പ്രശസ്ത പത്രപ്രവർത്തകൻ മൺമറഞ്ഞ ഖുശ്വന്ത് സിങ് എഴുതിയ ഫലിതം ഓർമ്മ വരുന്നു. ചെറുപ്പക്കാരിയായ വിധവ ലൈഫ് ഇൻഷുറൻസ് ഏജന്റാകാൻ തീരുമാനിച്ചു. ആദ്യം കണ്ടുമുട്ടിയത് പുതുമണവാളനായ എക്സിക്യൂട്ടീവിനെ. ഇര നല്ലതെന്നു കരുതി, പോളിസിയെടുക്കാൻ അപേക്ഷിച്ചു. ഏത് ഇൻഷുറൻസ് ഏജന്റിനെയും പോലെ ‘വേണ്ടാ’ എന്ന ഉത്തരം അവഗണിച്ചുകൊണ്ട്, നിർബന്ധം തുടർന്നു. ഒടുവിൽ സഹികെട്ട്, നല്ല കാരണം പറഞ്ഞു ബോധ്യപ്പെടുത്തിയാൽ പോളിസിയെടുക്കാമെന്നു യുവാവു സമ്മതിച്ചു. ‘എന്റെ കാര്യം നോക്കൂ. എന്റെ ഭർത്താവ് നല്ല തുകയ്ക്കു ലൈഫ് ഇൻഷുറൻസെടുത്തിരുന്നു. ആ തുക കിട്ടാൻ എനിക്ക് കുറെ വർഷം കാത്തിരിക്കേണ്ടിവന്നു. അങ്ങയുടെ ഭാര്യയ്ക്ക് വേഗംതന്നെ വലിയ തുക കിട്ടാൻ ഭാഗ്യമുണ്ടെങ്കിലോ?’ English Summary:
Be Mindful of Your Words, as They can have Lasting Consequences. |