തുന്നിക്കൂട്ടിയ യാത്രകൾ

LHC0088 2025-10-28 08:38:24 views 1228
  

  



വീട്ടിലെ തയ്യൽപ്പണിയുടെ തിരക്കൊന്ന് ഒതുങ്ങുമ്പോൾ ബാക്കിയായ നൂലുകൾ കൊണ്ടു വാസന്തി തന്റെ സ്വപ്നങ്ങൾ തയ്ക്കാൻ തുടങ്ങും. തുണിതയ്ച്ചും മറ്റും കൂട്ടിവച്ച പണംകൊണ്ട് അവർ മനോഹരമായി തുന്നിയെടുക്കുന്നതു യാത്രകളെയാണ്. നാടോടിക്കഥകളിലെ രാജകുമാരിമാർ ഒളിഞ്ഞിരിക്കുന്ന നിധി തേടിയിറങ്ങുംപോലെ അമ്പരപ്പും ആവേശവും നിറച്ചാണ് ആ യാത്രകൾ.

  • Also Read വഴിയായ അക്ഷരം   


അൻപത്തൊൻപതാം വയസ്സിൽ തായ്‌ലൻഡും ഹിമാലയൻ ബേസ് ക്യാംപും ചൈനയിലെ വൻമതിലുമെല്ലാം കണ്ടതോടെ വാസന്തിക്കു മറ്റുള്ളവരോടു പറയാനുള്ളത് ഇതാണ്– ‘കഷ്ടപ്പാടാണെങ്കിലും, എത്ര തിരക്കാണെങ്കിലും ലോകം കാണാനിറങ്ങണം. പറ്റുമെങ്കിൽ ചെറുപ്രായത്തിൽ തന്നെ. എന്നെപ്പോലെ അൻപത്തൊൻപതാകാൻ നിൽക്കരുത്’.   വാസന്തി എവറസ്റ്റ് ബേസ് ക്യാംപിൽ

ഒറ്റയ്ക്കുള്ള യാത്രകൾ

കണ്ണൂർ തൃച്ചംബരത്തെ വീട്ടിൽ തയ്യൽജോലിയുടെ തിരക്കൊഴിയുമ്പോൾ യാത്രാവ്ലോഗുകൾ കാണുന്നതായിരുന്നു വാസന്തിയുടെ ഇഷ്ടം. ലോകം കാണണം എന്ന ആഗ്രഹം മൊട്ടിട്ടത് ഈ വിഡിയോകളിലൂടെയാണ്. ആദ്യ യാത്ര തായ്‌ലൻഡിലേക്കായിരുന്നു.

തയ്യൽപണിയിൽ നിന്നും കുടുംബശ്രീ,ബാങ്ക് വായ്പകളിൽ നിന്നും പണം സ്വരുക്കൂട്ടി ഒരു ടൂർ ഗ്രൂപ്പിനൊപ്പം യാത്ര പുറപ്പെട്ടു. കഴിഞ്ഞവർഷം മേയ് 14ന് ആയിരുന്നു അത്. ‘ഒറ്റയ്ക്കു യാത്ര പോകാൻ കഴിയുമെന്ന ആത്മവിശ്വാസം കിട്ടുന്നതു തായ്‌ലൻഡ് യാത്രയ്ക്കു ശേഷമാണ്–’ വാസന്തി പറയുന്നു. തായ് ഭക്ഷണങ്ങൾ രുചിച്ചു. സുന്ദരമായ തെരുവുകളും സ്ഥലങ്ങളും കണ്ടുമടങ്ങി.

ഈ വർഷം ഫെബ്രുവരി 9ന് ആണ് എവറസ്റ്റ് ബേസ് ക്യാംപിലേക്കു പുറപ്പെട്ടത്. ചിത്രങ്ങളിലും യുട്യൂബ് വിഡിയോകളിലും കണ്ട എവറസ്റ്റിനെ നേരിൽ കാണണം എന്ന ആഗ്രഹം എവറസ്റ്റ് പോലെ വലുതായപ്പോൾ തടസ്സങ്ങളായി നിന്ന ബേസ് ക്യാംപിലേക്കുള്ള മണിക്കൂറുകൾ നീളുന്ന കയറ്റവും കൊടുംതണുപ്പുമെല്ലാം മഞ്ഞുപോലെയുരുകി. മക്കളായ വിനീതും വിവേകും പൂർണ പിന്തുണയോടെ അമ്മയ്ക്കൊപ്പം നിന്നപ്പോൾ ആ ആഗ്രഹവും വാസന്തി എത്തിപ്പിടിച്ചു.

ട്രെക്കിങ് തുടങ്ങുന്ന നേപ്പാളിലെ സുർക്കെ വില്ലേജിൽനിന്ന് 9 മണിക്കൂർ നടന്നു വേണം അടുത്ത താവളമെത്താൻ. മണിക്കൂറുകളുടെ കയറ്റത്തിനു ശേഷമാണ് ഓരോ വിശ്രമകേന്ദ്രങ്ങളും. പ്രായത്തിന്റെ പിൻവിളികൾ പക്ഷേ മനസ്സ് കേട്ടില്ല. എല്ലാവരെക്കാളും പതിയെ നടന്നു. അതായിരുന്നു വാസന്തി കണ്ടെത്തിയ മാർഗം. ‘അവസാന താവളത്തിൽനിന്ന് ബേസ് ക്യാംപിലേക്കെത്താൻ 2 മണിക്കൂർ വേണം. ഞാൻ അതിന്റെ ഇരട്ടി സമയമെടുത്തു. കയറാൻ പറ്റുമോ എന്ന സംശയത്തോടെയായിരുന്നു പലപ്പോഴും ഗൈഡിന്റെ നോട്ടം. മടങ്ങാൻ ഞാൻ ഒരുക്കമല്ലായിരുന്നു’. വാസന്തിയുടെ വാക്കുകൾ. ഒടുവിൽ ബേസ് ക്യാംപിലെത്തി; എവറസ്റ്റിന്റെ ഭംഗിയും വശ്യതയും കൺനിറയെ നോക്കിനിന്നു. സന്തോഷം എവറസ്റ്റോളും ഉയർന്നു പൊങ്ങി. ആഗ്രഹം സഫലമായതിന്റെ നിറവിലായിരുന്നു തിരിച്ചുള്ള ഇറക്കം.Sunday Special, Malayalam News, Beena Paul, Venu, Director Siddique, Beena Paul, film editor, Malayalam cinema, Indian cinema, editing career, women in film, P.N. Menon, MT Vasudevan Nair, K.G. George, G. Aravindan, Venu director, Revathy filmmaker, National Film Award, Kerala State Film Award, film editing techniques, film making, cinematic journey, memoir, Amma Ariyan, Padipurra, Daya, Munnariyippu, Carbon, Janmadinam, Mitr My Friend, Oru Cherupunchiri, Meghamalhar, Women in Cinema Collective, WCC, film festival organizer, Chalachitra Academy, challenges in film industry, editor cinematographer synergy, director editor relationship, professional journey, career insights, film industry experiences, editing suite stories, veteran editor, storytelling through editing, celluloid era, digital editing, film production, behind the scenes, cinema history, ബീനാ പോൾ, സിനിമ എഡിറ്റർ, മലയാള സിനിമ, ഇന്ത്യൻ സിനിമ, എഡിറ്റിംഗ് ജീവിതം, ചലച്ചിത്ര എഡിറ്റിംഗ്, പി.എൻ. മേനോൻ, എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്, ജി. അരവിന്ദൻ, വേണു സംവിധായകൻ, രേവതി സംവിധായിക, ദേശീയ ചലച്ചിത്ര അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, സിനിമ നിർമ്മാണം, ചലച്ചിത്ര യാത്ര, ആത്മകഥ, അമ്മ അറിയാൻ, പാടിപ്പുര, ദയ, മുന്നറിയിപ്പ്, കാർബൺ, ജന്മദിനം, മിത്ര് മൈ ഫ്രണ്ട്, ഒരു ചെറുപുഞ്ചിരി, മേഘമൽഹാർ, വിമൻ ഇൻ സിനിമാ കളക്ടീവ്, ഡബ്ല്യു.സി.സി, ചലച്ചിത്രോത്സവം സംഘാടക, ചലച്ചിത്ര അക്കാദമി, സിനിമയിലെ വെല്ലുവിളികൾ, എഡിറ്റർ സിനിമാറ്റോഗ്രാഫർ ബന്ധം, സംവിധായകൻ എഡിറ്റർ ബന്ധം, പ്രൊഫഷണൽ യാത്ര, സിനിമാനുഭവങ്ങൾ, എഡിറ്റിംഗ് സ്റ്റുഡിയോ, മുതിർന്ന എഡിറ്റർ, സെല്ലുലോയ്ഡ് കാലഘട്ടം, ഡിജിറ്റൽ എഡിറ്റിംഗ്, സിനിമ ചരിത്രം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Beena Paul\“s Unforgettable Journey: Decades in the Editing Suite of Malayalam Cinema

പാഠപുസ്തകത്തിലെ ചൈനാ വൻമതിൽ

എവറസ്റ്റ് ബേസ് ക്യാംപ് കണ്ടു തിരിച്ചെത്തിയപ്പോൾ തന്നെ അടുത്ത യാത്ര ഉള്ളിലുണ്ടായിരുന്നു; ചൈനാ വൻമതിൽ. ഒരു യാത്ര കഴിഞ്ഞതേയുള്ളൂ. ആരോഗ്യ പ്രശ്നങ്ങളുണ്ട്. പണം സ്വരുക്കൂട്ടണം. എല്ലാറ്റിനുമുപരി ചൈനയെ അറിയണം. വഴികളും പോകേണ്ടയിടങ്ങളും എന്നും കയ്യിൽ കരുതാറുള്ള കുഞ്ഞു ഡയറിയിൽ ഒന്നൊന്നായി രേഖപ്പെടുത്തി വയ്ക്കണം. ഒരുക്കങ്ങൾ ഏറെയുള്ളതുകൊണ്ടു യാത്ര അടുത്ത വർഷം നടത്താനായിരുന്നു തീരുമാനം.

തുടക്കമെന്ന നിലയിൽ ചില അത്യാവശ്യ ചൈനീസ് വാക്കുകൾ പഠിക്കുന്നതിനിടയിലാണ് യാത്രയ്ക്കു സ്പോൺസർഷിപ് തരപ്പെടുന്നത്. ബാക്കി 30,000 രൂപയോളം സ്വയം കണ്ടെത്തണം. യാത്രയോടുള്ള ഇഷ്ടത്തിന്റെയും ചൈനാ വൻമതിൽ കാണാനുള്ള ആഗ്രഹത്തിന്റെയും ബലത്തിൽ പണം തരപ്പെടുത്തി, ക്ഷീണം മറന്നു. ജൂൺ 14ന് യാത്ര തിരിച്ചു.

ഇരുപതംഗ സംഘത്തിന്റെ കൂടെയായിരുന്നു ഇത്തവണത്തെ യാത്ര. ‘മനസ്സുനിറയെ, നീണ്ടു കിടക്കുന്ന വൻമതിൽ മാത്രമേയുണ്ടായിരുന്നുള്ളൂ’ വാസന്തി പറയുന്നു. വലിയ പടികളാണ്. എല്ലാം ഒരുപോലെയല്ല. വീതി കൂടിയും കുറഞ്ഞും. ഒരുപാടു ദൂരം നടക്കാം. കൂട്ടത്തിലുള്ളവർ പലരും കുറച്ചു ദൂരം നടന്നു കാഴ്ചകൾ കണ്ടപ്പോൾ, വാസന്തി ആവുന്നത്ര നടന്നു കയറി.  

ആവോളം കണ്ടു. ‘ചന്ദ്രനിൽനിന്നു നോക്കിയാൽ ചൈനാ വൻമതിൽ കാണാം’ എന്ന കുഞ്ഞുന്നാളിൽ അധ്യാപകൻ പറഞ്ഞപ്പോൾ ക്ലാസ് മുറിയിൽ ഉണർന്ന അതേ അദ്ഭുതമായിരുന്നു ആ നേരത്തുണ്ടായത്. ചൈനയിൽനിന്നു മടങ്ങിയപ്പോൾ ബെയ്ജിങ്ങിലെ ഒളിംപിക്സ് സ്റ്റേഡിയവും മനസ്സിൽ നിറഞ്ഞു. മരങ്ങളും ചെടികളും സുന്ദരമായ കെട്ടിടങ്ങളും...ഏതു ദിക്കിൽ നോക്കിയാലും മനോഹരമായ ചിത്രം പോലെയാണ് ചൈന– വാസന്തി പറഞ്ഞു.

  യാത്രയുടെ ഒരുക്കങ്ങൾ

വെറുതേയൊരു യാത്രയല്ല വാസന്തിയുടേത്. പോകുന്ന സ്ഥലങ്ങളും അവിടുത്തെ വഴികളും അടയാളങ്ങളും മാസങ്ങൾക്കു മുൻപേ പഠിക്കും. മിക്കപ്പോഴും യാത്രാ വ്ലോഗുകളാണ് പാഠപുസ്തകം. വഴികളും പോകേണ്ടയിടങ്ങളും കുറിച്ചു വയ്ക്കാൻ ഡയറിയുമുണ്ട്. ഒഴിവുസമയങ്ങളിൽ വേണ്ട ആപ്പുകൾ കണ്ടെത്തി ഉപയോഗം പഠിക്കുന്നതും ഗൂഗിളിൽ നോക്കിത്തന്നെ. പോകുന്നയിടത്തെ അത്യാവശ്യം ചില വാക്കുകളും പഠിച്ചു വയ്ക്കും.  

‘ഓരോ യാത്ര കഴിയുമ്പോഴും നമുക്കു മാറ്റങ്ങൾ വരും. വ്യത്യസ്തരായ മനുഷ്യരെയും ജീവിതങ്ങളെയും കാണാം.   പലരുടെയും നന്മ നമ്മളിലേക്കുമെത്തും. ലോകം കാണണം.’ പുതിയ സ്വപ്നങ്ങൾക്കു നൂലുകോർക്കുന്നതിനിടയിൽ വാസന്തി പറഞ്ഞു. English Summary:
Stitched Dreams: Vasanthi, the 59-Year-Old Tailor Who Travels the World Solo
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
135360

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.