ആകാശം നിറയെ അദ്ഭുത വസ്തുക്കൾ

Chikheang 2025-10-28 08:38:38 views 546
  



കാലം 1561 ഏപ്രിൽ 14

വേനൽ കടുത്തു നിന്ന സീസണായിരുന്നു അന്നു ജർമനിയിൽ. നൺബെർഗ് നഗരത്തിൽ പ്രഭാതസൂര്യൻ ഉദിച്ചു, പുലർവേളയുടെ പ്രകാശം പരന്നു. എന്നാൽ പെട്ടെന്നാണ് അതുവരെയില്ലാത്ത ഒരു കാഴ്ച അവിടെയുണ്ടായത്.  സൂര്യനുചുറ്റും പലതരം ആകൃതിയിലുള്ള വസ്തുക്കൾ മാനത്തു പരന്നു. സിലിണ്ടർ ആകൃതിയുള്ളവ, നീണ്ടു തടിച്ച പൈപ്പുകളുടെ ആകൃതിയുള്ളവ, ബോളുകളെ അനുസ്മരിപ്പിക്കുന്നവ ..... നഗരവാസികൾ ഈ കാഴ്ച കണ്ട് അമ്പരന്നു നിന്നു. മാനം മുഴുവൻ നൂറുകണക്കിനു വസ്തുക്കളതാ പറന്നു നടക്കുന്നു.

  • Also Read രാജ്യത്തിനു തന്നെ മാതൃകയായി കണ്ണൂർ കണ്ണപുരം ; പഞ്ചായത്തിന്റെ ‘കാൻസർ മുക്ത ഗ്രാമം’ പദ്ധതി   


ആകാശത്ത് യുദ്ധം നടക്കുന്ന പ്രതീതിയായിരുന്നു.  ഇതിനിടെ കറുത്ത ത്രികോണാകൃതിയുള്ള ഒരു വസ്തു ആകാശത്തു പറന്നുപോയി. നഗരത്തിനു സമീപം ഒരു വലിയ ശബ്ദം ഉടലെടുക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ ഈ വിചിത്ര സംഭവവികാസം നടന്ന് 5 നൂറ്റാണ്ടുകളോളം ആകുമ്പോഴും അതിന്റെ കാരണം പറയാൻ ശാസ്ത്രജ്ഞർക്കു സാധിച്ചിട്ടില്ല. ‘നൺബെർഗ് 1561 സെലസ്റ്റിയൽ ഫിനോമിനൻ’ എന്ന പേരിൽ ദുരൂഹമായി ഈ പ്രതിഭാസം നിലനിൽക്കുന്നു.

അക്കാലത്തു നൺബെർഗിൽ ഹാൻസ് ഗ്ലേസർ എന്നൊരു കലാകാരൻ ജീവിച്ചിരുന്നു. മികച്ച പെയിന്ററും എഴുത്തുകാരനുമായ ഗ്ലേസർ അക്കാലത്തെ ചരിത്രസംഭവങ്ങൾ, ചിത്രങ്ങളുടെ അകമ്പടിയോടെ രേഖപ്പെടുത്തി വയ്ക്കുന്നതിൽ തൽപരനായിരുന്നു. പത്രക്കടലാസിന്റെ വലുപ്പമുള്ള ബ്രോഡ്ഷീറ്റ് താളുകളിലായിരുന്നു അദ്ദേഹം ഇവ രേഖപ്പെടുത്തിയിരുന്നത്. നൺബെർഗിലെ  ഈ അദ്ഭുത പ്രതിഭാസവും അദ്ദേഹം ഒരു ബ്രോഡ്ഷീറ്റിലാക്കി.  ആകാശത്തു കണ്ട വസ്തുക്കളിൽ ചിലതിനു ചുവന്ന നിറവും മറ്റുള്ളവ നീല, കറുപ്പ് നിറങ്ങളിലുള്ളവയുമാണെന്ന് ഗ്ലേസർ പറയുന്നു. ഇവ താഴേക്കു വീഴാൻ തുടങ്ങിയെന്നും എന്നാൽ താഴെയെത്തുന്നതിനു മുൻപു തന്നെ പുകഞ്ഞുതീർന്നെന്നും വിവരണത്തിലുണ്ട്.ഒരു മണിക്കൂറോളം ഈ പ്രതിഭാസം നീണ്ടുനിന്നെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.Sunday Special, Malayalam News, Jawaharlal Nehru, Sardar Vallabhbhai Patel, Literature News, Sethu, Nehru and Patel, Neeraja Singh, National Book Trust, NBT, Indian history, Indian leaders, historical correspondences, unity in disagreement, political history, book review, current reading, Indian politics, Nehru Patel relationship, mutual respect, practical leadership, worldview, Indian independence, freedom fighters, political discourse, historical insights, leader disagreements, Gandhiji Tagore correspondences, സേതു, നെഹ്റു പട്ടേൽ, നീരജ സിംഗ്, നാഷണൽ ബുക്ക് ട്രസ്റ്റ്, എൻബിടി, ഇന്ത്യൻ ചരിത്രം, ഇന്ത്യൻ നേതാക്കൾ, ചരിത്രപരമായ കത്തിടപാടുകൾ, വിയോജിപ്പുകൾക്കിടയിലെ ഐക്യം, രാഷ്ട്രീയ ചരിത്രം, പുസ്തക അവലോകനം, നെഹ്റു പട്ടേൽ ബന്ധം, പരസ്പര ബഹുമാനം, പ്രായോഗിക നേതൃത്വം, ലോകവീക്ഷണം, ഇന്ത്യൻ സ്വാതന്ത്ര്യം, സ്വാതന്ത്ര്യസമര സേനാനികൾ, രാഷ്ട്രീയ ചർച്ച, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Nehru & Patel: Unity Amidst Disagreements – A Timely Re-Read by Sethu

എന്തായിരുന്നു ഈ പ്രതിഭാസം, എന്തായിരുന്നു ഇതിനു പിന്നിലെ കാരണം? പലരും പല അഭിപ്രായങ്ങളും നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ ആളുകളുടെ തോന്നലാകാം എന്നാണ് പ്രശസ്ത സൈക്കോളജിസ്റ്റായ കാൾ ജങ് പിൽക്കാലത്ത് അഭിപ്രായപ്പെട്ടത്. ഒരിടത്തുള്ള ആളുകളെല്ലാം വിചിത്രരീതിയിൽ പെരുമാറുന്നതോ അല്ലെങ്കിൽ എന്തെങ്കിലും വിചിത്രമായ കാര്യങ്ങൾ കണ്ടെന്നു തോന്നുന്നതോ ആയ സംഭവങ്ങൾ മാസ് ഹിസ്റ്റീരിയ എന്ന പേരിൽ മനഃശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്. ഇതും ഒരു മാസ് ഹിസ്റ്റീരിയ ആയിരുന്നിരിക്കാം എന്നു ജങ്ങിനെപ്പോലെ ചിന്തിക്കുന്ന ഗവേഷകർ സംശയിക്കുന്നു.

സൂര്യനു ചുറ്റും പ്രകാശവലയങ്ങൾ രൂപപ്പെടുന്ന സൺഡോഗ് എന്ന പ്രതിഭാസമാകാം നൺബെർഗിൽ ഉടലെടുത്തതെന്ന വാദവും മറ്റു ചില ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ഇതിനു സാധ്യത വളരെ കുറവാണെന്നും ചിലർ പറയുന്നു. സൺഡോഗ് സാധാരണ ഉടലെടുക്കുന്ന സമയത്ത് സൂര്യനു ചുറ്റും ഒരു വലയം പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ സൂര്യനു ചുറ്റും വിചിത്ര വസ്തുക്കളൊന്നും സൺഡോഗ് പ്രതിഭാസത്തിൽ ദൃശ്യമാകില്ലത്രേ.

എന്തായിരുന്നു അന്നാ ജർമൻ നഗരത്തിൽ സംഭവിച്ചത്? ഇന്നും അതൊരു പ്രഹേളികയായി തുടരുന്നു, കൃത്യമായ സ്ഥിരീകരണമോ കാരണങ്ങളോ നൺബെർഗ് സംഭവത്തിൽ കണ്ടെത്താൻ ശാസ്ത്രജ്ഞർക്കു കഴി‍ഞ്ഞിട്ടില്ല. English Summary:
Germany: The Unsolved Mystery of the 1561 Nuremberg Celestial Phenomenon
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137359

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.