2025 മേയ് 28ന് നടന്ന ഏറ്റുമുട്ടലിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതോടെയാണ് തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിത്തർക്കം വീണ്ടും കനത്തത്. ഇതിനിടയിൽ മറ്റൊന്നുകൂടി സംഭവിച്ചു. തായ് പ്രധാനമന്ത്രി പെതോങ്താൻ ഷിനവത്രയും കംബോഡിയൻ നേതാവ് ഹുൻ സെന്നും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം ചോർന്നു. തായ്‌ലൻഡിൽ ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലേക്കാണ് ഇതു വഴിവച്ചത്. തായ് പ്രധാനമന്ത്രി രാജ്യസുരക്ഷയെ ദുർബലപ്പെടുത്തുന്നു എന്നു വിമർശകർ ആരോപിച്ചതിനുപിന്നാലെ അവർക്ക് അധികാരത്തിൽനിന്നു മാറിനിൽക്കേണ്ടി വന്നു. തായ് സൈനികർക്ക് പരുക്കേൽക്കാൻ കാരണമായത് കംബോഡിയ സ്ഥാപിച്ച കുഴിബോംബുകളാണെന്ന് തായ്‌ലൻഡ് ആരോപിച്ചതോടെ വീണ്ടും പോരാട്ടം ആരംഭിച്ചു. ഇത് പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിലേക്കും നയിച്ചു. ജൂലൈ 24ന്, തായ്‌ലൻഡിൽ സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് കംബോഡിയ മിസൈലുകൾ തൊടുത്തുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മറുപടിയായി തായ്‌ലൻഡ് English Summary:
How a Leaked Call Ignites Thailand Cambodia Border War: A Tale of Rivalry and Power- Part Two |
|