deltin33 • 2025-10-28 08:56:52 • views 1206
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന പയേതുങ്താൻ ഷിനവത്രയെ, രാജ്യത്തെ ഏറ്റവും വലിയ സ്വാധീനശക്തിയായ ഭരണഘടനാ കോടതി പുറത്താക്കിയത് തായ്‌ലൻഡിലുണ്ടാക്കിയതു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ്. മുൻ ഭരണാധികാരിയും ഷിനവത്ര കുടുംബത്തിലെ മുതിർന്ന അംഗവുമായ തക്സിൻ ഷിനവത്രയുടെ മകളാണു പയേതുങ്താൻ. ഒട്ടേറെ പ്രധാനമന്ത്രിമാരെ പുറത്താക്കിയ ചരിത്രമുള്ള രാജാധികാര–സൈനിക-വ്യവസായ കൂട്ടുകെട്ടിന്റെ (ഡീപ് സ്റ്റേറ്റ്) ചട്ടുകമായാണു ഭരണഘടനാ കോടതിയുടെ പ്രവർത്തനം എന്നതിൽ വിമർശകരെല്ലാം ഒരേ അഭിപ്രായക്കാരാണ്. അർധ-ജനാധിപത്യ രാഷ്ട്രീയഘടനയുള്ള തായ്‌ലൻഡിൽ 17 വർഷത്തിനിടെ ഈ കോടതിയാൽ പുറത്താക്കപ്പെടുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണു പയേതുങ്താൻ. ഡീപ് സ്റ്റേറ്റിന്റെ ഗൂഢതന്ത്രങ്ങൾക്ക് ഒരിക്കൽക്കൂടി ഇരയാകേണ്ടി വന്നതു തായ്‌ലൻഡിലെ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണ്. കംബോഡിയ സെനറ്റ് പ്രസിഡന്റ് ഹുൻ സായെന്നുമായി നടത്തിയ ടെലിഫോൺ സംഭാഷണം ചോർന്നതാണ് മുപ്പത്തിയൊൻപതുകാരിയായ English Summary:
Thailand Political Crisis Focuses on the Recent Political Instability in Thailand, Highlighting the Removal of Payetungtan Shinawatra. |
|