അവർ മറിയത്തെ വാഹനത്തിൽ കയറ്റി ഖാസി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി. ‘ഉപ്പയാണു ലോകത്തിലെ ഏറ്റവും മികച്ച പോരാളിയെന്ന് ഉമ്മ എന്നോട് എപ്പോഴും പറയുമായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും വീറോടെ നേരിട്ട ഉപ്പ, എല്ലാം നഷ്ടപ്പെട്ടവനെ പോലെ കരയുന്നത് അന്ന് എന്റെ ഉമ്മ കണ്ടു. അഫ്ഗാനിസ്ഥാൻ കീഴടക്കാൻ വന്ന കമ്യൂണിസ്‌റ്റുകാർ ഉപ്പയെ തടവിലാക്കാൻ വീട്ടിൽനിന്നു പിടിച്ചു കൊണ്ടു പോകുമ്പോഴായിരുന്നു അത്,’ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന താലിബാൻ അനുയായി അവളോടു പറഞ്ഞു. ഇതുകേട്ടു മറിയം ഏറെ നാളുകൾക്കു ശേഷം ഉള്ളുപൊട്ടി കരഞ്ഞു. മനസ്സിൽ നിറഞ്ഞുനിന്ന ദുഃഖം കണ്ണീരായി ഒഴുകി. സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി വാളിന്റെ വായ്ത്തലയിൽ അവളുടെ ജീവൻ എടുക്കുന്ന വ്യക്തി ഒരുപക്ഷേ ഇയാളായിരിക്കാം. എന്നിട്ടും അയാളുടെ ജീവിതത്തിന്റെ ഒരു ഏട് അവളുമായി പങ്കുവച്ചത് എന്തിനായിരുന്നു. അവൾ അയാളുടെ ഒപ്പം സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോൾ കാണികളുടെ ഇരച്ചിൽ അവളുടെ ചെവിയിൽ മുഴങ്ങി. പ്രാണനു തുല്യം സ്നേഹിച്ച ലൈലയുടെ ജീവിതം രക്ഷിക്കാൻ അവൾ നടത്തിയ കൊലപാതകം ഒടുവിൽ English Summary:
Following the Taliban\“s rise to power, what is the status of Afghanistan\“s women\“s cricket team? Can a revival be achieved with support from the ICC, BCCI, and other organizations? |
|