പാലാ∙ കഴിഞ്ഞ 15 വർഷമായി വാഹന അപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥനും കുടുംബവും ചികിത്സാ സഹായം തേടുന്നു. പാലാ സ്വദേശി പി. രാധാകൃഷ്ണൻ ആണ് ചികിത്സയിൽ കഴിയുന്നത്. കാലിന് ഇതുവരെ 16 ഓപ്പറേഷനുകൾ നടത്തി. കാൽ പഴുത്ത് ഗുരുതരാവ സ്ഥയിലാണ്. ഇൻഫെക്ഷൻ ആയതിനാൽ കാലിന്റെ അസ്ഥിക്കകത്തു കൂടി ഇട്ടിരിക്കുന്ന കമ്പി എടുത്തിട്ട് പഴുപ്പ് മാറിയതിനു ശേഷം വീണ്ടും കാലിനകത്ത് കമ്പി ഇടണം. അതിന് 2 ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.
ഇതുവരെ ചികിത്സയ്ക്കായി പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവായി. അതുതന്നെ പല നല്ലവരായ ആൾക്കാരുടേയും സഹായത്താലാണ് കഴിഞ്ഞത്. ഭാര്യയും 5 വർഷമായി നടുവിന് അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനാൽ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ സഹായം ചെയ്യുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ്. ആകെയുള്ള 3 സെന്റ് സ്ഥലവും വീടും ജപ്തി ഭീഷണിയിലാണ്.brain cancer, financial assistance, sanumon sunny, pampady, medical help, student cancer, kerala, treatment fund
A/c No-41439459904
IFSC - SBIN 0071186
Gpay: 9961694798
PH.No. 9961694798
രാധാകൃഷ്ണൻ പി,
ഇടശ്ശേരിൽ
പുലിയന്നൂർ പി.ഒ പാലാ
കോട്ടയം English Summary:
Medical Assistance Appeal: Radhakrishnan, an accident victim from Pala, Kerala, and his family are seeking financial aid for his ongoing treatment. The family is facing severe financial hardship due to his prolonged illness and his wife\“s medical condition, leaving them in urgent need of support. |