൽ പൊലീസ് എൻകൗണ്ടർ; നാലു ഗുണ്ടകളെ വധിച്ചു; പൂട്ടിയത് കുപ്രസിദ്ധ ‘സിഗ്മാ ഗാങി’നെ   


അഭിലാഷ് ഡേവിഡെന്ന പൊലീസുകാരനാണ് തന്നെ മർദ്ദിച്ചതെന്ന് വിഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഷാഫി പറഞ്ഞു. തലയിലും മൂക്കിലും അടിച്ച ശേഷം തനിക്കു നേരെ വീണ്ടും ലാത്തിയോങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പിരിച്ചുവിട്ടതായി പറയപ്പെടുന്ന ഉദ്യോഗസ്ഥനാണ് തന്നെ മർദ്ദിച്ചത്. ഇയാൾ ഉൾപ്പെടെയുള്ള ചില പൊലീസുകാരെ 2023 ജനുവരി 16ന് സസ്പെൻഡ് ചെയ്തതാണ്. മാഫിയ ബന്ധത്തിന്റെ പേരിലായിരുന്നു അന്നത്തെ സസ്പെൻഷൻ. ഇതു സംബന്ധിച്ച വാർത്ത ജനുവരി 19ന് വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു. നിലവിൽ വടകര കൺട്രോൾ റൂം സിഐയായ ഇയാളുടെ ചിത്രവും മറ്റും പൊലീസ് സൈറ്റിൽ ലഭ്യമല്ല. സസ്പെൻഷനിലായ ശേഷം തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം ഓഫിസിൽ നിത്യ സന്ദർശകനായിരുന്നയാളാണ് അഭിലാഷ് ഡേവിഡെന്നും ഷാഫി കുറ്റപ്പെടുത്തി.

  • Also Read ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം   


പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പൊലീസും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങളുടെ തെളിവു നൽകും. പൊലീസിലെ ചിലർ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് റൂറൽ എസ്പി വെളിപ്പെടുത്തിയിട്ടു പോലും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അക്രമുണ്ടായതിന്റെ തുടർദിനങ്ങളിൽ പേരാമ്പ്രയിൽ യോഗം കൂടി ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചതെന്നും ഷാഫി പറഞ്ഞു.
    

  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
  • അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Shafi Parambil Alleges CPM Conspiracy in Perambra Lathicharge: Shafi Parambil alleges CPM conspiracy behind Perambra Lathicharge. He claims the attack was planned to divert attention from alleged wrongdoings. Shafi further accused a specific police officer of assault and connections to CPM.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157908

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com