search
 Forgot password?
 Register now
search

ഈ കുഞ്ഞിന് ഇനിയും സ്കൂളിൽ പോകണം; കനിവ് തേടി അഡോൺ

Chikheang 2025-10-28 08:42:16 views 1056
  



നെടുങ്കണ്ടം ∙ കരൾ മാറ്റിവയ്ക്കാൻ സുമനസ്സുകളുടെ സഹായം തേടി 7 വയസ്സുകാരൻ. നെടുങ്കണ്ടം പച്ചടി ഇലവുംകുന്നേൽ സിനോയിയുടെയും അനുമോളുടെയും മകൻ അഡോണാണ് അപൂർവമായി ഉണ്ടാകുന്ന ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഈ കുരുന്നിനെ സഹായിക്കുന്നതിനായി നെടുങ്കണ്ടത്തെ പൊതുപ്രവർത്തകർ ചേർന്ന് ചികിത്സാ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കരൾമാറ്റ ശസ്ത്രക്രിയയിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്.കരൾ നൽകാൻ അമ്മ അനുമോൾ തയാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സകൾക്കുമായി 25 ലക്ഷം രൂപയോളം വേണ്ടിവരും.Aplastic Anemia, Bone Marrow Transplant, Platelets, Kidney Tumor, Medical Help, Financial Aid

ഇടത്തരം കുടുംബത്തിൽപെട്ട  ഇവർക്ക് ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. കുട്ടിയുടെ അവസ്ഥ അനുദിനം വഷളായി വരികയാണ്. ഓക്‌സിജന്റെ സഹായത്തോടെയാണ് ഇപ്പോൾ കുട്ടി കഴിയുന്നത്. ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതിക്ക് രൂപം നൽകിയത്. കുട്ടിയുടെ പിതാവ് സിനോയിയുടെ പേരിൽ നെടുങ്കണ്ടം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. രണ്ടാംക്ലാസുകാരനായ ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സംഭാവനകൾ ഈ അക്കൗണ്ടിലേക്ക് നൽകണമെന്ന് അഡോൺ ചികിത്സാ സഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു. അക്കൗണ്ട് വിവരങ്ങൾ: സിനോയി തോമസ്, അക്കൗണ്ട് നമ്പർ: 10180100308392, IFSC: FDRL0001018, ഫെഡറൽ ബാങ്ക്, നെടുങ്കണ്ടം. English Summary:
Liver transplant needed for 7-year-old Adon in Nedumkandam, Kerala. His mother will donate her liver, but significant funds are needed for the life-saving surgery.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com