തീരം തൊടട്ടെ വികസനം

Chikheang 2025-10-28 08:40:40 views 649
  



ദ് വീക്ക്’ കൊച്ചിയിൽ സംഘടിപ്പിച്ച ദ്വിദിന മാരിടൈം കോൺക്ലേവ് മാരിടൈം മേഖലയിൽ പുതിയ കുതിപ്പിനുള്ള ഊർജം പകരുന്നതായി. രാജ്യത്തെ തുറമുഖങ്ങളുടെയും ഷിപ്‌‌‌‌‌‌‌‌‌്‌‌യാഡുകളുടെയും അനുബന്ധ അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെ മാരിടൈം മേഖലയുടെ സമഗ്രവളർച്ചയ്ക്കുള്ള ആശയങ്ങളാണ് കോൺക്ലേവ് മുന്നോട്ടുവച്ചത്. കൊച്ചി പോർട്ട് അതോറിറ്റി വിഭാവനം ചെയ്യുന്ന പുറങ്കടൽ തുറമുഖവും (ഔട്ടർ ഹാർബർ), വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ വികസനവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ പ്രഖ്യാപിച്ചത് കേരളത്തിനും കൊച്ചിക്കു വിശേഷിച്ചും സമ്മാനിച്ചതു ശുഭപ്രതീക്ഷ.  

2047ൽ ഇന്ത്യ 30 ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണു പല നിഗമനങ്ങളും. പക്ഷേ, പ്രതിശീർഷ വരുമാനക്കണക്കിൽ നാം ഇപ്പോഴും വികസിത രാജ്യങ്ങളെക്കാൾ താഴെയാണ്; 2400 ഡോളർ മാത്രം. വ്യക്തിഗത വരുമാനം ഉയരണമെങ്കിൽ കൂടുതൽ വ്യവസായ നിക്ഷേപവും നിലവാരമുള്ള തൊഴിൽ അവസരങ്ങളുമുണ്ടാകണം. മാരിടൈം േമഖലയുടെ പങ്ക് ഇക്കാര്യത്തിൽ നിർണായകമാണ്.  

സമീപവർഷങ്ങളിൽ തുറമുഖങ്ങൾ ഗണ്യമായ പുരോഗതി േനടിയിട്ടുണ്ട്. 12 മേജർ തുറമുഖങ്ങളും ഇരുനൂറിലേറെ നോൺ മേജർ തുറമുഖങ്ങളും ചേർന്നു പ്രതിവർഷം കൈകാര്യം ചെയ്യുന്നത് 1594 മില്യൻ ടൺ ചരക്ക്. തുറമുഖശേഷിയാകട്ടെ, 2762 മില്യൻ ടണ്ണായി ഉയർന്നിട്ടുമുണ്ട്. ഓരോ വർഷവും ശേഷിവികസനത്തിലും ചരക്കുകൈകാര്യത്തിലും വർധനയുമുണ്ട്. പക്ഷേ, ചൈനയിലെ ഷാങ്ഹായ് തുറമുഖം മാത്രം ഇതിലേറെ ചരക്കാണു കൈകാര്യം ചെയ്യുന്നതെന്ന് അറിയുമ്പോഴാണു നാം ഇനിയും ഒരുപാടു കപ്പൽപ്പാടുകൾ മുന്നേറാനുണ്ടെന്നു വ്യക്തമാകുന്നത്. Student Mental Health, Four Year Degree Program, National Education Policy 2020, Higher Education Stress, Curriculum Reform, Research in Undergraduate Studies, Education Policy Impact, Cost of Education in India, Anxiety in Students, Academic Pressure, Malayala Manorama Online News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

ചെറുതും വലുതുമായി ഷിപ്‌യാഡുകൾ 62 എണ്ണമുണ്ട്, ഇന്ത്യയിൽ. തദ്ദേശീയമായി വിമാനവാഹിനിക്കപ്പൽ വരെ നിർമിച്ച ആഗോള വിലാസവുമായി കൊച്ചി ഷിപ്‌യാഡ് (സിഎസ്എൽ) ഉൾപ്പെടെയുള്ള കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലകളും പ്രതീക്ഷ പകരുന്നു. പക്ഷേ, വാണിജ്യക്കപ്പൽ നിർമാണത്തിൽ ഇന്ത്യയുടെ ആഗോളവിഹിതം നാമമാത്രമാണ്. 90 ശതമാനം കപ്പലുകളും നിർമിക്കുന്നതു ചൈന – ജപ്പാൻ – കൊറിയ ത്രയം. ജപ്പാനും കൊറിയയും ഉൾപ്പെടെയുള്ള ഷിപ് ബിൽഡിങ് വമ്പൻമാരുമായി കൈകോർത്തു ദീർഘകാല പങ്കാളിത്തം സൃഷ്ടിക്കണമെന്നാണു കൊച്ചി ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ നിർദേശിച്ചത്.

ലോകോത്തര തുറമുഖങ്ങൾ മാത്രം പോരാ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന നിർദേശവും കോൺക്ലേവിൽ ഉയർന്നു. ചരക്കുനീക്കത്തിനു പര്യാപ്തമായ റോഡ്, റെയിൽ കണക്ടിവിറ്റി ഇപ്പോഴും അപര്യാപ്തമാണ്. റോഡിലെ തിരക്കും മലിനീകരണവും ഒഴിവാക്കാൻ സഹായിക്കുന്ന ജലപാതകളുടെ ഉപയോഗത്തിൽ നാം വളരെ പിന്നിലാണെന്ന യാഥാർഥ്യം കോൺക്ലേവിൽ ചർച്ചയായി. അതിവിശാലമായ കടൽത്തീരം മാത്രമല്ല, ഉൾനാടൻ ജലപാതകളും നമുക്കുണ്ട്. അവയെ ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ റോഡ്, റെയിൽ കണക്ടിവിറ്റിക്കു സമാന്തരമായി കുറഞ്ഞ ചെലവിൽ ബൃഹത്തായ ചരക്കുനീക്ക ശൃംഖല സൃഷ്ടിക്കാൻ കഴിയുമെന്നും അഭിപ്രായമുയർന്നു. ചെറിയ ഫീഡർ കപ്പലുകളും ബാർജുകളുമെല്ലാം ചരക്കുനീക്കത്തിന് ഉപയോഗിക്കാം. ചെറുകിട തുറമുഖങ്ങളിൽനിന്നു ബാർജുകളിൽപോലും കണ്ടെയ്നറും മറ്റു ചരക്കുമെല്ലാം പ്രധാന തുറമുഖങ്ങളിൽ എത്തിക്കാൻ കഴിയും.

ഡിജിറ്റൽ, ഓട്ടമേഷൻ എന്നിവയുടെ സാധ്യതകൾ വേണ്ടത്ര ഉപയോഗപ്പെടുത്തിയാൽ ഉൽപാദനക്ഷമത ഗണ്യമായി വർധിപ്പിക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ഒരു വർഷംകൊണ്ട് 10 ലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്യുകയെന്ന വലിയനേട്ടം കൈവരിച്ചതിന്റെ പല കാരണങ്ങളിൽ ഒന്ന് ഓട്ടമേഷൻ തന്നെയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച കൊച്ചി തുറമുഖത്തിനും ഗുണകരമാകും. പരസ്പരബന്ധിതമായ തുറമുഖ ശൃംഖല രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തും.  

ലക്ഷ്യമിട്ടതുപോലെ 30 ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാകണമെങ്കിൽ മാരിടൈം മേഖല ചാലകശക്തിയാകണം. വികസനക്കുതിപ്പിന്റെ തടസ്സങ്ങൾ നീക്കാനും സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിൽ ലോകത്തിനു പ്രകാശമാകാനും ഇന്ത്യയ്ക്കു കഴിയണമെങ്കിൽ സർക്കാരുകളുടെയും വ്യവസായലോകത്തിന്റെയും പൊതുസമൂഹത്തിന്റെയും കൂട്ടായ അത്യധ്വാനം ആവശ്യമാണ്. ദ് വീക്ക് മാരിടൈം കോൺക്ലേവ് നൽകുന്ന സന്ദേശവും അതു തന്നെ. English Summary:
Maritime Sector Propels India Towards a $30 Trillion Economy: Key Insights from The Week Conclave
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137347

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.