cy520520 • 2025-10-28 08:35:06 • views 1248
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘ഇത് ട്രെയിലർ മാത്രം’: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ്
ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പാക്ക് ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഗുജറാത്തിലെ ഭുജിൽ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം.
പൂർണരൂപം വായിക്കാം...
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, കുട്ടികളിലെ അർബുദത്തിന്റെ സൂചനയാകാം.
കുട്ടിക്കാലത്തെ അര്‍ബുദം അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ആകെയുള്ള അര്‍ബുദ നിര്‍ണ്ണയങ്ങളില്‍ ഒരു ശതമാനം മാത്രമാണ് കുട്ടികളിലെ അര്‍ബുദം. എന്നാല്‍ കുട്ടികളുടെ മരണകാരണങ്ങളില്‍ അപകടങ്ങള്‍ക്ക് ശേഷം രണ്ടാം സ്ഥാനത്തുള്ളത് അര്‍ബുദരോഗമാണ്. നേരത്തെ തന്നെ രോഗനിര്‍ണ്ണയം നടത്തുന്നത് അതിപ്രധാനമാണ്.
പൂർണരൂപം വായിക്കാം...
പാക്കിസ്ഥാനെ വിറപ്പിച്ച ബ്രഹ്മാസ്ത്രം; ഇന്ത്യയുടെ കൃത്യതയുടെ രഹസ്യം ബ്രഹ്മോസ്?
ഇന്ത്യയുടെ സമീപകാല അതിർത്തി കടന്നുള്ള ഓപറേഷനിൽ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്, പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ താവളം കൃത്യമായി തകർക്കാനായതാണ്.
പൂർണരൂപം വായിക്കാം...
വീസ വേണ്ട, ഗൾഫിൽ നിന്നൊരു \“ബജറ്റ് ഫ്രണ്ട്‌ലി\“ യാത്ര; പ്രവാസികൾക്ക് പറക്കാം 58 രാജ്യങ്ങളിലേക്ക്
വേനലവധിക്കും ബലി പെരുന്നാൾ അവധിക്കും ഗൾഫിൽ നിന്ന് വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ, ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരം 58 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാനാകും. ഫിജി, ഇന്തൊനീഷ്യ, മലേഷ്യ, ഖത്തർ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ ഒട്ടേറെ ലോ-ബജറ്റ് രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
പൂർണരൂപം വായിക്കാം...
പത്തോളം സിനിമ പാട്ടുകൾ; അപർണ ബാലമുരളി നായിക മാത്രമല്ല ഗായിക കൂടിയാണ്
അപർണ ബാലമുരളി എന്ന പേരു കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിവരുന്നത് ‘മഹേഷിന്റെ പ്രതികാര’ത്തിലെ ജിംസിയോ, ‘സൺഡേ ഹോളിഡേ’യിലെ അനുവോ ഒക്കെ ആയിരിക്കാം. എന്നാൽ ആ കഥാപാത്രങ്ങളുടെ തെളിമയ്ക്കു പിന്നിൽ അവരിലെ ഗായിക മറഞ്ഞിരിപ്പുണ്ട്. പത്തോളം സിനിമ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായിക കൂടിയാണ് അപർണ ബാലമുരളി.
പൂർണരൂപം വായിക്കാം...ഒറ്റമഴയ്ക്ക് ഒലിച്ചുപോയി ദേശീയപാതയിലെ ‘സോയിൽ നെയിലിങ്’; കോവിഡ് കേസുകളിൽ വർധന – വായന പോയവാരം
അസമിലെ ആത്മഹത്യ ചെയ്യുന്ന പക്ഷികൾ; ഇന്നും വിശദീകരിക്കാനാകാത്ത പ്രതിഭാസം
അസമിലെ ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ഗ്രാമമാണു ജതിങ്ങ. ബൊറൈൽ മലനിരകളാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ കാൽലക്ഷം പേർ മാത്രമാണു താമസിക്കുന്നത്. മഴയുടെയും വെള്ളത്തിന്റെയും വഴിയെന്നാണു ജതിങ്ങയെന്ന പേരിന് അർഥം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇവിടെ വളരെ വിചിത്രമായ ഒരു പ്രതിഭാസം സംഭവിക്കുന്നുണ്ട്
പൂർണരൂപം വായിക്കാം...
200 മരങ്ങൾ; പ്ലാവിലെ ‘പച്ചക്കറി’ വിറ്റ് തോമസ് നേടുന്നത് വർഷം 2 ലക്ഷം
മലപ്പുറം പരിയാപുരത്തെ ചോങ്കര വീട്ടിൽ തോമസിന്റെ കൃഷിയിടത്തിനു നടുവിലൂടെ പോകുന്ന പഞ്ചായത്തു റോഡിന് ഇരുവശത്തുമായി തണലേകി നിൽക്കുന്ന വിയറ്റ്നാം പ്ലാവുകളുടെ ചേലൊന്നു വേറെ. 200 പ്ലാവിൻതൈകൾ നട്ട് 4 വർഷം കഴിഞ്ഞപ്പോൾ തോമസ് ഒരു വര്‍ഷം വിൽക്കുന്നത് 2 ലക്ഷം രൂപയുടെ ഇടിച്ചക്ക!
പൂർണരൂപം വായിക്കാം...
ലോകം ചുറ്റി ദില്‍നയും രൂപയും; പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, അതിസാഹസിക യാത്ര
പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ടു 40,000 കിലോമീറ്റർ സാഹസികമായി താണ്ടി ദിൽനയും രൂപയും ലോകം ചുറ്റൽ പൂർത്തിയാക്കി മടങ്ങുന്നു. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിനി ലഫ്. കമാൻഡർ കെ ദിൽന, പുതുച്ചേരി സ്വദേശിനി ലഫ്. കമാൻഡർ എ. രൂപ എന്നിവരാണു ‘നാവിക സാഗർ പരിക്രമ’ രണ്ടാം പതിപ്പിന്റെ ഭാഗമായി സമുദ്ര പരിക്രമണം പൂർത്തിയാക്കുന്നത്.
പൂർണരൂപം വായിക്കാം...
‘ഭർത്താവ് മരിച്ചെന്നു കരുതി വിഷമിച്ചിരിക്കാൻ പറ്റില്ല, രേണുവിനെ ഇഷ്ടം; ഫോട്ടോഷൂട്ട് നടത്തും
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇത്തരം വിഡിയോകൾക്കും ചിത്രങ്ങള്‍ക്കും പലപ്പോഴും സമൂഹമാധ്യമത്തിലൂടെ വലിയ രീതിയിലുള്ള വിമർശനങ്ങളും രേണു നേരിട്ടു
പൂർണരൂപം വായിക്കാം...
ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട; സൂര്യനെപ്പോലെ ജ്വലിച്ച നാരായണീസേന
യുദ്ധങ്ങളുടെയും സാമ്രാജ്യങ്ങളുടെയും മഹാചരിതമാണു മഹാഭാരതം. അനേകമനേകം സൈന്യങ്ങളെപ്പറ്റി ഇതിൽ പ്രതിപാദിപ്പിക്കുമ്പോഴും സൂര്യതേജസ്സോടെ ഒരു സേന വ്യത്യസ്തമായി നിൽക്കുന്നു. ആ സൈന്യമാണു നാരായണീസേന. അവതാരരൂപനായി ഭൂമിയിൽ പിറവിയെടുത്ത നാരായണന്റെ സ്വന്തം സേന, അഥവാ ഭഗവാൻ ശ്രീകൃഷ്ണന്റെ വൻപട.
പൂർണരൂപം വായിക്കാം...
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
LISTEN ON |
|