2025 ഓഗസ്റ്റില്‍ ചെന്നൈയിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തമിഴ്നാട് കിരീടം നേടിയത്. അത്‌ലറ്റിക് ഇവന്റുകൾ കുത്തകയാക്കി മാറ്റിയിരുന്ന കേരളത്തിന് 4–ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കിരീടം നേടി വീട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന തമിഴ്നാട് ടീമംഗങ്ങളോട് ഒരു ദിവസം കൂടി ചെന്നൈയിൽ തങ്ങാൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നിർദേശം. നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയാം എന്നായിരുന്നു അറിയിപ്പ്. റെക്കോർഡ് ജേതാക്കൾക്ക് 25,000 രൂപ വീതം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. ഒപ്പം ടീമിന് വമ്പൻ സമ്മാനങ്ങളും. സന്തോഷത്തിൽ തമിഴ്നാട് താരങ്ങൾ തുള്ളിച്ചാടുമ്പോൾ തിരിച്ചു വരാൻ ടിക്കറ്റ് പോലും ലഭിക്കാതെ കേരള താരങ്ങളിൽ ചിലർ ചെന്നൈ സെൻട്രല്‍ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. English Summary:
Kerala\“s Failure and Udhayanidhi Stalin\“s Vision in Powering Tamil Nadu\“s Athletics Development |
|