ഇന്ത്യയിൽ ഉണർന്നെണീക്കുക എന്നു പറഞ്ഞാൽ, ജീവിതത്തിലേക്കുതന്നെ ഉണരുന്നുവെന്നാണർഥം’– പ്രശസ്ത ചരിത്രകാരൻ റെയ്മണ്ട് പേജിന്റെ വാക്കുകൾ. ഒട്ടേറെ നൂറ്റാണ്ടുകളിൽ ഒരേസമയം ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു പറഞ്ഞത് എഴുത്തുകാരി അരുന്ധതി റോയ്. ഇന്ത്യയിൽ നിങ്ങൾ എവിടേക്കു പോയാലും എങ്ങനെയെങ്കിലും അതു ജീവിതത്തിന്റെ ഭാഗമാകുമെന്നു പറഞ്ഞത് എഴുത്തുകാരി അനിത ദേശായി. ഇങ്ങനെ ഇന്ത്യയെപ്പറ്റി, അതിന്റെ വൈവിധ്യത്തെപ്പറ്റി എത്രയെത്ര അഭിപ്രായങ്ങൾ. അമേരിക്കൻ ഗവേഷണ സ്ഥാപനമായ പ്യൂ (PEW) റിസർച് സെന്ററും അടുത്തിടെ ഇന്ത്യയെപ്പറ്റി ഒരു സർവേ നടത്തി. ഇന്ത്യയെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു 24 രാജ്യങ്ങളിലായി നടത്തിയ സർവേയിലെ പ്രധാന ചോദ്യം. പകുതിയോളം രാജ്യങ്ങളിലും ഇന്ത്യയെക്കുറിച്ച് English Summary:
Pew Research Findings Understanding International Views On India |