search
 Forgot password?
 Register now
search

ഒറ്റമഴയ്ക്ക് ഒലിച്ചുപോയി ദേശീയപാതയിലെ ‘സോയിൽ നെയിലിങ്’; കോവിഡ് കേസുകളിൽ വർധന – വായന പോയവാരം_deltin51

Chikheang 2025-10-28 08:35:07 views 644
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.  

ഒറ്റ മഴയ്ക്ക് ഒലിച്ചുപോയി ‘സോയിൽ നെയിലിങ്’; കുന്നുകൾ പിളർത്തി ദേശീയപാത, നെഞ്ച് പിളർന്ന് നാട്ടുകാർ   വടകര ദേശീയപാതയിൽ മുക്കാളി ഭാഗത്ത് മണ്ണു റോഡിലേക്ക് ഇടിഞ്ഞു നിൽക്കുന്ന ഭാഗം. ദിവസം തോറും ഇടിച്ചിൽ വർധിക്കുന്നു കഴിഞ്ഞ ദിവസം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു.

വമ്പൻ കുന്നുകളെ നെടുകെ പിളർത്തി ദേശീയപാത 66 കടന്നുപോകുമ്പോൾ നെഞ്ചിൽ നെരിപ്പോടുമായി നീറുന്നത് നൂറുകണക്കിന് കുടുംബങ്ങൾ. ആശങ്കകൾ ശരി വയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ. കുന്നിടിഞ്ഞും വീടുകളിൽ ചെളി കയറിയും കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. മഴക്കാലം തുടങ്ങുന്നതിന് മുൻപ് ഇതാണ് അവസ്ഥയെങ്കിൽ ഇനിയങ്ങോട്ട് എന്താകുമെന്നറിയില്ല. കുന്നുകളും പുഴകളും വയലുകളും നിറഞ്ഞ ജില്ലയിൽ ദേശീയപാതയുടെ നിർമാണം ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പലയിടത്തും കുന്നിടിഞ്ഞ് വീഴുന്നതും വെള്ളം കയറുന്നതും.

പൂർണരൂപം വായിക്കാം

ഒന്നര വർഷം ക്രൂര പീഡനം; മരിക്കുന്നതിന്റെ തലേദിവസവും ‌പീഡിപ്പിച്ചു: പിതൃസഹോദരൻ ലൈംഗിക വൈകൃതമുള്ളയാൾ   പ്രതീകാത്മക ചിത്രം. Image Credit: Istock/gan chaonan

ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പിതാവിന്റെ സഹോദരനിൽനിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി. മരിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി.  

പൂർണരൂപം വായിക്കാം

മണൽത്തരികളിൽ കണ്ടെത്തിയത് കോടിക്കണക്കിന് സ്വർണകണികകൾ: ആദ്യ ചിത്രം!   Representative Image (Credit:Serdarbayraktar/Istock)

കടൽ തീരത്ത് കൂടി നടക്കുമ്പോൾ മണൽതരികൾ സൂര്യപ്രകാശമേറ്റ് സ്വർണം പോലെ തിളങ്ങുന്നത് കണ്ടിട്ടില്ലെ..? എന്നാൽ ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിന്റെ തീരത്ത് സഞ്ചരിച്ചാൽ ഒരുപക്ഷേ നിങ്ങൾ കാണുന്നത് യഥാർഥ സ്വർണം തന്നെയാവാം. ഇവിടത്തെ മണൽത്തരികളിൽ സ്വർണം നിറഞ്ഞുനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.  

പൂർണരൂപം വായിക്കാം

കത്തിയമർന്ന് മൃതദേഹങ്ങൾ അഗ്നിക്കിരയായ പ്രതീക്ഷകൾക്ക് 15 വയസ്സ്   മംഗളൂരു വിമാന അപകടത്തിൽ നിന്ന്. Image Credit: Manorama Archives

സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങൾ പാതിവഴിയിൽ  അഗ്നിക്കിരയാക്കിയ മംഗളൂരു വിമാന ദുരന്തം നടന്നിട്ട് 15 വർഷം. 2010 മേയ് 22ന് പുലർച്ചെ 6.20 നാണ് 158 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 812 വിമാനം മംഗളൂരു ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേക്ക് പതിക്കുകയായിരുന്നു.   

പൂർണരൂപം വായിക്കാം

മാതാപിതാക്കളുടെ പേര് ഒഴിവാക്കും; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ 5 പ്രധാന മാറ്റങ്ങൾ   Image Credit: Arnav Pratap Singh/istockphoto

കാലത്തിന് അനുസരിച്ച് സാങ്കേതികമായും അല്ലാതെയുമുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലും വരുത്താറുണ്ട്. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുണ്ടാകാൻ പോകുന്ന പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങളുണ്ടെന്നാണ് സൂചന. യാത്രകള്‍ കൂടുതല്‍ അനായാസമാക്കാനും സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണിത്. ഇ– പാസ്‌പോര്‍ട്ട് മുതല്‍ പാസ്‌പോര്‍ട്ടിനായി ജനന സര്‍ട്ടിഫിക്കറ്റ് വരെ നല്‍കേണ്ട കാര്യങ്ങളുണ്ട് ഇക്കൂട്ടത്തില്‍.

പൂർണരൂപം വായിക്കാംബ്രിട്ടിഷ് സുന്ദരിയെ കുരുക്കിയ ‘കുഷ്’; പാട്ടിനെ പ്രണയിച്ച പ്രവാസി മലയാളി; മീൻ കഴിക്കാൻ പറ്റുമോ?– വായന പോയവാരം   

കടല കുതിർക്കാൻ മറന്നോ? ചൂട് വെള്ളം അല്ല, മറ്റൊരു കിടിലൻ ഐഡിയ പറഞ്ഞു തരട്ടെ   Image credit: Jogy Abraham/Istock

പുട്ടിന് എപ്പോഴും കടലക്കറിയാണ് മിക്കവർക്കും പ്രിയം. എന്നാൽ തലേന്ന് വെള്ളത്തിൽ കുതിർക്കാൻ മറന്നുപോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, എങ്കിൽ ഒരു കിടിലൻ ഐഡിയ പറഞ്ഞുതരട്ടെ, ഇനി കടല കുതിർക്കാതെ തന്നെ വേവിച്ചെടുക്കാം.

പൂർണരൂപം വായിക്കാം

എന്റെ സിനിമാ സ്വപ്നങ്ങൾക്കു പിന്തുണ നൽകിയ ‘ജഗലപ്പൻ’; ജഗന്നാഥവർമയെ ഓർത്ത് പ്രകാശ് വർമ   Photo Arranged

മോഹൻലാല്‍–തരുണ്‍ മൂർത്തി കൂട്ടുകെട്ടിലിറങ്ങിയ ‘തുടരും’ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിലെ സകല റെക്കോർഡുകളും ഭേദിച്ച് മുന്നേറുമ്പോൾ താരമായി മാറിയത് ചിത്രത്തിൽ ജോർജ് സർ എന്ന വില്ലൻ കഥാപാത്രമായി എത്തിയ പ്രകാശ് വർമയാണ്. പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത ആ പ്രതിനായക വേഷം ചെയ്ത ഈ നടൻ മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന നടൻ ജഗന്നാഥ വർമയുടെ ജ്യേഷ്ഠന്റെ പുത്രനാണ്. ‘തുടരും’ എന്ന സിനിമയിലെ പ്രകാശ് വർമയുടെ കട്ടി മീശയും കഷണ്ടി കയറിയ ഹെയർ സ്റ്റൈലും കണ്ട പ്രേക്ഷകർ ഈ താരം ജഗന്നാഥ വർമയെ ഓർമിപ്പിക്കുന്നു എന്ന് പറഞ്ഞത് വെറുതെയായില്ല. കുട്ടിക്കാലം മുതൽ അടുത്തിടപഴകി സ്നേഹിച്ചിരുന്ന സ്വന്തം ചിറ്റപ്പനാണ് താൻ ‘ജഗലപ്പൻ’ എന്ന് വിളിച്ചിരുന്ന നടൻ ജഗന്നാഥവർമ എന്ന് പ്രകാശ് വർമ പറയുന്നു.

പൂർണരൂപം വായിക്കാം

ആകാംക്ഷയ്ക്ക് വിരാമമിട്ട് ഐശ്വര്യ എത്തി; സിന്ദൂരം അണിഞ്ഞതിനു പിന്നിൽ രണ്ട് ലക്ഷ്യം   ഐശ്വര്യ റായ്∙ ചിത്രം: manishmalhotra05/ Instagram

കാൻ ചലച്ചിത്രമേളയുടെ റെഡ്കാർപ്പറ്റില്‍ ഐശ്വര്യ റായിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ലുക്കിലും വസ്ത്രധാരണത്തിലും മുൻവർഷങ്ങളിൽ ഐശ്വര്യ നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഇത്തവണ ഏത് ലുക്കിലായിരിക്കും എത്തുകയെന്ന് ആകാംക്ഷയോടെ കാത്തിരുന്ന ആരാധരെ നിരാശപ്പെടുത്താതെ ഐശ്വര്യ എത്തി. ദ് ഹിസ്റ്ററി ഓഫ് സൗണ്ട് എന്ന സിനിമയുടെ പ്രദർശനത്തിനു മുന്നോടിയായി ഐവറി ടിഷ്യൂ സാരിയുടുത്ത് പരമ്പരാഗത ലുക്കിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തിയത്.

പൂർണരൂപം വായിക്കാം

\“രാഹുൽ മാങ്കൂട്ടത്തിൽ നേർവഴിക്കുവന്ന നേതാവല്ല,‌ അംഗീകാരം വേണ്ടെന്ന് കെ.സുധാകരന്‍\“   Photo Arranged

രാഹുൽ മാങ്കൂട്ടത്തിലിനെ കെ.സുധാകരൻ വിമർശിച്ചെന്ന അവകാശ വാദത്തോടെ ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

പൂർണരൂപം വായിക്കാം

വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!   Representative image. Photo Credit:NiseriN/istockphoto

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
LISTEN ON English Summary:
Weekender: Top 10 stories of the Past week published in Manorama Online
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157917

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com