ഷൊർണൂർ ∙ പാലക്കാട്ടെ മിനി എയർപോർട്ട്, ത്രീ സ്റ്റാർ റിസോർട്ടിനെ വെല്ലും, വലുപ്പത്തിൽ മാത്രമല്ല ഭംഗിയിലും ഒന്നാം സ്ഥാനം എന്നിങ്ങനെയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റ്സ്. ഉദ്ഘാടനത്തിനു മുന്നോടിയായി സ്റ്റേഷൻ കവാടത്തിലെ മുഴുവൻ ലൈറ്റുകളും കഴിഞ്ഞ ദിവസം ഓരോന്നായി പ്രകാശിപ്പിച്ചതോടെയാണു സ്റ്റേഷൻ റീൽസുകളിൽ നിറഞ്ഞത്. വള്ളുവനാട്, ഷൊർണൂർ, ഒറ്റപ്പാലം ട്രോൾ തുടങ്ങിയ പേജുകളിലാണു സ്റ്റേഷന്റെ വിഡിയോകൾ ഷെയർ ചെയ്തിരിക്കുന്നത്.
യുവാക്കളുടെ രാത്രികാല ഫോട്ടോഷൂട്ടിനുള്ള ലൊക്കേഷനും ഇപ്പോൾ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ തന്നെയാണ്. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ വരുന്ന വാഹന യാത്രക്കാരും സ്റ്റേഷന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്താറുണ്ട്. കവാടത്തിന് രണ്ട് വശങ്ങളിലായുള്ള പൂന്തോട്ടങ്ങളും, എയർപോർട്ട് മാതൃകയിലുള്ള വാഹന ട്രാക്കുകളും, വിവിധ നിറത്തിലുള്ള വർണ ലൈറ്റുകളും സ്റ്റേഷന്റെ ഭംഗി കൂട്ടുന്നു.Lulu Mall Kochi, Philip D. Murphy, M.A. Yusuff Ali, New Jersey Governor, Lulu Group International, Malayala Manorama Online News, Kochi Business Partnership Summit, Lulu Hypermarket, Indian Retail Sector, Shopping Mall Visit
ഈ മാസം 30ന് ഉള്ളിൽ ഒന്നാം ഘട്ട നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് റെയിൽവേയുടെ നിർദേശം. ഇതിന്റെ ഭാഗമായി പെയ്ന്റിങ് ജോലികൾ ഉൾപ്പെടെയുള്ളവ പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷന്റെ നാലാമത്തെ പ്ലാറ്റ്ഫോമിൽ മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. അതിനു ചുറ്റും യാത്രക്കാർക്ക് ഇരിക്കാനാകുന്ന വിധത്തിലാണ് നിർമിച്ചിട്ടുള്ളത്. പ്ലാറ്റ്ഫോമിനു അകത്ത് പൂന്തോട്ടം ഒരുക്കുന്നത് ഇത് ആദ്യമായാണ്.
സ്റ്റേഷന് മുൻഭാഗത്തെ സൗന്ദര്യവൽക്കരണം, സ്റ്റേഷൻ അപ്രോച്ച് റോഡുകൾ, ശുചിമുറി നവീകരണം, പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ പുതിയ മേൽക്കൂര, പുതിയ പാർക്കിങ് ഏരിയ, ശുചിമുറി ബ്ലോക്കോടു കൂടിയ പുതിയ കാത്തിരിപ്പ് കേന്ദ്രം, 4 പുതിയ ലിഫ്റ്റുകൾ, ഡിസ്പ്ലേ ബോർഡുകൾ എന്നിവ ഇതിനോടകം പൂർത്തിയായി. ഒക്ടോബർ 2ന് നവീകരിച്ച റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും. English Summary:
Shornur Railway Station is now a beautiful landmark after its renovation. The railway station boasts mini-airport-like features and a three-star resort aesthetic, attracting social media attention and photo opportunities. With upgraded facilities and landscaping, it\“s set to be a tourist attraction and a comfortable transit hub. |