search
 Forgot password?
 Register now
search

കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണം: കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ പൊലീസ്, പ്രതി ഒളിവിൽ

deltin33 2025-10-28 08:37:34 views 909
  



കൊച്ചി ∙ സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണന് പൊലീസിന്റെ നിർദേശം. കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർേദശിച്ചത്. ഗോപാലകൃഷ്ണന്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. വീട്ടിൽനിന്ന് ഗോപാലകൃഷ്ണന്റെ ഫോൺ കണ്ടെടുത്തെന്നും വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.Pakistan airstrike, Khyber Pakhtunkhwa bombing, Civilian deaths Pakistan, Tirah Valley airstrike, Amnesty International Pakistan, പാക്കിസ്ഥാൻ വ്യോമാക്രമണം, ഖൈബർ പഖ്തൂൻഖ്വ ആക്രമണം, പാക് യുദ്ധവിമാനം, തിറ താഴ്വര ബോംബാക്രമണം, സാധാരണക്കാർ കൊല്ലപ്പെട്ടു, What happened in Pakistan airstrike?, Why did Pakistan bomb Khyber Pakhtunkhwa?, How many civilians died in Pakistan airstrike?, പാക്കിസ്ഥാൻ എന്തിന് ജനങ്ങളെ ബോംബിട്ടു?, ഖൈബർ പഖ്തൂൻഖ്വയിൽ മരിച്ചവർ എത്ര?, മനോരമ ഓൺലൈൻ ന്യൂസ് , മലയാളം വാർത്തകൾ ,Malayala Manorama Online News

  • Also Read ‘ഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പറഞ്ഞു; അപവാദ പ്രചാരണം നടത്തിയവരെ വെറുതെ വിടില്ല’   


ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക് പേജിൽ നിന്നാണ് തനിക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചതെന്ന് ആരോപിച്ച് ഷൈൻ നൽകിയ പരാതിയിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസാണ് കേസെടുത്തത്. ഗോപാലകൃഷ്ണൻ ഒന്നാം പ്രതിയും യുട്യൂബറായ കെ.എം.ഷാജഹാൻ രണ്ടാം പ്രതിയുമാണ്. ഇവർക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്. മെട്രോ വാർത്ത പത്രത്തിനെതിരെയും കേസുണ്ട്. ഷൈനിനും വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൊഴിയെടുത്തിരുന്നു.

  • Also Read സ്വന്തം നഗ്നത മറയ്ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം: അപവാദത്തിനെതിരെ നടപടിയെന്ന് ഷൈൻ   


സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ അവഹേളനപരമായി വന്ന ലിങ്കുകളും മറ്റും ഷൈൻ പൊലീസിനു കൈമാറിയിരുന്നു. സമൂഹ മാധ്യമ കമ്പനികളിൽനിന്ന് ഈ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തേടിയിരിക്കുകയാണ് പൊലീസ്. അതിനിടെയാണ് ഗോപാലകൃഷ്ണനു വേണ്ടി തിരച്ചിൽ നടക്കുന്നത്. കേസെടുത്തതിനു പിന്നാലെ ഗോപാലകൃഷ്ണന്‍ ഒളിവിൽ പോയിരുന്നു. താൻ ആരേയും അപമാനിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിൽ വന്ന വിഡിയോ ഷെയർ ചെയ്യുക മാത്രമാണുണ്ടായതെന്നും അതിൽ ഷൈനിനെ പേരെടുത്ത് അപമാനിച്ചിട്ടില്ലെന്നും കേസെടുക്കുന്നതിന് തൊട്ടുമുൻപ് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. English Summary:
K.J. Shine Cyber Attack: Investigation focuses on the cyber attack against K.J. Shine, with police questioning a Congress leader and another suspect on the run.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com