ആലപ്പുഴ ∙ വൃക്ക രോഗ ബാധിതനായി ജീവിതം വഴിമുട്ടിയ ചന്തിരൂർ കാട്ടിൽത്തറ വീട്ടിൽ സന്ദീപിന് 10 ലക്ഷം രൂപ ചികിത്സാ സഹായം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കുടുംബത്തിന്റെ ഏക അത്താണിയായ സന്ദീപിന് വൃക്കരോഗം ബാധിച്ചതോടെ ജീവിതത്തിന്റെ പ്രതീക്ഷയറ്റു. അച്ഛനും അമ്മയും ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഒറ്റമുറി വീട്ടിലാണ്. ജ്വല്ലറിയിലെ സെയിൽസ്മാനായി ജോലി ചെയ്യുന്നതിനിടയിലാണ് സന്ദീപിന് വൃക്കരോഗം പിടിപെട്ടത്. ചികിത്സയ്ക്കായി സുഹൃത്തുക്കൾ രംഗത്തിറങ്ങിയതോടെയാണ് ഈ വാർത്ത യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്.Jiana Jijo, cleft lip, palate, heart defect, pneumonia, medical assistance, financial aid, Kerala, India, crowdfunding, charity, baby health
സന്ദീപിന്റെ ഇരു വൃക്കകളും മാറ്റിവച്ചെങ്കിൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കു. വൃക്ക നൽകാൻ ഭാര്യ അനു തയാറായെങ്കിലും പരിശോധനയിൽ അനുവിന്റെ വലത് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വൃക്കദാതാവിനെ കണ്ടെത്തേണ്ടിവന്നത്. ചികിത്സയ്ക്കായി ഒരുപാട്വാതിലുകൾ മുട്ടിയെങ്കിലും പ്രതീക്ഷിച്ച സഹായം എത്തിയില്ല. 10 ലക്ഷം രൂപ യൂസഫലിക്ക് വേണ്ടി ലുലു ഐടി ഇൻഫ്രാബിൽഡ് , സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയവളപ്പിലും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് കൈമാറി. English Summary:
M.A. Yusuffali\“s generous donation aids kidney patient. The Lulu Group Chairman provided Rs. 10 lakh to Sandeep of Chandiroor, significantly alleviating his medical burden. |