cy520520 • 2025-10-28 08:52:54 • views 1199
റാപ്പിന്റെ ചടുലമായ താളപ്പെരുക്കങ്ങളിലേക്ക് മലയാളത്തെ മെരുക്കിയെടുത്ത് പുതിയൊരു വഴിവെട്ടി വന്ന മലയാളി റാപ്പർമാരിൽ മുന്നിലുണ്ട് തിരുമാലി. അദ്ദേഹത്തിന്റെതന്നെ വരികളിൽ കുറിച്ചാൽ, ‘ഇതിഹാസം ഞാനെഴുതും... പരിഹാസം കടക്ക് പുറത്ത്’! വിഷ്ണു എം.എസ് എന്ന കോട്ടയംകാരൻ നാടറിയുന്ന ആർടിസ്റ്റായി പേരെടുത്തത് സംഗീതത്തിന്റെ ചുവടു പിടിച്ചു മാത്രമാണ്. ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളുടെ അതിരുകൾക്കപ്പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെ സംഗീതം കണ്ട് ആദ്യം ചിലർ പരിഹസിച്ചു, ചിലർ കയ്യടിച്ചു. മറ്റു ചിലരാകട്ടെ ഇതെന്ത് സംഭവം എന്ന മട്ടിൽ മൂക്കത്ത് വിരൽ വച്ചു. വിമർശിച്ചവരെയും പരിഹസിച്ചവരെയും നിഷ്പ്രഭരാക്കി തിരുമാലിയുടെ പാട്ടുകൾ ആൾക്കൂട്ടങ്ങളിലേക്ക് പരന്നൊഴുകി. ‘മലയാളി ഡാ’ എന്ന് അഭിമാനം കൊണ്ടു. ‘പച്ച പരിഷ്കാരി’യും ‘കവല ടോക്കു’മെല്ലാം യുട്യൂബിൽ മാത്രം കണ്ടത് കോടിക്കണക്കിന് പേരാണ്. ഈ പേരും പ്രശസ്തിയും ഒരു സുപ്രഭാതം കൊണ്ടുണ്ടായതല്ല. ദീർഘകാലത്തെ പാട്ടും പറച്ചിലും അലച്ചിലും അതിനു പിന്നിലുണ്ട്. പരാജയങ്ങളിൽ നിന്നാണ് English Summary:
Malayalam Rapper Thirumali Discusses his Journey, the Evolution of Malayalam Rap, and the Challenges of the Music Industry. |
|