ഒരു ‘ക്ലീഷേ’ പ്രയോഗത്തിലൂടെ തുടങ്ങാം. ‘കുറ്റാക്കൂരിരുട്ട്, കോരിച്ചൊരിയുന്ന മഴ, ഭൂമി പിളരുമെന്നു പോലും തോന്നിപ്പിക്കുന്ന അതിശക്തമായ ഇടിയും മിന്നലും.’ കുട്ടിക്കാലത്ത് സിനിമയിൽ ഇത്തരം ചില രംഗങ്ങളൊക്കെ തിയറ്ററിൽ ഇരുന്നു കണ്ടു ഞെട്ടിയവർ ഇപ്പോൾ വീണ്ടും ഞെട്ടുകയാണ്; ചോര മരവിപ്പിക്കുന്ന പുതുകാല ഹൊറർ സിനിമ കണ്ടിട്ടൊന്നുമല്ല. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ തിരഞ്ഞെടുപ്പിന്റെ ബഹളം കണ്ടും കേട്ടുമാണു പ്രേക്ഷകരുടെ ഞെട്ടൽ! കലിതുള്ളിപ്പെയ്യുന്ന മൺസൂൺ പോലെ ആരോപണങ്ങളുടെ പെരുമഴപ്പെയ്ത്ത്! പ്രിയപ്പെട്ട താരങ്ങൾ അങ്ങുമിങ്ങും ആരോപണങ്ങൾ കൊണ്ടു ചെളി വാരിയെറിയുന്ന കാഴ്ചയിൽ ആരാധകർക്ക് അമ്പരപ്പ്, അഭ്യുദയകാംക്ഷികൾക്കു തെല്ലു സങ്കടം. ‘അമ്മ’യുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇത്രത്തോളം രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളും അതിതീവ്ര പ്രചാരണവും ഒരുപക്ഷേ, ആദ്യമായാകും. കക്ഷി, രാഷ്ട്രീയ അടിസ്ഥാനത്തിൽ നടക്കുന്ന English Summary:
Behind The Scenes Of The AMMA Election: Unpacking The Campaigns and Allegations |