ബെംഗളൂരു ∙ ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയിൽവേ വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും ട്രെയിൻ ഉപകാരപ്രദമാകും. സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നുമാണു സർവീസ്.
- Also Read മംഗളൂരു സെൻട്രൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; എടക്കാട് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു
ഒരു എസി ടുടയർ, 2 എസി ത്രിടയർ, 12 സ്ലീപ്പർ, 5 ജനറൽ കോച്ചുകളുണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും.
ഹുബ്ബള്ളി–കൊല്ലം സ്പെഷൽ ട്രെയിൻ (07313, ഞായറാഴ്ച)
വൈകിട്ട് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും. എസ്എംവിടി ബെംഗളൂരുവിൽ (രാത്രി 11), കെആർ പുരം (11.24), ബംഗാർപേട്ട് (12.03) .ലോൺ 25,000, പലിശയടക്കം 2 ലക്ഷം തിരിച്ചടയ്ക്കണം; അടവ് മുടങ്ങിയതോടെ നോട്ടിസ്: വയോധികൻ തൂങ്ങിമരിച്ചു
കൊല്ലം–ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ (07314, തിങ്കളാഴ്ച)
വൈകിട്ട് 5ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30നു ഹുബ്ബള്ളിയിലെത്തും.
- Also Read തമ്പുരാന്‍ തല വെട്ടിയതിന് ഹർത്താൽ നടത്തിയവർ; വീപ്പയിൽ വിരുന്നെത്തിയ വിന്താലു; എന്താണ് കൊച്ചി, ആരാണ് കൊച്ചിക്കാർ?
സ്റ്റോപ്പുകൾ
ഹാവേരി, ദാവനഗരൈ, ബിരൂർ, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട. English Summary:
Special Train Announced: Hubballi Kollam Train is announced by South Western Railway for Sabarimala pilgrims and festival travelers. This weekly special train will run from Hubballi to Kollam via Bengaluru, benefiting those traveling during Navarathri, Deepavali, and Christmas seasons. |