‘ഹീറോ ആകുമെന്ന് ഇപ്പോഴും വിശ്വസിക്കാത്ത വ്യക്തിയാണ് ഞാൻ. ജീവിതത്തിൽ അടുത്ത നല്ല കാര്യം നടക്കുന്നതു വരെ ഇപ്പോൾ സംഭവിക്കുന്നതിനെ പുതുതായി കാണുന്ന ആൾ. എന്റെ ഓരോ പുതിയ സിനിമയെയും അതിശയപൂർവവും അദ്ഭുതത്തോടെയുമാണ് ഞാൻ കാണുന്നത്. ഇതൊക്കെ ഞാൻ അർഹിക്കുന്നതാണ് എന്നൊന്നും ഒരിക്കലും എനിക്ക് തോന്നിട്ടില്ല’– നടൻ ഷറഫുദ്ദീന്റെയാണു വാക്കുകൾ. 2013ൽ നേരം, പിന്നെ ഓം ശാന്തി ഓശാന, ഹോംലി മീൽസ്, ഇതിനെല്ലാം പിന്നാലെ എല്ലാം മാറ്റിമറിച്ച ‘പ്രേമം’. 2025ൽ ‘പ്രേമ’ത്തിന് 10 വയസ്സായിരിക്കുന്നു. നടനെന്ന നിലയിൽ ഷറഫുദ്ദീനും പ്രായം പത്തു തികഞ്ഞു. ‘ഷാർജയിലെ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയ’ കുട്ടിയിൽനിന്ന് കുട്ടികളെ മാത്രമല്ല വലിയവരെയും പേടിപ്പിക്കുന്ന കൊടുംവില്ലനായി മാറിയിരിക്കുന്ന ഷറഫുദ്ദീൻ. നായകനാണെന്ന് ഇപ്പോഴും വിശ്വസിക്കാത്തയാൾ ഹീറോ ആയി സിനിമയെ വിജയിപ്പിക്കുന്നു. ഷറഫുദ്ദീന്റെതന്നെ ‘ഗിരിരാജൻ കോഴി’യുടെ ഡയലോഗ് കടമെടുത്താൽ ‘പകച്ചുപോയി എന്റെ ബാല്യം’ എന്നു പറയേണ്ടി വരും. അത്രയേറെയാണ് മാറ്റങ്ങൾ. 10 വർഷക്കാലത്തെ സിനിമാജീവിതത്തിലേക്ക് നമുക്കൊപ്പം ഒരു യാത്ര പോവുകയാണ് ഷറഫുദ്ദീൻ. ആ വാക്കുകളിലേക്ക്... English Summary:
Malayalam actor Sharafudheen reflects on his decade-long journey in cinema, from supporting roles to celebrated leads - Onam Special Interview |