ലണ്ടൻ ∙ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും ഓസ്ട്രേലിയയും കാനഡയും. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായാണ് മൂന്നു രാജ്യങ്ങളുടെ പ്രഖ്യാപനം. Abdul Rahim case, Saudi Arabia, Kerala News, Riyadh Jail, Malayala Manorama Online News, Indian Expatriates in Saudi Arabia, Saudi court verdict, Anas Al Fayez death, Supreme Court verdict, Farook Kodampuzha, അബ്ദുൽ റഹീം കേസ്, സൗദി അറേബ്യ, ശിക്ഷാവിധി, കോഴിക്കോട്, പ്രവാസി,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
- Also Read രാഷ്ട്രപദവി പ്രഖ്യാപനം നാളെ, ഇന്നും പലസ്തീനെ ആക്രമിച്ച് ഇസ്രയേൽ; 34 പേർ കൊല്ലപ്പെട്ടു, ആക്രമണം ജനവാസ മേഖലയിൽ
പലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്ന് യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു. സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ, മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ താൻ വ്യക്തമായി പ്രസ്താവിക്കുന്നുവെന്ന് പറഞ്ഞായിരുന്നു കിയേർ സ്റ്റാമെറിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് ബന്ദികളെ വിട്ടയക്കണമെന്നും യുകെ ആവശ്യപ്പെട്ടു.
- Also Read തോർ മറവിരോഗത്തിന്റെ പിടിയിലേക്കോ? എങ്ങനെ തിരിച്ചറിഞ്ഞു? ‘നാവിൻതുമ്പത്തിരിക്കുന്ന’ പേര് മറന്നാല്‍ അതും അൽസ്‍ഹൈമേഴ്‌സ് സൂചനയോ?
സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള രാജ്യാന്തര ശ്രമത്തിന്റെ ഭാഗമായാണ് യുകെയുടെ പ്രഖ്യാപനമെന്ന് കിയേർ സ്റ്റാമെറുടെ ഓഫിസ് വ്യക്തമാക്കി. ചരിത്രപരമായ ചുവടുവയ്പ്പാണിത് എന്നും അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു. പലസ്തീനെ രാജ്യമായി അംഗീകരിച്ച ആദ്യത്തെ ജി 7 രാജ്യമാണ് കാനഡ. തൊട്ടുപിന്നാലെ ആയിരുന്നു ഓസ്ട്രേലിയയുടെ അംഗീകാരം. English Summary:
UK, Australia, and Canada Recognize Palestine: Palestine Recognition by UK, Australia, and Canada marks a significant step in international relations. These countries are officially recognizing Palestine as a state, aiming to foster peace and support a two-state solution. |