സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് കൈത്താങ്ങ്: സാമൂഹിക സുരക്ഷാ പെൻഷൻ ആർക്കൊക്കെ? മാനദണ്ഡങ്ങളെന്ത്?

cy520520 2025-10-23 21:51:09 views 419
  



തിരുവനന്തപുരം ∙ ഒക്ടോബറിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണത്തിനായി 812 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കുന്നു. 26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയുമാണ് പെന്‍ഷന്‍ കൈമാറുന്നത്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ നൽകിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സഹായം എന്ന നിലയിലാണ് സര്‍ക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമപദ്ധതിയായ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ ആര്‍ക്കൊക്കെയാണ് അംഗമാകാന്‍ കഴിയുന്നതെന്ന് അറിയാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയുക. നിര്‍ദിഷ്ട ഫോം പൂരിപ്പിച്ച് മാനദണ്ഡപ്രകാരമുള്ള രേഖകള്‍ സഹിതം അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

  • Also Read പ്രവാസിക്കും പെൻഷൻ, കുറഞ്ഞ പലിശയ്ക്ക് വായ്പ, ഇൻഷുറൻസ് പരിരക്ഷ; അറിയാം വിശദമായി   


പൊതു മാനദണ്ഡങ്ങള്‍

1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. (വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ല).
2. സര്‍വീസ് പെന്‍ഷനോ കുടുംബ പെന്‍ഷനോ ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. (2000 രൂപ വരെ എക്‌സ്‌ഗ്രേഷ്യാ കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല).
3. ആദായനികുതി നല്‍കുന്ന വ്യക്തികള്‍ക്ക് അര്‍ഹതയില്ല.
4. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത് (പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല).
5. 1000 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള, ടാക്‌സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ (അംബാസഡര്‍ കാര്‍ ഒഴികെ) സ്വന്തമായുള്ള വ്യക്തികളാകരുത്.
6. കേന്ദ്രസര്‍ക്കാരിൽനിന്നോ സംസ്ഥാന സര്‍ക്കാരുകളിൽനിന്നോ ശമ്പളമോ പെന്‍ഷനോ കുടുംബ പെന്‍ഷനോ ലഭിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
7. അപേക്ഷകന്‍ കേന്ദ്ര/ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു വിരമിക്കുകയും സ്ഥാപനത്തിലെ സ്‌കീം പ്രകാരം പെന്‍ഷനോ കുടുംബ പെന്‍ഷനോ ലഭിക്കുകയും ചെയ്യുന്ന വ്യക്തിയാകരുത്.

  • Also Read ആശ്രിത നിയമനത്തിനായി കാത്തിരിക്കുന്നത് ഏഴുവർഷം; ഫയലിൽ ഉറങ്ങുന്നു, ബിസ്മിയുടെ ജീവിതം   


  • Also Read   


ഓരോ ഇനം പെന്‍ഷനും പ്രത്യേക മാനദണ്ഡങ്ങള്‍ ആണ് ഉള്ളത്.

1. വാർധക്യകാല പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള കുറഞ്ഞപ്രായം 60 വയസ്സാണ്. 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വർധിച്ച നിരക്കില്‍ പെന്‍ഷന് അര്‍ഹതയുണ്ട് (നിലവില്‍ 1500/- രൂപ) (01.04.2016 മുതല്‍)
2. കര്‍ഷക തൊഴിലാളി പെന്‍ഷന്അപേക്ഷിക്കുന്നവര്‍ 60 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവര്‍ ആയിരിക്കണം
ഇവര്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
3. 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്.
4. ഭര്‍ത്താവ് മരിച്ചതോ 7 വര്‍ഷത്തിലധികമായി കാണാനില്ലാത്തതോ ആയ സ്ത്രീകൾക്കു മാത്രമേ വിധവാ പെന്‍ഷന് അര്‍ഹതയുള്ളൂ. അപ്രകാരം ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് / 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ല എന്ന് റവന്യൂ അധികാരികള്‍ നല്‍കുന്ന വിധവാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിധവാ പെന്‍ഷന്‍ അനുവദിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍, തീയതി, സര്‍ട്ടിഫിക്കറ്റ് നല്‍കിയ പ്രാദേശിക ഭരണസ്ഥാപനം എന്നിവ സേവനയില്‍ രേഖപ്പെടുത്തുകയും സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം. ഭര്‍ത്താവ് ഉപേക്ഷിച്ച് 7 വര്‍ഷം കഴിഞ്ഞതും പുനര്‍ വിവാഹിതരായിട്ടില്ലാത്തവരുമായ 50 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് മറ്റു മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ള പക്ഷം മേല്‍വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വിധവാ പെന്‍ഷന് അര്‍ഹതയുണ്ട്. നിയമപരമായി വിവാഹ മോചനം നേടിയവരെ വിധവയായി കണക്കാക്കാന്‍ കഴിയാത്തതിനാല്‍ പെന്‍ഷന് അര്‍ഹതയില്ല.

5. ഭിന്നശേഷിയുള്ള വ്യക്തിക്ക് വികലാംഗ പെന്‍ഷനു പുറമേ മറ്റൊരു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ 600/- രൂപ നിരക്കില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ വികലാംഗ പെന്‍ഷന്‍ ഗുണഭോക്താവ് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തിയാണെങ്കില്‍ രണ്ടാമത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. നിലവില്‍ വികലാംഗ പെന്‍ഷന്‍ ഒഴികെയുള്ള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന വികലാംഗ വ്യക്തിക്ക് അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വികലാംഗ പെന്‍ഷന്‍ 600/- രൂപ നിരക്കില്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. തനത് ഫണ്ടുപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ബോര്‍ഡ് പെന്‍ഷന് പുറമേ വികലാംഗ പെന്‍ഷന്‍ 600/- രൂപ നിരക്കില്‍ ലഭിക്കും. അത്തരക്കാര്‍ക്ക് മറ്റ് വികലാംഗ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന രണ്ടാമത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കില്ല.

  • Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?   

    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രായം തെളിയിക്കുന്ന രേഖകള്‍

ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രായം തെളിയിക്കുന്ന രേഖയായി നല്‍കാം. ഈ രേഖകളില്ലെങ്കിൽ മാത്രം. ‘അപേക്ഷകന്റെ വയസ്സു തെളിയിക്കുന്നതിന് മറ്റു രേഖകളൊന്നും ഇല്ല’ എന്ന സ്വയം സാക്ഷ്യപത്രത്തിനുമേല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: https://welfarepension.lsgkerala.gov.in/index.aspx English Summary:
General Eligibility Criteria for Welfare Pension: This scheme aims to provide financial assistance to financially disadvantaged individuals. Beneficiaries must meet specific eligibility criteria, including an annual family income below ₹1 lakh and other conditions related to property ownership and pension status.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.