ആയുധക്കടത്ത്, കൊലപാതകം... കൊടുംക്രിമിനലുകളുടെ ‘സിഗ്‌മ ഗ്യാങ്’; പിന്നിൽ ആ യുവാവ്, ലക്ഷ്യം തിരഞ്ഞെടുപ്പ് അട്ടിമറി?

cy520520 2025-10-24 03:51:12 views 897
  



ന്യൂഡൽഹി∙ ‘ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ‘സിഗ്‌മ ഗ്യാങ്’ അട്ടിമറികൾക്ക് ശ്രമിക്കും’–പൊലീസിനു മാസങ്ങൾക്ക് മുൻപ് ലഭിച്ച സന്ദേശം ഇങ്ങനെ. ആരാണ് സിഗ്‌മ ഗ്യാങ്? നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ ജില്ലകളിൽ പ്രവർത്തനം. തട്ടിക്കൊണ്ടു പോകൽ, ആയുധക്കടത്ത്, കൊലപാതകം, മോഷണം തുടങ്ങിയവ നടത്തുന്ന ക്രിമിനൽ സംഘം. ഓഡിയോ സന്ദേശങ്ങളിലൂടെ പൊലീസിനെ പരസ്യമായി വെല്ലുവിളിക്കും. ഇതിനെല്ലാമാണ് ഡൽഹിയിൽ അവസാനമായത്.

  • Also Read ശബരിമല സ്ത്രീ പ്രവേശനം: പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിയുമായി ബിന്ദു അമ്മിണി   


വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിൽ നടന്ന ഏറ്റുമുട്ടലിൽ സിഗ്‌മ ഗാങ്ങിലെ 4 പേരെ പൊലീസ് വെടിവച്ചു വീഴ്ത്തി. രഞ്ജൻ പാഠക് (25), ബിം‍ലേഷ് മഹാതോ(25), മനീഷ് പാഠക്(33), അമൻ ഠാക്കൂർ(25) എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പുലർച്ചെ 2.20നായിരുന്നു ഏറ്റുമുട്ടൽ. രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാ സംഘം പൊലീസിനു നേർക്കു വെടിയുതിർത്തു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നു ഡൽഹി പൊലീസ് അറിയിച്ചു.  

  • Also Read മോദി ആസിയാൻ ഉച്ചകോടിക്ക് എത്താത്തതെന്ത്? ആ തീരുമാനത്തോട് ബഹുമാനമെന്ന് മലേഷ്യൻ പ്രധാനമന്ത്രി   


രഞ്ജൻ ആയിരുന്നു ‘സിഗ്‌മ ഗാങി’ന്റെ നേതാവ്. സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് മനീഷാണ്. ബിംലേഷാണ് ഷാർപ് ഷൂട്ടർ. ഡൽഹിയിൽനിന്നുള്ളയാളാണ് അമൻ. ഡൽഹി–ബിഹാർ പൊലീസ് സേനകൾ സംയുക്തമായാണ് സംഘത്തിനായി തിരച്ചിൽ നടത്തിയത്. ബിഹാർ പൊലീസിൽനിന്ന് രക്ഷപ്പെടാനാണ് സംഘം ഡൽഹിയിലെത്തിയത്. രഞ്ജൻ പാഠക്കിനെ പിടികൂടുന്നവർക്ക് ബിഹാർ സർക്കാർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

  • Also Read ആസിയാൻ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാൻ മോദി; ട്രംപ് – മോദി കൂടിക്കാഴ്ച നീണ്ടേക്കും, പരിഹസിച്ച് കോൺഗ്രസ്   

    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


25 വയസ്സിൽ തന്നെ വലിയ ക്രിമിനൽ സംഘത്തെ കെട്ടിപ്പെടുക്കാൻ രഞ്ജനു കഴിഞ്ഞു. ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ നേപ്പാളിലെ അതിർത്തി പ്രദേശങ്ങളിലും സംഘത്തിനു വേരുകളുണ്ടായിരുന്നു. ബ്രഹ്മശ്രീ സേന ജില്ലാ തലവൻ ഗണേഷ് ശർമ, മദൻ ശർമ, ആദിത്യ സിങ് എന്നിവരുടെ കൊലപാതകങ്ങളിൽ ഈ സംഘത്തിനു പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. പല കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് രഞ്ജൻ പൊലീസിനു സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങൾ മാധ്യമങ്ങൾക്കും കൈമാറി. പൊലീസിന്റെ അഴിമതിയെയും രാഷ്ട്രീയ സ്വാധീനത്തെയും സന്ദേശങ്ങളിലൂടെ വിമർശിച്ചിരുന്നു.  

പൊലീസ് തനിക്കുമേൽ നിരവധി തെറ്റായ കേസുകൾ റജിസ്റ്റർ ചെയ്തതായും,  ക്രിമിനൽ പ്രവൃത്തികളിലേക്ക് നയിച്ചതായും സന്ദേശങ്ങളിൽ ആരോപിച്ചിരുന്നു. പട്ടാപ്പകലും സംഘം കൊലപാതകം നടത്തിയിട്ടുണ്ട്. ഈ കേസിൽ, പൊലീസുമായുള്ള ഏറ്റമുട്ടലിൽ സംഘാംഗങ്ങൾക്ക് പരുക്കേറ്റിരുന്നു. കുറ്റകൃത്യങ്ങൾ വർധിച്ചതോടെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി. സംഘാംഗങ്ങളുമായി ബന്ധപ്പെട്ടവരെ നിരന്തരം നിരീക്ഷിച്ചു. ഒടുവിലാണ്, സംഘം ഡൽഹിയിലുണ്ടെന്ന് മനസ്സിലായത്. ബിഹാറിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അക്രമങ്ങൾക്ക് സംഘം ഒരുങ്ങിയിരുന്നതായി പൊലീസ് പറയുന്നു. English Summary:
Sigma Gang: Sigma Gang, a notorious criminal gang involved in arms smuggling and murder, faced a deadly encounter with Delhi police. The gang, led by Ranjan Pathak, was allegedly planning disruptions during the upcoming Bihar elections. This led to a joint operation between Delhi and Bihar police forces.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.