ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ടീമിലെടുത്തവരെ പറ്റിയല്ല ടീമിലില്ലാത്തവരെപ്പറ്റിയായിരുന്നു ഏറ്റവും വലിയ ചർച്ച. അതിൽത്തന്നെ ശ്രേയസ് അയ്യരുടെ അഭാവത്തെപ്പറ്റി ചീഫ് സിലക്ടർ അജിത് അഗാർക്കർക്കുതന്നെ നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നു. ഐപിഎലിലും ചാംപ്യൻസ് ട്രോഫിയിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസ് റിസർവ് ടീമിൽ പോലുമില്ല. ഇതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അഗാർക്കർ തിരിച്ചു ചോദിച്ച കാര്യങ്ങളും ഏറെ ചർച്ചയായി. അതോടൊപ്പമാണ് മലയാളി താരം സഞ്ജു സാസണും ചർച്ചകളിലേക്കു വന്നു കയറിയത്. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഇത്തവണ ഏഷ്യ കപ്പ് ടീമിലെ വൈസ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനെ മാറ്റി നിർത്തി എങ്ങനെ ഒരു ടീം മത്സരത്തിനിറങ്ങും? അതോടെ ഒരു കാര്യം ഉറപ്പായി. English Summary:
Shubman Gill vs. Sanju Samson: The Asia Cup T20 Showdown. We break down the Indian T20 Squad, Analyzing the Players, the Strategy, the Drama, and the Biggest Selection Debates. All on the Manorama Online Premium Sports Podcast. |