cy520520 • 2025-10-28 08:45:51 • views 1269
ഏറ്റുമാനൂർ ∙ വിദേശജോലി വാഗ്ദാനം ചെയ്തു 2 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കൊല്ലം പത്തനാപുരം വലിയനേത്ത് ജോൺ പ്രിൻസ് ഇടിക്കുളയെ (39) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂസീലൻഡിൽ കെയർ അസിസ്റ്റന്റ് ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽനിന്നു പണം തട്ടിയ കേസിലാണ് അറസ്റ്റ്. എസ്എച്ച്ഒ എ.എസ്. അൻസിലിന്റെ നേതൃത്വത്തിലാണ് ജോണിനെ അറസ്റ്റ് ചെയ്തത്. English Summary:
New Zealand job scam leads to arrest in Ettumanoor. A man was arrested for allegedly defrauding a woman by promising her a job as a care assistant in New Zealand and taking 2 lakh rupees. |
|