search
 Forgot password?
 Register now
search

ജിഎസ്ടി 2.0 രാജ്യത്തിന് നേട്ടമെന്ന് നരേന്ദ്രമോദി; എയിംസ് ആലപ്പുഴയിൽ വേണമെന്ന് സുരേഷ് ഗോപി - പ്രധാന വാർത്തകൾ

LHC0088 2025-10-28 08:41:04 views 1197
  



ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വാർത്താസമ്മേളനവും കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന നിലപാട് സുരേഷ് ഗോപി ആവർത്തിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. അതിനിടെ ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും, തനിക്ക് ഏഴു നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ പറഞ്ഞത് കേരളത്തിന് അഭിമാനനിമിഷമായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ

  • Also Read നെയ് വില 45 രൂപ കുറയും, ഐസ്ക്രീമിന് 24 രൂപ; വിലക്കുറവുമായി മിൽമ   


നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തിൽ രാജ്യത്ത് ജിഎസ്ടി പരിഷ്കരണം ആരംഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവർക്കും മധ്യവർ‌ഗത്തിൽപ്പെട്ടവർക്കും യുവജനങ്ങൾക്കും വനിതകൾക്കും വ്യാപാരികൾക്കുമെല്ലാം ജിഎസ്ടി പരിഷ്കരണം ഗുണം ചെയ്യും. ജിഎസ്ടി സാമ്പാദ്യോത്സവത്തിനാണ് നാളെ തുടക്കമാകുന്നത്.

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റുകളും പ്രേക്ഷകരും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞുKamal Haasan, Vijay, Tamilaga Vetri Kazhagam (TVK), Tamil Nadu Politics, Public Property Damage, Mohanlal Dadasaheb Phalke Award, Chennai News, Malayala Manorama Online News, Tamil Nadu Government, Political Campaigns Tamil Nadu, വോട്ട്, കമൽ ഹാസൻ, വിജയ്, രാഷ്ട്രീയം, പൊതുമുതൽ നശിപ്പിക്കൽ, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ

കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി എംപി. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.  

ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും, എനിക്ക് ഏഴു നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു.

എച്ച് 1ബി തൊഴിൽ വീസ ഫീ ഒരു ലക്ഷം ഡോളറായി ഉയർത്തിയ യുഎസ് നടപടി ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികൾക്കും ഇന്ത്യൻ ജീവനക്കാരെ ആശ്രയിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള യുഎസ് കമ്പനികൾക്കും കടുത്ത വെല്ലുവിളിയാകും. എച്ച്1ബി വീസക്കാർക്ക് 1 ലക്ഷം ഡോളർ ഫീസ് ചുമത്താൻ തീരുമാനിച്ചതോടെ വിമാന ടിക്കറ്റുകൾക്കായി നെട്ടോട്ടം.
  English Summary:
Today\“s Recap 21-09-2025
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com