ഗണേശോത്സവ ലഹരിയിലാണ് മുംബൈ നഗരവും തെരുവുകളും. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ആഘോഷം. വിഘ്നങ്ങൾ നീക്കാനും ഐശ്വര്യം കാംക്ഷിച്ചുമുള്ള 10 ദിവസത്തെ പ്രാർഥനകളും പൂജകളും... അതിനൊടുവിൽ ചെറുതും വലുതുമായുള്ള വിഗ്രഹങ്ങൾ കടലിലും കൃത്രിമ കുളങ്ങളിലും നിമജ്ജനം ചെയ്യും. ഈ വർഷത്തെ (2025) ഗണേശോത്സവത്തിന് സെപ്റ്റംബർ ആറിന് സമാപനമാകും. ഓരോ വർഷവും ചെറുതും വലുതുമായി രണ്ടു ലക്ഷത്തോളം വിഗ്രഹങ്ങളാണ് മുംബൈയിൽ മാത്രം നിമജ്ജനം ചെയ്യുന്നത്. പാട്ടും ബാൻഡും ചെണ്ടമേളവും നൃത്തച്ചുവടുകളുമായാണ് ഗണേശ ഭഗവാനെ വീടുകളിലേക്കും ഹൗസിങ് സൊസൈറ്റികളിലേക്കും വിവിധ മണ്ഡലുകളിലേക്കും എഴുന്നെള്ളിക്കുക. ഉത്സവസമാപനവേളയിൽ കടലിൽ നിമജ്ജനം ചെയ്യാനുള്ള ഘോഷയാത്രയും കൊട്ടിപ്പാടി അത്യാഘോഷപൂർവമാണ്. English Summary:
The Grandeur of Maharashtra\“s Ganeshotsav: A Celebration of Culture, Unity, and Devotion, What are the Specialties of Ganeshotsav? What Makes 2025 Ganeshotsav Different? |
|