search
 Forgot password?
 Register now
search

ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Chikheang 2025-10-28 08:38:20 views 990
  



ഇഷ്ടപുസ്തകങ്ങൾ ആവർത്തിച്ചു വായിക്കുന്ന സ്വഭാവമുള്ള ഒരാളാണ് ഞാൻ. സത്യം പറഞ്ഞാൽ, ഒരേയൊരു വിതാനത്തിൽ മാത്രം ചുറ്റിത്തിരിയുന്ന പുസ്തകങ്ങൾ എന്റെ ഇഷ്ട പരിധിയിൽ വരുന്ന ഒന്നല്ല. ചിലപ്പോൾ നല്ല പുസ്തകമായിരിക്കാം. എന്നാൽ കാലത്തിന്റെ പരീക്ഷണത്താലും ജൈവികതയുടെ കുറവിനാലും ആഘോഷങ്ങളെല്ലാം പെട്ടെന്നു കാലഹരണപ്പെടുന്നത് കാണാം.

  • Also Read ഇപ്പോൾ വായിക്കുന്നപുസ്തകത്തെക്കുറിച്ച് സി.വി.ബാലകൃഷ്ണൻ   


മലയാളത്തിൽ ക്ലാസിക്കൽ സ്വഭാവിയായ വളരെ കുറച്ചു നോവലുകളേ ഉള്ളൂ എന്നാണെന്റെ തോന്നൽ. അവയിലൊന്നാണ് പി.എ. മുഹമ്മദ് കോയ (മുഷ്താക്ക് ) യുടെ സുൽത്താൻ വീട്. 594 പേജുള്ള ഈ ബൃഹത് നോവൽ ആവർത്തിച്ചു വായിക്കുന്തോറും പുതിയതൊന്ന് തെളിയുന്നത് കാണാം. ജോൺ ഏബ്രഹാം, സി–ഡിറ്റ്, സിനിമ, ഓർമ്മകൾ, കേരളം, John Abraham, C-DIT, Cinema, Memories, Kerala, Malayalam cinema, Malayalam literature, film editing, documentary, Kerala development, literary memories, film industry, digital editing, Malayalam, English

അര നൂറ്റാണ്ടുകാലത്തെ കോഴിക്കോടൻ മുസ്‌ലിം ജീവിതം, പ്രത്യേകിച്ച് കോഴിക്കോടൻ കോയമാരുടെ ആർകൈവ്സ് കൂടിയാണ് ഈ നോവൽ.

അനേകം സാംസ്കാരിക ചിഹ്നങ്ങൾ വളരെ ജൈവികമായി പി.എ.മുഹമ്മദ് കോയ നോവലിൽ വരച്ചു വച്ചിരിക്കുന്നു. കഥാനായകനായ ഉമർകോയ കാണുന്ന കഥയാണെങ്കിലും അയാൾക്കൊപ്പം സഞ്ചരിക്കുന്ന കാലത്തിൽ ചരിത്രം, ഭാഷ,രാഷ്ട്രീയ കാലം, അറബികളുടെ വരവ്, അവരുമായി ചേർന്നുണ്ടായ നൂറുകണക്കിന് സാംസ്കാരിക ചിഹ്നങ്ങൾ ഈ നോവലിൽ ഇഴ ചേർന്നുനിൽക്കുന്നു. ധൈഷണികതയുടെ കസർത്തോ സ്ഥിതിവിവരക്കണക്കോ കുത്തിത്തിരുകിയുണ്ടാക്കുന്നതല്ല ; ബുദ്ധിയും ഹൃദയവും ഒരുമിച്ചുള്ള കാലാതീതമായ സർഗാത്മക യാത്ര കൂടിയാണ് സുൽത്താൻ വീട് . എങ്ങനെയോ മലയാള സാഹിത്യ ചരിത്രത്തിന്റെ ഇരുട്ടിൽ ചവിട്ടിയമർത്തപ്പെട്ടിരിക്കുന്ന ഒരു നോവലാണ് ഇതെന്നു സൂക്ഷ്മവായനക്കാർ പറയാതിരിക്കില്ല.

ടാൻസാനിയൻ വംശത്തിലാണ് ജനിച്ചതെങ്കിൽ പി.എ. മുഹമ്മദ് കോയ മറ്റൊരു അബ്ദുൽ റസാഖ് ഗുർനയായിക്കൂടെന്നില്ല എന്ന് എനിക്ക് സുൽത്താൻ വീടിന്റെ ഏറ്റവും പുതിയ വായനയിൽ തോന്നുകയും ചെയ്തു. English Summary:
The Enduring Legacy of P.A. Muhammad Koya\“s Sultan Veedu: A Timeless Malayalam Classic. Review by Shihabuddin Poythumkadavu
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com