ന്യൂഡൽഹി ∙ പതിനേഴോളം പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരായ (പാർഥ സാരഥി) അന്വേഷണത്തിനെട ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അദ്ദേഹം പിൻവലിച്ചത് ലക്ഷങ്ങൾ.
- Also Read 18 ബാങ്ക് അക്കൗണ്ടുകൾ, 28 സ്ഥിര നിക്ഷേപം, 8 കോടിയോളം രൂപ മരവിപ്പിച്ചു; കേസെടുത്ത ശേഷവും പണം പിൻവലിച്ച് ചൈതന്യാനന്ദ
എഫ്‌ഐആർ റജിസ്റ്റർ ചെയ്തതിനു ശേഷം ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപ പിൻവലിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വ്യത്യസ്ത പേരുകളും വിശദാംശങ്ങളും ഉപയോഗിച്ചായിരുന്നു ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
സ്വയം പ്രഖ്യാപിത ആൾദൈവവുമായി ബന്ധപ്പെട്ട് 18 ബാങ്ക് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. 28 സ്ഥിര നിക്ഷേപങ്ങളും ഉണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം കൂടി ഏകദേശം എട്ടു കോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ തുക അന്വേഷണസംഘം മരവിപ്പിച്ചു. ചൈതന്യാനന്ദയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഇന്ന് രാവിലെയും പുറത്തുവന്നിരുന്നു. Latest News, Malayalam News, World News, United Nations, UN, Operation Sindoor, tongue, incoherent speech, AI, India Pakistan conflict, mispronunciations, viral video, Operation Sindoor, defense minister gaffe, Pakistan minister speech, UN speech gaffe, social media mockery, military technology, autonomous loitering munitions, high-speed cruise missiles, drones, technological disparities, unstable speech, ഖവാജ ആസിഫ്, പാകിസ്ഥാൻ പ്രതിരോധ മന്ത്രി, യുഎൻ പ്രസംഗം, നാക്കുപിഴ, അബദ്ധങ്ങൾ, യുഎൻ സുരക്ഷാ കൗൺസിൽ, ഇന്ത്യ പാകിസ്ഥാൻ സംഘർഷം, ഓപ്പറേഷൻ സിന്ദൂർ, ട്രോൾ, സാമൂഹിക മാധ്യമങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, \“Operation Sindoor Shook Him Up\“: Khawaja Asif\“s Incoherent UN Address Sparks Social Media Mockery
പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും ചൈതന്യാനന്ദ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ പേരിലാണ് ക്യാമറ സ്ഥാപിച്ചതെങ്കിലും ശുചിമുറിയുടെ ഭാഗങ്ങളിലും ക്യാമറ ഒഴിവാക്കിയിരുന്നില്ല.
ക്യാമറയിലെ ദൃശ്യങ്ങൾ പതിവായി ചൈതന്യാനന്ദ ഫോണിലൂടെ കണ്ടു. ഒപ്പം കുട്ടികളോട് ശുചിമുറിയിൽ പോകുന്നതിനെ കുറിച്ചു ചോദിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നീ ചോദ്യങ്ങളും പെൺകുട്ടികളോട് ചോദിച്ചു. രാത്രിയിൽ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും പതിവാക്കിയിരുന്നു.
ചൈതന്യാനന്ദ സരസ്വതിയുടെ ഓഫിസിൽ നിന്നും പെൺകുട്ടികൾ കരഞ്ഞുകൊണ്ടു ഇറങ്ങി പോകുന്നത് പതിവായി കണ്ടിരുന്നെന്നും ഒരാളുടെ വസ്ത്രം കീറിയ നിലയിൽ കണ്ടതായും ഒരു പെൺകുട്ടി മൊഴി നൽകി. ഹോളി ആഘോഷ വേളയിലും സ്വാമി അതിരുവിട്ട് പെരുമാറി. വരിക്ക് നിർത്തിയ ശേഷം ചൈതന്യാനന്ദ പെൺകുട്ടികളുടെ മുഖത്തും മുടിയിലും നിറങ്ങൾ തേച്ചു. ഇതിനുശേഷം മാത്രമേ ആഘോഷങ്ങൾ ആരംഭിക്കാവൂ എന്നും നിർദേശം നൽകി.
രാത്രികാലങ്ങളിൽ ചൈതന്യാനന്ദ സരസ്വതി താമസിച്ചിരുന്ന വസതിയിലേക്കും പെൺകുട്ടികളെ വിളിച്ചു വരുത്തുമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒപ്പം യാത്ര ചെയ്യാനും പെൺകുട്ടികളെ നിർബന്ധിപ്പിച്ചു. ചൈതന്യാനന്ദ സരസ്വതിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വിദ്യാർഥികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. ഹാജർ നൽകാതിരിക്കുക, ഉയർന്ന ഫീസ് വാങ്ങുക തുടങ്ങിയ കാര്യങ്ങളാണ് ഇത്തരത്തിൽ ചെയ്തിരുന്നത് എന്നാണ് ചൈതന്യാനന്ദയ്ക്ക് എതിരായ ആരോപണങ്ങൾ. English Summary:
Swami Chaitanyananda: 8 Crore Rupees Frozen Across 18 Bank Accounts and 28 FDs  |