കൊച്ചി ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലേറെ പേരിൽ നിന്നു പണം തട്ടിയെടുത്ത ആൾ പിടിയിൽ. തൊടുപുഴ സ്വദേശി ജ്യോതിഷ് കെ.ജോയിയെ ആണ് എറണാകുളം സെൻട്രൽ പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. താടിയും മീശയുമൊക്കെ നീക്കം ചെയ്ത് രൂപമാറ്റം വരുത്തി വിമൽ എന്ന പേരിലായിരുന്നു ഇയാളുടെ ബെംഗളൂരുവിലെ ഒളിവുജീവിതം.
Also Read ബെംഗളൂരുവിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; 27വയസ്സുകാരിയെ പീഡിപ്പിച്ചത് 5 പേർ ചേർന്ന്, പ്രതികൾ പിടിയിൽ
ബെഥനി ടൂർസ് പ്രൈ. ലിമിറ്റഡ് കമ്പനിയുടെ മറവിലായിരുന്നു ജ്യോതിഷന്റെ ജോലി തട്ടിപ്പ് അരങ്ങേറിയത്. കൊച്ചി കേന്ദ്രമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജ്യോതിഷും കൂട്ടാളികളും ഓഫിസ് സ്ഥാപിച്ചിരുന്നു. ഈ സ്ഥാപനങ്ങളിലൂടെയെല്ലാം ഇവർ റിക്രൂട്ട്മെന്റ് നടത്താൻ ശ്രമിച്ചിരുന്നു എന്നാണ് വിവരം. പ്രധാനമായും കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചെറുകിട ജോലികൾ വാഗ്ദാനം ചെയ്താണ് ഇരകളെ ആകർഷിച്ചത്. ഇതിനായി വിവിധ ഗഡുക്കളായി ഒന്നര ലക്ഷം രൂപ മുതൽ 3 ലക്ഷം വരെ ഇവർ കൈപ്പറ്റി. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുണ്ട്.
Also Read ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു, തലയോട്ടി തകർന്ന് തലച്ചോറ് പുറത്തുവന്നു; ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരി
പണം വാങ്ങി ഏറെനാൾ കഴിഞ്ഞിട്ടും വിദേശ ജോലി ശരിയാകാത്തതോടെ ആളുകൾ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ജ്യോതിഷ് കൂട്ടാക്കിയില്ല. ഇതിനിടയിൽ പല പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പരാതി ലഭിച്ചു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ മാത്രം ആറു പരാതികൾ ലഭിച്ചു. പിന്നാലെ ജ്യോതിഷിന്റെ 2 കൂട്ടാളികൾ അറസ്റ്റിലായി. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. എട്ടു മാസം മുമ്പ് ഒളിവിൽ പോയ ജ്യോതിഷിനെ പൊലീസ് ബെംഗളൂരുവിലടക്കം തിരഞ്ഞിരുന്നു. ജ്യോതിഷ് ബെംഗളൂരുവിലുണ്ടെന്ന വിവരം കിട്ടി 2 തവണ സെൻട്രൽ പൊലീസ് അവിടെ എത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല.
Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
രഹസ്യവിവരത്തിനൊപ്പം മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിഷ് കുടുങ്ങിയത്. ബെംഗളൂരുവിൽ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. മുടി നീട്ടി താടിയും മീശയുമൊക്കെ നീക്കം ചെയ്ത് വിമൽ ആയി മാറിയ ജ്യോതിഷിനെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ഇന്നു രാത്രിയോടെ ഇയാളെ കൊച്ചിയിൽ എത്തിച്ചേക്കും. English Summary:
Job fraud accused Jyothish K. Joy has been arrested from Bengaluru by Ernakulam Central Police for allegedly scamming over 500 people with promises of overseas jobs. He had disguised himself and was living under the name Vimal.