search
 Forgot password?
 Register now
search

ഡോക്ടറുടെ തലയിൽ സ്വന്തം തലകൊണ്ട് ഇടിച്ചു, മർദനവും അസഭ്യവർഷവും; ആശുപത്രിയിൽ അഴിഞ്ഞാടി മദ്യപൻ, അറസ്റ്റ്

deltin33 2025-10-24 02:51:10 views 1284
  



കൊച്ചി ∙ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മദ്യപന്റെ മർദനവും അസഭ്യവർഷവും. ഡോക്ടറേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനേയും മർദിച്ച വളയൻചിറങ്ങര സ്വദേശി ജിസാറിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത് ജിസാറിനെതിരെ വധശ്രമമടക്കം 3 കേസുകൾ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലുണ്ട്.

  • Also Read ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു, തലയോട്ടി തകർന്ന് തലച്ചോറ് പുറത്തുവന്നു; ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരി   


നാട്ടിൽ സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആളാണ് ജിസാർ. ഇന്നലെ രാത്രി മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ ലഹരിവിമുക്തി കേന്ദ്രത്തിലാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുവന്നത്. ആശുപത്രിയിൽ വച്ച് കയ്യിലെയും കാലിലെയും കെട്ടഴിച്ചതോടെ ഇയാൾ വീണ്ടും അക്രമസക്തനാവുകയായിരുന്നു.

  • Also Read മ്യൂച്വൽ ഫണ്ടിൽ ഏറ്റവും റിട്ടേൺ ഈ മേഖലയിൽ: കണ്ടു പഠിക്കാൻ \“ജപ്പാൻ മോഡൽ\“; ഇന്ത്യ വികസിക്കുമ്പോൾ എങ്ങനെ ലാഭം കൊയ്യാം?   


രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ തലയിൽ സ്വന്തം തലകൊണ്ട് ജിസാർ ഇടിച്ചു. സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂർ പൊലീസിന് നേരെയും പ്രതി അസഭ്യം പറഞ്ഞു. ബലം പ്രയോഗിച്ചാണ് ഇയാളെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. പരുക്കേറ്റ ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം ചുമത്തി പൊലീസ് കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Perumbavoor Doctor Assault: Hospital assault case in Perumbavoor involves the arrest of a drunk man for attacking a doctor and security personnel. The accused has been remanded, and the police have registered a case under the Hospital Protection Act.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com