ഡൽഹി ലളിത കലാ അക്കാദമിയിലെ എക്സിബിഷൻ എടുത്തുകൊണ്ടിരിക്കവെയാണ് ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഫോൺ സന്ദേശമെത്തിയത്. ഉത്തരാഖണ്ഡിൽ മലയിടിച്ചിലെന്നും 28 മലയാളികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നുവെന്നുമായിരുന്നു സന്ദേശം. ചീഫ് റിപ്പോട്ടർ എൻ.പി.സി. രംജിത്തിനൊപ്പം കഴിയുന്നതും വേഗം സ്ഥലത്തേക്ക് തിരിക്കാനും സന്ദേശത്തിലുണ്ട്. 2023 നവംബറിൽ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്ക നിർമാണത്തിനിടെ 41 തൊഴിലാളികൾ 17 ദിവസം കുടുങ്ങിക്കിടന്നതും അത് കവർ ചെയ്യാൻ പോയി തണുത്ത് വിറച്ച് കഴിഞ്ഞ ദിനങ്ങളുമൊക്കെ പെട്ടെന്ന് മനസ്സിലെത്തി. അന്ന് ഇത്ര തണുപ്പുണ്ടാകുമെന്ന് കരുതാതെയാണ് പോയത്. ഇത്തവണ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും പെട്ടിയിലാക്കി രംജിത്തിനും ഹരിയാനക്കാരനായ കാർ ഡ്രൈവർ ജഗ്ദേവ് യാദവിനുമൊപ്പം രാത്രിതന്നെ യാത്ര ആരംഭിച്ചു. ഡൽഹിയിൽനിന്നു 500 കിലോമീറ്റർ ദൂരമുണ്ട് സംഭവം നടന്ന സ്ഥലത്തേക്ക്. റോഡ് മാർഗം തന്നെ പോയേ തീരൂ. പകൽ മുഴുവൻ ഓട്ടത്തിലായിരുന്ന ടാക്സി ഡ്രൈവറെ എത്രത്തോളം രാത്രി ഓടിപ്പിക്കാൻ കഴിയും എന്നതും ആശങ്ക. ഞാനും രംജിത്തും English Summary:
It was a Journey Defined by Fear and Determination. Malayala Manorama Picture Editor Josekutty Panakkal has Shared a Gripping Account of how his Team Braved the Treacherous Terrain to Document the Aftermath of the Dharali Flash Flood in Uttarakhand. |
|