അന്ന് അംഗീകാരം, ഇന്ന് അറസ്റ്റ്; ലഡാക്കിൽ കലാപത്തിന് കാരണമായെന്ന കേസിൽ അറസ്റ്റിലായ വാങ്ചുക് കടന്നുവന്ന വഴികളിലൂടെ_deltin51

deltin33 2025-10-28 08:50:45 views 1061
  



ലഡാക്കിലെ പ്രക്ഷോഭങ്ങൾക്കുമുൻപേ സോനം വാങ്ചുകിനെ സിനിമാപ്രേമികൾ അറിയും. ‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിൽ ആമിർഖാന്റെ കഥാപാത്രമായ റാഞ്ചോയുടെ പ്രചോദനം അദ്ദേഹമാണ്.

  • Also Read മരണാനന്തര ക്ലെയിം: ബാങ്ക് ചട്ടങ്ങൾ പുതുക്കി; നിർദേശവുമായി ആർബിഐ   


ലേയ്ക്കു സമീപം ഉല്യാക്ടോപോ ഗ്രാമത്തിൽ ജനിച്ച സോനത്തിന് 9 വയസ്സുവരെ സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. ആ ഗ്രാമത്തിലെങ്ങും സ്കൂളുണ്ടായിരുന്നില്ല. 1975-ൽ, പിതാവ് സോനം വാങ്യാൽ ജമ്മു-കശ്മീർ സർക്കാരിൽ മന്ത്രിയായപ്പോൾ, കുടുംബം ശ്രീനഗറിലേക്കു താമസം മാറ്റി. അവിടെ സ്കൂളിൽ ചേർന്നെങ്കിലും ഇംഗ്ലിഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ പഠിപ്പിച്ച പാഠങ്ങൾ മനസ്സിലായില്ല. ‘ഒന്നിനും കൊള്ളാത്ത’ ആ ലഡാക്കി പയ്യനെ അധ്യാപകൻ പതിവായി ക്ലാസിനു പുറത്തുനിർത്തി.  

അപമാനിതനായ അവൻ 12–ാം വയസ്സിൽ നാടുവിട്ടു. ഒറ്റയ്ക്ക് ഡൽഹിക്കു ട്രെയിൻ കയറി. അവിടെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നേടി. പിൽക്കാലത്ത് ശ്രീനഗർ എൻഐടിയിൽ എൻജിനീയറിങ് പാസായി.India News, RBI, New Delhi News, Death, Malayalam News, RBI directives, post-death claims, bank regulations, legal heirs, nominee bank account, joint account holder death, claim settlement deceased account, cooperative bank claim limits, Succession Certificate, Legal Heir Certificate, interest compensation bank delay, revised bank claim rules 2026, bank locker claim, deceased account funds access, ആർബിഐ നിർദ്ദേശങ്ങൾ, മരണാനന്തര ബാങ്ക് ക്ലെയിം, ബാങ്ക് നിയമങ്ങൾ, അവകാശികൾ, നോമിനി ബാങ്ക് അക്കൗണ്ട്, സംയുക്ത അക്കൗണ്ട് ഉടമ മരണം, നിയമപരമായ അവകാശികൾ ബാങ്ക്, സഹകരണ ബാങ്ക് ക്ലെയിം, ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ, നിയമപരമായ അവകാശികളുടെ സർട്ടിഫിക്കറ്റ്, പലിശ നഷ്ടപരിഹാരം ബാങ്ക്, പുതിയ ബാങ്ക് നിയമങ്ങൾ. Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, RBI Streamlines Post-Death Bank Claims: New Rules for Legal Heirs and Nominees   

ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ 1988-ൽ, സഹോദരന്മാരോടും 5 സഹപ്രവർത്തകരോടും ചേർന്ന് ‘സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക്’ (എസ്ഇസിഎംഒഎൽ) സ്ഥാപിച്ചു.

‘ഓപ്പറേഷൻ ന്യൂ ഹോപ്’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കി. ഒരു ഗ്രാമീണ സ്കൂളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതിയിൽ അധ്യാപകരെ പ്രത്യേക പാഠ്യരീതി അഭ്യസിപ്പിച്ചു. ഉറുദുവിനു പകരം ഇംഗ്ലിഷിനും ലഡാക്കി ഭാഷയ്ക്കുമായി പ്രാധാന്യം. ഇതോടെ, 1996– ൽ മെട്രിക്കുലേഷനിന് 5% പേർ മാത്രം ജയിച്ച ലഡാക്കിൽ 2015– ൽ വിജയശതമാനം 75 ആയി.

എസ്ഇസിഎംഒഎല്ലിന്റെ പ്രവർത്തനം പരിസ്ഥിതിയിലേക്കും വ്യാപിച്ചു. ക്യാംപസുകളെ പ്രകൃതിസൗഹൃദമാക്കി. ലഡാക്കിലെ കർഷകർ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ‘ഐസ് സ്തൂപ’ പദ്ധതി കൊണ്ടുവന്നു. ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞ് ഉരുകാതെ സംഭരിക്കുന്ന കൃത്രിമ ഹിമാനികൾ ആയിരുന്നു ഐസ് സ്തൂപങ്ങൾ. 2018 ൽ ഏഷ്യയിലെ ഉന്നത ബഹുമതിയായ മാഗ്സസെ പുരസ്കാരം ലഭിച്ചു.

പരിസ്ഥിതി ദുർബലമായ ലഡാക്കിന് പ്രത്യേക പരിഗണനയും സ്വയംഭരണാവകാശവും ആവശ്യപ്പെട്ട് നടത്തിയ സമരമാണ് ഇപ്പോൾ വിനയായത്. സെപ്റ്റംബർ പത്തിന് ആരംഭിച്ച നിരാഹാരസമരത്തിനിടെ ജനക്കൂട്ടം ബിജെപി ഓഫിസ് തീയിട്ടതും വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടതും അദ്ദേഹത്തെ ഭരണകൂടവിരുദ്ധനാക്കി. ജനക്കൂട്ടത്തെ കലാപത്തിന് പ്രചോദിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. English Summary:
Sonam Wangchuk: From Rancho\“s Inspiration to Ladakh Protestor\“s Arrest
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324203

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.