search
 Forgot password?
 Register now
search

മരണാനന്തര ക്ലെയിം: ബാങ്ക് ചട്ടങ്ങൾ പുതുക്കി; നിർദേശവുമായി ആർബിഐ_deltin51

cy520520 2025-10-28 08:50:46 views 695
  



ന്യൂഡൽഹി ∙ മരണശേഷം അക്കൗണ്ടിലെ പണവും ലോക്കറിലെ സാമഗ്രികളും അവകാശികൾക്കു ലഭ്യമാക്കുന്നതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾ പുതുക്കി. കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് പരിഷ്കരിച്ച ചട്ടമെന്ന് ആർബിഐ അറിയിച്ചു. 2026 മാർച്ച് 31നകം ബാങ്കുകൾ പുതുക്കിയ ചട്ടം നടപ്പാക്കണം.  

  • Also Read അന്ന് അംഗീകാരം, ഇന്ന് അറസ്റ്റ്; ലഡാക്കിൽ കലാപത്തിന് കാരണമായെന്ന കേസിൽ അറസ്റ്റിലായ വാങ്ചുക് കടന്നുവന്ന വഴികളിലൂടെ   


സഹകരണ ബാങ്കുകളിൽ 5 ലക്ഷം രൂപയിൽ താഴെയും മറ്റു ബാങ്കുകളിൽ 15 ലക്ഷം രൂപയിൽ താഴെയുമാണ് ബാലൻസ് എങ്കിൽ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഉടമയോ ഇല്ലെങ്കിൽ പോലും നിയമപരമായ അവകാശികൾക്ക് തുക ക്ലെയിം ചെയ്യാം. ഈ പരിധിക്കു മുകളിലാണെങ്കിൽ അധികരേഖകൾ നൽകണം. ബാങ്കിന്റെ ഭാഗത്ത് താമസമുണ്ടായാൽ പ്രതിവർഷം 4% വീതം അധികപലിശ നഷ്ടപരിഹാരം നൽകണം.  

ക്ലെയിം തീർപ്പാക്കൽ ഇങ്ങനെ

നോമിനി/ജോയിന്റ് അക്കൗണ്ട്

ഹോൾഡർ ഉണ്ടെങ്കിൽ

∙ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്, കോടതി അംഗീകരിച്ച വിൽപത്രങ്ങൾ, ലെറ്റർ ഓഫ് അഡ്മിനിസ്ട്രേഷൻ, ഇൻഡെംനിറ്റി (നഷ്ടപരിഹാര) ബോണ്ട്, ആൾജാമ്യം എന്നിവ ബാങ്കുകൾ ആവശ്യപ്പെടേണ്ടതില്ല.

∙ പകരം നിശ്ചിത ക്ലെയിം ഫോം, മരണസർട്ടിഫിക്കറ്റ്, നോമിനിയുടെ തിരിച്ചറിയൽ രേഖ എന്നിവ മതി.

നോമിനി/ജോയിന്റ് അക്കൗണ്ട് ഹോൾഡർ ഇല്ലെങ്കിൽ


(അക്കൗണ്ടിലെ തുക സഹകരണ ബാങ്കുകളിൽ 5 ലക്ഷം രൂപയിൽ താഴെയും മറ്റു ബാങ്കുകളിൽ 15 ലക്ഷം രൂപയിൽ താഴെയുമാണെങ്കിൽ.)World News, Malayalam News, Israel, Gaza Strip, Yemen, Israel Gaza conflict, Gaza attacks, Palestinian deaths, Israel-Palestine, Yemen casualties, Lebanon attack, Houthi drone, Eilat attack, Global Flotilla, Gaza aid, Israeli blockade, Middle East conflict, war news, humanitarian aid, ഗാസ ആക്രമണം, പലസ്തീൻ മരണം, ഇസ്രായേൽ പലസ്തീൻ സംഘർഷം, യെമൻ ആക്രമണം, ലെബനൻ, ഹൂതി ഡ്രോൺ, എയ്ലാറ്റ്, ഗാസ സഹായം, ഇസ്രായേൽ ഉപരോധം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Israel\“s Gaza Onslaught Kills 40 More; Regional Conflicts Intensify   


ക്ലെയിം ഫോം, മരണസർട്ടിഫിക്കറ്റ്, അവകാശിയുടെ തിരിച്ചറിയൽ രേഖ, ഇൻഡെംനിറ്റി (നഷ്ടപരിഹാര) ബോണ്ട്, മറ്റ് അവകാശികളുണ്ടെങ്കിൽ അവരുടെ എതിർപ്പില്ലാരേഖ, നിയമപരമായ അവകാശിയെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബത്തിനു പരിചയമുള്ള ഒരു വ്യക്തിയുടെ സത്യപ്രസ്താവന. ഇത്തരം കേസുകളിൽ ബാങ്കുകൾ ആൾജാമ്യം ആവശ്യപ്പെടേണ്ടതില്ല.

(അക്കൗണ്ടിലെ തുക മുകളിൽ പറഞ്ഞ പരിധിയിൽ കൂടുതലാണെങ്കിൽ)

പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണം. അനന്തരാവകാശ സർട്ടിഫിക്കറ്റിനു പകരം കുടുംബത്തിനറിയാവുന്ന ഒരു വ്യക്തിയുടെ സത്യപ്രസ്താവന (നോട്ടറി/ജഡ്ജി സാക്ഷ്യപ്പെടുത്തിയത്) നൽകാം. ഇത്തരം കേസുകളിൽ മുൻപ് പറഞ്ഞ രേഖകൾക്കൊപ്പം ആൾജാമ്യവും ആവശ്യപ്പെടാം.

മറ്റ് വ്യവസ്ഥകൾ

∙ വിൽപ്പത്രമുണ്ടെങ്കിൽ കോടതികൾ അംഗീകാരം നൽകിയ പ്രൊബേറ്റ് അനുസരിച്ച് ബാങ്കുകൾക്ക് സെറ്റിൽ ചെയ്യാം. മറ്റ് തർക്കങ്ങളോ നിയമതടസ്സങ്ങളോ ഇല്ലെങ്കിൽ ബാങ്കുകൾക്ക്, പ്രൊബേറ്റ് ഇല്ലാതെയും ക്ലെയിം തീർപ്പാക്കാനുള്ള വിവേചനാധികരമുണ്ടാകും.  

∙ ക്ലെയിം തീർപ്പാക്കിയ ശേഷവും മരിച്ചയാളുടെ അക്കൗണ്ടിലേക്ക് പണം വന്നാൽ ‘അക്കൗണ്ട് ഉടമ മരണപ്പെട്ടു’ എന്ന് വ്യക്തമാക്കി അയച്ചയാൾക്ക് ബാങ്ക് മടക്കിനൽകുകയും അവകാശികളെ  അറിയിക്കുകയും വേണം.

∙ ജോയിന്റ് അക്കൗണ്ടുകളാണെങ്കിൽ എല്ലാ ഉടമകളുടെയും മരണത്തിനു ശേഷം മാത്രമേ നോമിനികൾക്ക് അവകാശമുണ്ടാകൂ. English Summary:
RBI Streamlines Post-Death Bank Claims: New Rules for Legal Heirs and Nominees
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153701

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com