search
 Forgot password?
 Register now
search

‘സീനിയേഴ്സിന്റെ ഉപദ്രവം താങ്ങാൻ വയ്യ, ബാറിൽ 10,000 രൂപ ബില്ലടപ്പിച്ചു’; വിഡിയോ പങ്കിട്ടതിനു പിന്നാലെ വിദ്യാർഥി മരിച്ച നിലയിൽ_deltin51

LHC0088 2025-10-28 08:36:10 views 1279
  



ഹൈദരാബാദ്∙ എൻജിനീയറിങ് വിദ്യാർഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് മരണത്തിനു മിനിറ്റുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ജാദവ് പറഞ്ഞു.  

  • Also Read സ്വന്തം ജനതയ്ക്കു നേരെ ബോംബിട്ട് പാക്കിസ്ഥാൻ; വ്യോമാക്രമണത്തിൽ മരിച്ചത് 30 പേർ, കൊല്ലപ്പെട്ടവരിൽ നിരവധി കുട്ടികളും   


‘ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയർ വിദ്യാർഥികൾ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിച്ചു. ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാൻ കൊടുക്കേണ്ടി വന്നു’– ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.ജയശങ്കറും റൂബിയോയും ചർച്ച നടത്തി; കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സംഘവും യുഎസിൽ   

  • Also Read ഇന്ത്യയെ തോൽപിക്കാൻ പാക്കിസ്ഥാൻ നടത്തിയത് വൻ പ്ലാനിങ്; സ്പെഷൽ സൈക്കോളജിസ്റ്റ്! ഗ്രൗണ്ടിലെ ഷോയും തയാർ; തിരിച്ചടി ഓർക്കാതെ ‘വെടിവയ്പ്’...   


സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയിൽ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം umasudhir എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
LISTEN ON English Summary:
Hyderabad Student Death: An engineering student was found dead in his hostel room, citing harassment from seniors in a video shared moments before his death. Police are currently investigating the circumstances surrounding the tragic incident.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com