search
 Forgot password?
 Register now
search

കുപ്പിയിലായെന്നു കരുതിയ ട്രംപ് ചതിച്ചു, ഖത്തർ ഞെട്ടി; സൗദി കരാറിൽ കോളടിച്ച് പാക്കിസ്ഥാൻ; ഇന്ത്യയോട് കൂടുതൽ അടുക്കാൻ ഇസ്രയേൽ?_deltin51

deltin33 2025-10-28 08:57:38 views 1245
  



2023 ഒക്ടോബറില്‍ ഹമാസില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണം നല്‍കിയ തിരിച്ചടിയില്‍നിന്നു കരകയറിയ ശേഷം മുന്‍പൊന്നും കാണിക്കാത്ത രീതിയിലുള്ള അസഹിഷ്ണുതയും അക്രമണോത്സുകതയുമാണ്‌ ഇസ്രയേല്‍ പുറത്തെടുത്തിട്ടുള്ളത്‌. ഹമാസിനെതിരെയുള്ള പ്രത്യാക്രമണം ഗാസയില്‍ തുടങ്ങിയത്‌ ഇന്നൊരു മനുഷ്യക്കുരുതിയായി മാറിയിരിക്കുന്നു. ഇതിനു പുറമേ ലബനനില്‍ കടന്നാക്രമണം നടത്തി തങ്ങള്‍ക്കെതിരെ പൊരുതിയിരുന്ന ഹിസ്ബുല്ല എന്ന സായുധ സംഘടനയെ അവര്‍ പാടേ നശിപ്പിച്ചു. അതിനു ശേഷം ഇറാനു നേരെ തിരിഞ്ഞെങ്കിലും ആ യുദ്ധം അമേരിക്കയുടെ ഇടപെടലോടെ വേഗം അവസാനിപ്പിക്കാന്‍ സാധിച്ചു. എന്തു വില കൊടുത്തും ഗാസ മുഴുവന്‍ കീഴടക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇസ്രയേല്‍ സേനകള്‍ അവിടെ നാശം വിതയ്ക്കുമ്പോഴാണ്‌ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്‌ അവര്‍ പുതിയ പോര്‍മുഖം തുറന്നത്‌. സെപ്റ്റംബര്‍ 9ന്‌ ഖത്തറിലെ ഒരു വീട്ടില്‍ ഹമാസിലെ നേതൃനിരയില്‍ ചിലര്‍ ഒത്തുചേരുന്നുണ്ടെന്ന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ മുന്നുംപിന്നും നോക്കാതെ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഖത്തറില്‍ പ്രവേശിച്ച് അവിടെ ബോംബുകള്‍ വര്‍ഷിച്ചു. ഈ ആക്രമണത്തില്‍ ഒരു ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ ആറു പേര്‍ മരിച്ചു. തങ്ങളുടെ നേതാക്കള്‍ ആരും അപായപ്പെട്ടിട്ടില്ലെന്ന്‌ ഹമാസ്‌ അറിയിച്ചെങ്കിലും ഈ നടപടിയുടെ ആഘാതത്തില്‍ ഖത്തര്‍ മാത്രമല്ല മറ്റു അറബി രാഷ്ട്രങ്ങളും ആടിയുലഞ്ഞു. ഇസ്രയേല്‍ ഖത്തറിനെ ആക്രമിക്കുമെന്ന്‌ ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. അതിനു കാരണം പലതാണ്‌.   English Summary:
Israel attack on Qatar and US\“s subsequent inaction have profoundly reshaped Middle Eastern and South Asian geopolitics, leading to a new Pakistan-Saudi defense pact with significant implications for India
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com