cy520520 • 2025-10-28 08:55:10 • views 1244
ഓണമധുരവും ഒപ്പം തൊഴിൽമേഖലയിലെ പ്രശ്നങ്ങളുടെ കയ്പ്പും ഒരുപോലെ രുചിക്കുമ്പോഴും, ഇരട്ടി സന്തോഷത്തിലാണ് കണ്ണൂർ ചൊവ്വയിലെ ലോകനാഥ് വീവേഴ്സും ബാലരാമപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്കിഷ് ഹാന്റ്ലൂം വീവേഴ്‌സ് സഹകരണ സൊസൈറ്റിയും. ഈ ഓണത്തിനും ‘വിവിഐപി’ അംഗീകാരം ലഭിച്ചതിന്റെയാണ് സന്തോഷം. കേരളവും കടന്നു മുന്നേറുകയാണ് ഇവിടങ്ങളിലെ നെയ്‌ത്തുകാരുടെ കരവിരുതിന്റെ ഖ്യാതി. പ്രസിഡന്റ് ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാമാണ് ഇവർ നെയ്തെടുത്ത വസ്ത്രങ്ങളണിഞ്ഞ് ഓണം ആഘോഷിക്കുന്നതെന്നതാണ് ഇതിന്റെ മാറ്റു കൂട്ടുന്നത്. തറികളുടെ താളത്തിനൊത്തു ജീവിതത്തിന്റെ ഇഴ നെയ്യുന്നവരാണ് നെയ്ത്തുകാർ. പ്രതാപകാലം വിട്ടകലുമ്പോഴും കൈത്തറി വസ്ത്രങ്ങളെ സ്നേഹിക്കുന്നവർ ആഘോഷവേളകളിൽ നെയ്ത്തുഗ്രാമങ്ങളിലേക്ക് ഓടിയെത്തും. കുത്താമ്പുള്ളി (തൃശൂർ), ചേന്ദമംഗലം (എറണാകുളം), പെരുവെമ്പ് (പാലക്കാട്), ബാലരാമപുരം (തിരുവനന്തപുരം) തുടങ്ങിയ സ്ഥലങ്ങളിലെ പരമ്പരാഗത നെയ്ത്തുകാർ കുഴിത്തറികളിൽ നെയ്യുന്ന കൈത്തറി വസ്ത്രങ്ങൾ മലയാളിക്കെന്നും പ്രിയപ്പെട്ടതാണ്. നൂറ്റാണ്ടിന്റെ പാരമ്പര്യംപേറുന്ന കൈത്തറി ഗ്രാമങ്ങളിൽ English Summary:
Kerala Handloom Weaving To VVIPs: Handloom industry in Kerala, such as Loknath Weavers and Balaramapuram, provide Onam attire to VVIPs. The article also highlights challenges faced by weavers, including lower wages and delayed incentives. |
|