ചേർത്തല ∙ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു. ചേർത്തല പെരുമ്പാറക്കവല സ്വദേശി കിഷോറിനാണ് (23) അപകടത്തിൽ പരുക്കേറ്റ് ഒാർമ നഷ്ടമായത്. ഒാട്ടോറിക്ഷ ഡ്രൈവറായ രാധാകൃഷ്ണന്റെ മൂന്നുമക്കളിൽ രണ്ടാമനാണ് കിഷോർ. ജൂൺ എട്ടിനാണ് അപകടമുണ്ടായത്. ഒരുമാസം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ വിദഗ്ധ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് 10 ലക്ഷത്തിലധികം രൂപ ചെലവാകും. നിർധനകുടുംബത്തിന് ഇതു താങ്ങാൻ കഴിയില്ല. സുമനസുകൾ കനിഞ്ഞാലേ കിഷോറിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയൂ. സുമനസ്സുകളുടെ സഹായം തേടി സ്റ്റേറ്റ് ബാങ്ക് ചേർത്തല സൗത്ത് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Radhakrishnan Pala, Medical Assistance, Accident Victim, Family Support, Financial Aid, Health Crisis, Kerala News, Charity Appeal, പാലാ രാധാകൃഷ്ണൻ, ചികിത്സാ സഹായം, അപകടം, കുടുംബ സഹായം, സാമ്പത്തിക സഹായം, കേരള വാർത്ത, ചാരിറ്റി
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Radhakrishnan
∙ Account number : 20011661380
∙ IFSC code : SBIN0011916
∙ Gpay- 99473 94988
English Summary:
Medical assistance is urgently needed for Kishore, a young man from Cherthala who suffered a severe road accident. His family is seeking financial support to cover his medical expenses and help him regain his health. |