ചന്ദ്ര നീലിയല്ല; കള്ളിയങ്കാട്ട് നീലിക്ക് വെള്ളിത്തിരയിൽ പുതിയ പരിവേഷം

LHC0088 2025-10-28 08:38:42 views 816
  

  

  



ചരിത്രത്തെയും പുരാവൃത്തങ്ങളെയും ബോക്സോഫിസ് നേട്ടങ്ങൾക്കായി വളച്ചൊടിച്ച സിനിമകളുടെ പരമ്പരയിൽ ഒരെണ്ണം കൂടി എന്നേ ലോകയുടെ ചരിത്രാവതരണത്തെ കുറിച്ചു പറയാൻ കഴിയു. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീയുടെ പ്രതികാരത്തിന്റെ പ്രതിനിധിയായി പണ്ടത്തെ സാഹിത്യ ചരിത്രകാരന്മാർ പോലും കള്ളിയങ്കാട്ട് നീലിയെ പ്രതിഷ്ഠിച്ചിട്ടില്ല.

  • Also Read ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ജോൺ സാമുവൽ   


അശക്തർക്കായുള്ള പോരാട്ടത്തിനിടയിൽ ഒരു സ്ത്രീക്കു ലഭിക്കുന്ന നിഗൂഢ ശക്തിയുടെ പ്രതീകമായി ചന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അവളിലും ഒരു നീലിയുണ്ടെന്നു പറയാൻ ശ്രമിച്ച സിനിമാക്കഥയോടു ശരിയായ ചരിത്രം ഒരിക്കലും പൊരുത്തപ്പെടില്ല.   പിള്ളരക്ഷിണി യക്ഷി പ്രതിമ.

നീലിയെപ്പോലുള്ള യക്ഷികളുടെ കഥകൾ ഫോക്‌ലോർ പഠനത്തിന്റെ ഭാഗമായി അന്വേഷിച്ചവരിൽ ഒരാളാണ് ഞാനും. കള്ളിയങ്കാട്ട് മാത്രമല്ല മേലാങ്കോട്ടും മുപ്പന്തലിലും മറ്റനേകം യക്ഷിയമ്പലങ്ങളിലും എത്രയോ തവണ പോയിരിക്കുന്നു. ആരാണ് കള്ളിയങ്കാട്ട് നീലി എന്നായിരുന്നു ആദ്യമായി അന്വേഷിച്ചത്.  അവളുടെ കഥ മഹാകവി ഉള്ളൂരും മറ്റു ചിലരും വിശദമായി എഴുതിയിട്ടുണ്ട്. ഉള്ളൂർ അവളെ പഞ്ചവൻകാട് നീലി എന്നാണ് സംബോധന ചെയ്തത്.  കള്ളിയങ്കാട്ടിന്റെ മറ്റൊരു പേരായിരുന്നു പഞ്ചവൻകാട്. നാഞ്ചിനാട്ടിലെ വില്ലടിച്ചാൻ‌ പാട്ടുകാരുടെ പാട്ടുകളിലൂടെയും നീലിയുടെ കഥ അറിയാൻ കഴിയും.    തിരുനൽവേലി സത്യവാഗീശ്വര ക്ഷേത്രത്തിലെ യക്ഷി പ്രതിമ.

മാടൻ കോവിലുകളിലും ഇശക്കിയമ്മൻ കോവിലുകളിലും നടക്കുന്ന കൊടയോടനുബന്ധിച്ചാണ് തെക്കൻ തിരുവിതാംകൂറിൽ വില്ലടിച്ചാൻ പാട്ടുകൾ അരങ്ങേറുന്നത്. ആ കഥകളെല്ലാം കൊട്ടാരത്തിൽ ശങ്കുണ്ണി എന്തുകൊണ്ടോ ഐതിഹ്യമാലയിൽ ഉപേക്ഷിച്ചു. ആ തെക്കൻ പാട്ടു കഥകളിലെ നായികാ നായകന്മാർ സദ്ഗുണ സമ്പന്നരാകണമെന്നു നിർബന്ധമില്ലായിരുന്നു. കുഞ്ചുത്തമ്പിമാരെ പോലുള്ള പ്രതിനായകന്മാരും നിർദയം പകരം വീട്ടുന്ന നീലിയുമെല്ലാം വില്ലടിച്ചാൻ പാട്ടുകാർക്കു പ്രിയ കഥാപാത്രങ്ങളാണ്.

നീലിയുടെ കഥകൾക്കും സ്വാഭാവികമായും പാഠഭേദങ്ങൾ ഉണ്ടായിരുന്നു. വള്ളിയൂർ ശിവക്ഷേത്രത്തിൽ പൂജാരിയായി എത്തിയ കാഞ്ചീപുരത്തുകാരനായ ബ്രാഹ്മണനെ തൊട്ടടുത്ത തെരുവിലെ ദേവദാസി വീട്ടിലേക്കു ക്ഷണിക്കുന്നതും മകളെ വിട്ടുകൊടുക്കുന്നതും ആണ് കഥയുടെ ആദ്യഭാഗം. ക്ഷേത്രത്തിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ പൂജാരി മോഷ്ടിച്ചു കാമുകിക്കു നൽകിക്കൊണ്ടിരുന്നു. ആഭരണങ്ങൾ കിട്ടിയതോടെ ബ്രാഹ്മണനെ ദാസി പുറത്താക്കുന്നു. എല്ലാം നഷ്ടപ്പെട്ട അയാൾ വള്ളിയൂരിൽനിന്ന് യാത്രതിരിച്ചു കള്ളിയങ്കാട്ട് എത്തി. അവിടെ വഴിയമ്പലത്തിൽ വിശ്രമിക്കുമ്പോൾ പഴയ പ്രേമഭാജനത്തെ  വീണ്ടും കണ്ടുമുട്ടുന്നു. ബ്രാഹ്മണനെ വീട്ടിലേക്കു മടക്കി വിളിക്കാൻ എത്തിയതായിരുന്നു അവൾ. സർവാഭരണ വിഭൂഷിതയായി എത്തിയ കാമുകിയെ കൊന്ന് ആഭരണങ്ങൾ കൈക്കലാക്കാൻ അയാൾ തീരുമാനിക്കുന്നു. നടന്നു ക്ഷീണിച്ചതല്ലേ, എന്റെ മടിയിൽ കിടന്നുറങ്ങിക്കൊള്ളു എന്ന് അയാൾ അവളോടു പറഞ്ഞു. ദാസി അങ്ങനെ മടിയിൽ തലവച്ചുറങ്ങുമ്പോൾ അയാൾ ഒരു പാറക്കല്ലുകൊണ്ട് അവളെ തലയ്ക്കടിച്ചു കൊല്ലുന്നു.

‘കള്ളിച്ചെടികളെ നിങ്ങളീ കൊടുംക്രൂരത കണ്ടില്ലേ’ എന്നായിരുന്നു അവളുടെ അന്ത്യവിലാപം. കൊലപാതകത്തിനു ശേഷം  യാത്ര തുടരാൻ തീരുമാനിച്ച ബ്രാഹ്മണൻ അതിനു മുൻപു സമീപത്തെ കിണറ്റിൽനിന്ന് വെള്ളം കുടിക്കാൻ പോയി. ഇതിനിടയിൽ ഒരു പാമ്പ് കടിച്ച് അയാൾ മരിക്കുകയും ആഭരണങ്ങൾ കിണറ്റിലേക്കു വീഴുകയും ചെയ്തു.  സഹോദരിയെ അന്വേഷിച്ചെത്തിയ നീലിയുടെ സഹോദരൻ അവളുടെ മൃതദേഹം കാണുകയും ദുഃഖം സഹിക്കാതെ  സ്വയം മരിക്കുകയും ചെയ്തു.   

ബ്രാഹ്മണനാൽ കൊലചെയ്യപ്പെട്ട നീലിയാണ് കള്ളിയങ്കാട്ടെ യക്ഷി. ലോക പറയുന്നതു പോലെ അവളെ കൊല്ലുന്നത് രാജാവോ കിങ്കരന്മാരോ അല്ല. അവൾ ദലിതയും ആയിരുന്നില്ല. വൈശ്യ സമുദായാംഗം എന്നു പാട്ടിൽ പറയുന്നുണ്ട്. 300 കൊല്ലം മുൻപു നടന്നിരിക്കാനിടയുള്ള നീലിയുടെ കഥ കടമറ്റത്ത് കത്തനാർ കേട്ടിരിക്കാൻ പോലും സാധ്യതയില്ല. വേണാടിന്റെ വടക്കൻ അതിർത്തി അന്നു വർക്കലയിൽ അവസാനിച്ചിരുന്നു.

‘ ശാന്തിക്കാരൻ ദാസിയെക്കൊന്നത് കള്ളിയങ്കാട്ട് വച്ചാണ്. തിരുവിതാംകൂറിലെ അഗസ്തീശ്വരം താലൂക്കിൽ പാർവതിപുരത്തിനും വടശ്ശേരിക്കും ഇടയിലുള്ള ഒരു കുഗ്രാമമാണത്.  കള്ളിയങ്കാടെന്ന് ആ സ്ഥലത്തിനു പേര് സിദ്ധിച്ചത് കള്ളിച്ചെടി ധാരാളം വളരുന്നതു കൊണ്ടു മാത്രമല്ല, ദാസി കള്ളിയെ സാക്ഷിവച്ച് അപമൃത്യുവിന് അധീനയായതു കൊണ്ടാണെന്നും നിശ്ചയിക്കാം. പഞ്ചവൻകാടെന്നും കള്ളിയങ്കാടിന്റെ കിഴക്ക് ഭാഗത്തിന് പേരുണ്ട്. (ഉള്ളൂർ)വിമാന അപകടം, അഹമ്മദാബാദ് വിമാനാപകടം, ഫ്യുവൽ സ്വിച്ച്, ഫ്യുവൽ കൺട്രോൾ സ്വിച്ച്, എയർ ഇന്ത്യ, Accident, Flight accident, Ahmedabad flight accident, Fuel switch, Fuel control switch, Air India, Aircraft Accident Investigation Bureau, Boeing 737, Federal Aviation Administration, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ബോയിങ് 737, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, Malayalam, Malayala Manorama Online Breaking News, മലയാള മനോരമ, മലയാളം വാർത്തകൾ, മനോരമ ന്യൂസ്, മനോരമ ഓൺലൈൻ, air india plane crash report, preliminary report on air india crash, air india 171 preliminary report , air india preliminary report pdf

തളിർവെറ്റിലയിൽ ചുണ്ണാമ്പ് ചോദിച്ചു കടമറ്റത്ത് കത്തനാരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടത് പരുമലയിലുള്ള മറ്റൊരു യക്ഷിയാണ്.   കുമാരമംഗലം നമ്പൂതിരിയുടെ തറവാട്ടിൽ ദാസിപ്പണി ചെയ്ത് ജീവിക്കുന്നതിനിടയിൽ അന്തർജനങ്ങളെ കബളിപ്പിച്ചു കടന്നു പോയവളും കള്ളിയങ്കാട്ടെ യക്ഷിയല്ല. വെണ്മണി ഇല്ലത്തെ ഉണ്ണി നമ്പൂതിരിക്കു സർവസൗഭാഗ്യങ്ങളും നൽകിയശേഷം ആകാശത്തേക്കു മറഞ്ഞവളും കള്ളിയങ്കാട്ടെ യക്ഷിയല്ല. യക്ഷിയെ നശിപ്പിക്കാൻ ഉറുമ്പുകളെ ഹോമിച്ച സൂര്യകാലടി ഭട്ടതിരിയെ ശപിച്ചതും കള്ളിയങ്കാട്ടെ യക്ഷിയല്ല.

മധ്യകേരളത്തിലെ യക്ഷികളും തിരുവിതാംകൂറിലെ യക്ഷികളും രണ്ടു ഗണത്തിൽ പെട്ടവരാണ്.  ആദ്യത്തെ കൂട്ടർ ദേവഗണത്തിൽ പെട്ടവരാണെങ്കിൽ രണ്ടാമത്തെ കൂട്ടർ അപമൃത്യു വരിച്ച മനുഷ്യസ്ത്രീകളാണ്. ഈ രണ്ടിലും പെടാത്ത യക്ഷിമാരാണ്  ക്ഷേത്രങ്ങളിലെ ഉപദേവതകൾ. വാൽക്കണ്ണാടിയിൽ നോക്കി പൊട്ടുതൊടാൻ നോക്കുന്ന സുന്ദരയക്ഷികളാണവർ. മന്ത്രഗ്രന്ധങ്ങൾ പരതിയാൽ സുന്ദരയക്ഷികൾ ശൃംഗാര പാർവതി ആണെന്നും കണ്ടെത്താം.  കള്ളിയങ്കാട്ട് നീലിക്ക് ഇവരുമായൊന്നും ഒരു ബന്ധവുമില്ല.

ഒരേസമയം വാത്സല്യനിധിയും ക്രൂരയുമാണ് തെക്കൻ തിരുവിതാംകൂറിലെ യക്ഷികൾ. പിള്ളതീനികളും പിള്ളരക്ഷിണികളും അവരുടെ കൂട്ടത്തിലുണ്ട്. ജ്യേഷ്ഠത്തിയായ യക്ഷി താരതമ്യേന സൗമ്യയായിരിക്കും. പച്ചത്തിയാൾ എന്നു ജ്യേഷ്ഠത്തിയെ വിളിക്കുമ്പോൾ  നീലത്തിയാൾ എന്നാണ് ഇളയവളെ വിളിക്കുന്നത്.  അവൾ ക്രൂരയും രക്തദാഹിയുമാണ്.

യക്ഷികളിൽ അനുഗ്രഹിക്കാൻ മാത്രം അറിയുന്ന ശാന്ത സ്വഭാവികളുമുണ്ട്. ചിതറാലമ്മ ആ ഗണത്തിൽ പെട്ടതാണ്. വാസ്തവത്തിൽ ജൈനരുടെ പത്മാവതി യക്ഷിയാണ്. പത്മാവതി എന്നാൽ പാർശനാഥ തീർഥ ശങ്കരന്റെ സ്വന്തം യക്ഷി. ചിതറാലമ്മ  സിദ്ധഗിരി സ്ഥിതിയായ ഭഗവതിയായി മാറിയത് ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ (1885– 1924) ഭരണ കാലത്താണ്.

തെക്കൻ തിരുവിതാംകൂറിലെ ഇശക്കിയമ്മൻ കോവിലുകളിൽ പിള്ളതീനികളുടെ രണ്ടു പ്രതിമകൾ കാണാം. ഒരാൾ ജ്യേഷ്ഠത്തിയും മറ്റെയാൾ അനുജത്തിയും. മകളോ സഹോദരിയോ ഗർഭിണിയായെന്നറിഞ്ഞാൽ പണ്ടത്തെ കുടുംബസ്നേഹമുള്ള കാരണവന്മാർ ആദ്യം ചെയ്യുന്നത് പിള്ളതീനികൾക്കു വഴിപാട് നേരുകയാണ്.

വർഷങ്ങൾക്ക് മുൻപ് ഞാൻ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ചുമതലക്കാരനായിരിക്കുമ്പോൾ അവിടെ വ്യത്യസ്തമായൊരു പൂന്തോട്ടം  നിർമിക്കാൻ ഭരണസമിതി തീരുമാനിച്ചു. പുരാവസ്തു ഗവേഷകർ മെൻഹിർ എന്നു വിളിക്കുന്ന സ്മാരകശിലകൾ നാട്ടാനാണ് തീരുമാനിച്ചത്. മേലാംങ്കോട്ടെ യക്ഷിയമ്മൻ കോവിലിലെ പേരാൽത്തറയിലെ മെൻഹിറുകളെ കുറിച്ചു ഞാനപ്പോൾ ഓർത്തു. ശിൽപിയായ ആര്യനാട് രാജേന്ദ്രനൊപ്പം ഞാൻ മേലാങ്കോട്ടേക്കു കാറിൽ പുറപ്പെട്ടു. വഴിതെറ്റി സന്ധ്യയോടെ ഞങ്ങൾ എത്തിയത് മേലാംങ്കോട്ടെ തന്നെ  ശിവക്ഷേത്രത്തിലാണ്. അവിടെയുള്ളവർക്ക് സ്മാരകശിലകളെ പറ്റി അറിയില്ലായിരുന്നു.  

തുടർന്നു ഞങ്ങൾ കള്ളിയങ്കാട്ടേക്കു പോയി. സമയം ഏഴര കഴിഞ്ഞിരുന്നു. പോരെങ്കിൽ വെള്ളിയാഴ്ചയും.  പ്രധാന റോഡിൽനിന്ന് അൽപം മാറിയുള്ള യക്ഷിയമ്പലം വിജനമായിരുന്നു. യക്ഷിയുടെ കോമ്പല്ലു പോലെ മുകളിൽ ചന്ദ്രക്കല. ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. പെട്ടെന്നു ഒരു സ്ത്രീ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അമ്പലമുറ്റത്തെ പനച്ചുവട്ടിൽ അവൾ പതുങ്ങി ഇരിപ്പുണ്ടായിരുന്നു.  മെലിഞ്ഞു ഉയരമുള്ള സ്ത്രീ. പ്രത്യേക ശബ്ദത്തിൽ അവൾ പരിഹാസത്തോടെ ഞങ്ങളോടു ചോദിച്ചു. ‘തേടി നടക്കും ശില കിടചാച്ചാ..’. ഞാൻ ഞെട്ടി. ഞങ്ങൾ മേലാങ്കോട്ടേക്കു വന്നതു സ്മാരകശിലകൾ തേടിയാണെന്നു ഇവളെങ്ങനെ അറിഞ്ഞു. ഭയത്തിന്റെ കരിമ്പടം കൊണ്ട് എന്റെ ദേഹം ആരോ മൂടുന്നു. ‘നമുക്ക് പോകാം’, ഞാൻ രാജേന്ദ്രനോടു വീണ്ടും പറഞ്ഞു. കാൽ മുന്നോട്ടുവച്ചു. ‘തേടി നടക്കും ശില കിടചാച്ചാ’ അവൾ വീണ്ടും ചോദിച്ചു. ഞങ്ങൾ നടത്തത്തിന്റെ വേഗം കൂട്ടി. അൽപം മാറിയാണ് മെയിൻ റോഡ്. അവിടെയാണ് കാർ പാർക്ക് ചെയ്തിരുന്നത്. ഇതിനിടയ്ക്കു മൊബൈലിന്റെ ഒരു റിങ്ടോൺ. പിന്തിരിഞ്ഞു നോക്കിയപ്പോൾ യക്ഷിയമ്പല നടയിൽ  കണ്ട സ്ത്രീ തന്റെ കൈയിലുള്ള ഫോൺ ഓഫാക്കാൻ പാടുപെടുന്നു. ഭയത്തിന്റെ കരിമ്പടപ്പുതപ്പിൽനിന്ന് പെട്ടെന്നു ഞാൻ മോചിതനായി. മേലാങ്കോട്ടെ ശിവക്ഷേത്രത്തിൽ വച്ച് പരിചയപ്പെട്ടവരിൽ ആരുടെയോ കൂട്ടാളിയാണ് ആ സ്ത്രീ.   മേലാങ്കോട് എത്തിയ രണ്ടുപേർ ഒരുപക്ഷേ കള്ളിയങ്കാട്ടേക്കും എത്താൻ ഇടയുണ്ടെന്ന് അയാൾ ഫോണിൽ പറഞ്ഞിരിക്കാം.  

മൊബൈലിൽനിന്ന് അങ്ങനെയൊരു റിങ്ടോൺ അപ്പോൾ ഉണ്ടായിരുന്നില്ലെങ്കിൽ. വിശ്വാസങ്ങളെ കച്ചവടമാക്കാനുള്ള  പ്രവണത സിനിമാ ലോകത്തു മാത്രമല്ലെന്നു ചുരുക്കം. ലോകയുടെ തുടർഭാഗങ്ങളിൽ കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും ഉണ്ടാകുമോ. ഉണ്ടാകുമെങ്കിൽ മൂന്നാമതൊരാളിനെ കൂടി കൊണ്ടുവരണം. ഐതിഹ്യമാലയിലെ മറ്റൊരു മന്ത്രവാദി. ഉശകാറാവുത്തർ. മതമൈത്രി അപ്പോഴല്ലേ പൂർത്തിയാകു.

കള്ളിയങ്കാട്ടെ കറുത്ത നീലി നിന്റെ കണ്ണുകളിലിപ്പോഴും തീനാളമുണ്ടെന്ന്

കാട് പറയുന്നതും കാറ്റ് പറയുന്നതും

കവിത പറയുന്നതും കള്ളം’

(ഏഴാച്ചേരി രാമചന്ദ്രൻ, നീലി) English Summary:
Kalliyankattu Neeli\“s True Story: Separating Folklore from Film Distortion
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134207

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.