search
 Forgot password?
 Register now
search

ശബരിമല സ്ത്രീ പ്രവേശനം: പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിയുമായി ബിന്ദു അമ്മിണി

deltin33 2025-10-24 03:51:10 views 1247
  



കോഴിക്കോട് ∙ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കെതിരെ പൊലീസിൽ പരാതിയുമായി സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി. കൊയിലാണ്ടി പൊലീസിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്.

  • Also Read ശബരിമല സ്വർണക്കൊള്ള: രാപ്പകൽ സമരവുമായി ബിജെപി, സെക്രട്ടേറിയറ്റ് പ്രവേശന കവാടങ്ങളും ഉപരോധിക്കും   


പൊറോട്ടയും ബീഫും നല്‍കി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയതായും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആള്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമാണ് പ്രേമചന്ദ്രൻ പരാമർശിച്ചത്.

  • Also Read പോറ്റിയുമായി ഗൂഢാലോചന നടത്തി; സ്വർണപ്പാളികൾ ചെമ്പെന്ന് എഴുതിയത് മനഃപൂർവം, മുരാരി ജയിലിലേക്ക്   


ഈ പ്രസ്താവന തെറ്റാണെന്നും തന്റെ അന്തസ്സിനു കളങ്കം വരുത്തുന്നതാണെന്നും ബിന്ദു അമ്മിണി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്‌സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അപമാനിച്ചെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. മതസൗഹാർദ്ദം തകർക്കുക കൂടി ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പരാമർശം. ഷെഡ്യൂൾഡ് കാസ്റ്റിൽ പെട്ട ഒരാളെ കരുതിക്കൂട്ടി അപമാനിക്കുക എന്നൊരു ഉദ്ദേശ്യവും വാക്കുകളിലുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ നിയമബിരുദധാരിയാണ്. തന്റെ വാക്കുകളുടെ പരിണിതഫലം അറിയാതെ അല്ല അദ്ദേഹത്തിന്റെ പരാമർശം. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഒരു പാർലമെന്റ് അംഗത്തിൽ നിന്നുണ്ടായ പരാമർശത്തിനെതിരെ കേസെടുക്കണം.
    

  • സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
      

         
    •   
         
    •   
        
       
  • ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പാലായിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പൊലീസ് ക്ലബ്ബിലോ പോയിട്ടില്ല. തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് നല്‍കിയത് ഒരു മുസ്‌ലിം വനിതയുടെ നാമം തന്റെ പേരിനൊപ്പം ചേര്‍ക്കണം എന്ന ദുരുദ്ദേശ്യത്തോടു കൂടിയാണ്. ഇതിനുശേഷം താന്‍ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയിൽ പ്രതികരണങ്ങളും നേരിടുന്നു എന്നും പരാതിയില്‍ പറയുന്നു.

  • Also Read സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?   


ബീഫും പെറോട്ടയും കഴിപ്പിച്ച ശേഷമാണ് ബിന്ദു അമ്മിണിയെ ശബരിമലയിൽ എത്തിച്ചതെന്ന പ്രേമചന്ദ്രന്റെ പ്രസ്താവനയ്ക്കു പിന്നാലെ ബീഫ് ഇഷ്ടമാണെന്നും പെറോട്ട കൂടെ വേണ്ട, കപ്പ ആകാം, കപ്പയും ബീഫും സൂപ്പർ ആണെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ബിന്ദു അമ്മിണി പ്രതികരിച്ചിരുന്നു. അതേസമയം, എംപിക്കെതിരായ പരാതിയായതിനാൽ അതിന്റെ നിയമവശം കൂടി പരിശോധിച്ച ശേഷമാകും കൊയിലാണ്ടി പൊലീസ് നടപടിയെടുക്കുകയെന്നാണ് സൂചന. പരാതിയിൽ നടപടി വൈകിയാൽ ഡിജിപിക്കും പരാതി നൽകാനാണ് ബിന്ദു അമ്മിണി ഒരുങ്ങുന്നത്. English Summary:
Bindhu Ammini Files Complaint Against NK Premachandran: The complaint cites defamation and caste discrimination, alleging his remarks aimed to tarnish her reputation and incite religious discord. She denies the allegations and expresses her intention to pursue further legal action if necessary.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com