ന്യൂഡൽഹി ∙ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ‘നിശ്ശബ്ദ സവാരി’ക്കു വിരാമമാകുന്നു. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളെത്തുടർന്ന് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്കു ശബ്ദസംവിധാനം നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടർവാഹന ചട്ടത്തിൽ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.India News, TVK Rally Stampede, Tamizhaga Vetri Kazhagam, TVK, Vijay, TVK, Vijay, Thalapathy Vijay, TVK party, TVK leadership, cadre neglect, Vikravandi incident, security issues, unauthorized roadshow, public safety, party mismanagement, political decisions, corporate style, N. Anand, Aadhav Arjuna, Tiruchirappalli, Nagapattinam, Karur, political party issues, ടിവികെ, വിജയ്, ദളപതി വിജയ്, ടിവികെ പാർട്ടി, ടിവികെ നേതൃത്വം, പ്രവർത്തക അവഗണന, വിക്രാവണ്ടി സംഭവം, സുരക്ഷാ പ്രശ്നങ്ങൾ, അനധികൃത റോഡ്ഷോ, പൊതു സുരക്ഷ, പാർട്ടി കെടുകാര്യസ്ഥത, രാഷ്ട്രീയ തീരുമാനങ്ങൾ, കോർപ്പറേറ്റ് ശൈലി, എൻ. ആനന്ദ്, ആധവ് അർജുന, തിരുച്ചിറപ്പള്ളി, നാഗപട്ടണം, കരൂർ, രാഷ്ട്രീയ പാർട്ടിയുടെ പ്രശ്നങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Vijay\“s TVK: Leader\“s Security Assured, Cadres Left Thirsty and Unsafe
- Also Read സുരക്ഷ നേതാവിനു മാത്രം, വെള്ളം പോലും കിട്ടാതെ അണികൾ; വിക്രവാണ്ടിയിലെ സംഭവത്തിൽനിന്ന് പാഠം പഠിച്ചില്ല
സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം. 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബർ 1 മുതൽ, നിലവിൽ വിൽക്കുന്ന എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.
ചില കമ്പനികളുടെ ചില മോഡലുകളിൽ നിലവിൽ എവിഎഎസ് ഉണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന്ന ഇമെയിൽ വിലാസത്തിൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം. English Summary:
India Mandates AVAS: Electric Vehicles to Get Sound for Enhanced Safety  |