കോടികൾ മുളയ്ക്കുന്ന കപ്പലണ്ടി!_deltin51

deltin33 2025-10-28 08:58:42 views 834
  



‘സിപിഎമ്മിൽ ആർക്കാണ് കാശില്ലാത്തത്, ഒരുഘട്ടം കഴിയുമ്പോൾ നേതാക്കന്മാരെല്ലാം കാശുകാരാകും.’ കേൾക്കുന്ന മാത്രയിൽ മറ്റു രാഷ്ട്രീയ പാർട്ടികളിലുള്ളവർക്കു ചാഞ്ചല്യം വരാവുന്ന ഒന്നാന്തരം പരസ്യവാചകം. പറഞ്ഞത് യുവസഖാവ്. അഭിനന്ദനമാണു കിട്ടേണ്ടത്. പക്ഷേ, പറഞ്ഞിട്ടു കാര്യമുണ്ടോ? പറഞ്ഞ നേതാവിനെതിരെ അച്ചടക്കനടപടിയെടുത്തുകളഞ്ഞു സിപിഎം. കണ്ണിൽച്ചോരയില്ലായ്‌മ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. കള്ളം പറഞ്ഞാൽ ക്ഷമിക്കും. അപ്രിയസത്യം പാർട്ടി പൊറുത്ത ചരിത്രമില്ല.

  • Also Read അയ്യപ്പസംഗമം തരംതാണ തന്ത്രം: സി.കെ.പത്മനാഭൻ   


സിപിഎം തൃശൂർ ജില്ലാക്കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ ശരത് പ്രസാദ് മറ്റൊരു സഖാവിനോടു തന്റെ ചില ജീവിതാനുഭവങ്ങൾ ഫോണിൽ പങ്കുവച്ചതാണു കുഴപ്പമായത്. പാവത്തിനെ പാർട്ടി ജില്ലാ കമ്മിറ്റിയിൽനിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിക്കളഞ്ഞു.

  • Also Read ഒടിയുമോ ട്രംപ് വെട്ടിയ വടി? പഴയ കാറിൽ ചതി പറ്റാതിരിക്കാൻ; എന്തൊരു മാറ്റം എയർ ഇന്ത്യയ്ക്ക്!– വായിക്കാം ടോപ് 5 പ്രീമിയം   


‘എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ഞാനൊക്കെ പിരിച്ചാൽ മാക്‌സിമം കിട്ടുന്നത് 5000 രൂപയാണ്. പാർട്ടിയുടെ ജില്ലാക്കമ്മിറ്റിയിലെത്തിയാൽ 25,000 രൂപ വരെയൊക്കെയാണു പിരിവ്. ജില്ലാ ഭാരവാഹിയായാൽ 75,000 രൂപ വരെ. കണ്ണേട്ടനൊക്കെ കോടാനുകോടിയുടെ സ്വത്താണ്, പൊളിറ്റിക്സ‌് കാരണം രക്ഷപ്പെട്ടതാ. പണ്ടു കപ്പലണ്ടിക്കച്ചവടമായിരുന്നു. എ.സി.മൊയ്തീനൊക്കെ ജില്ലയിലെ അപ്പർ ക്ലാസ് ആളുകളുമായാണ് ഇടപെടുന്നത്’ എന്നിങ്ങനെ പോയത്രേ പാർട്ടിയിലെ നിറഞ്ഞുതുളുമ്പുന്ന സമ്യദ്ധിയെപ്പറ്റി ശരത്തിന്റെ വിവരണം. അസൂയയും കൊതിയും തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

സിപിഎം ഉന്നതനേതാക്കളായ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ, മുൻമന്ത്രി എ.സി.മൊയ്‌തീൻ എന്നിവരുടെ അദ്ഭുതകരമായ ജീവിതവിജയമാണ് സോദാഹരണസഹിതം മുക്ത‌കണ്ഠം പ്രശംസിക്കപ്പെട്ടതെന്നാണ് സംസാരം. പരമാവധി നല്ലതു പറഞ്ഞിട്ടും ശരത്തിനു പാർട്ടി നൽകിയതു ശിക്ഷയാണെന്ന വൈരുധ്യാത്മകതയാണ് മറ്റു സഖാക്കൾക്കു പിടികിട്ടാത്തത്.

താൻ പറഞ്ഞത് ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചല്ല എന്നു പാർട്ടിയോടു ശരത് വിശദീകരിച്ചത് ആത്മാർഥമായിട്ടായിരിക്കണം. പാർട്ടി നേതാവിനു പണ്ടു കപ്പലണ്ടിക്കച്ചവടം ആയിരുന്നു എന്നതു പ്രസ്‌ഥാനം അപമാനമായിക്കരുതുമെന്ന് ഏതെങ്കിലും സിപിഎം നേതാവു വിചാരിക്കുമോ? ഇക്കണക്കിന് സിപിഎം പണ്ട് അടിസ്‌ഥാനവർഗ പാർട്ടിയായിരുന്നു എന്നു പറഞ്ഞാൽ അതിലും പുലിവാലാകുമല്ലോ. ഇപ്പോൾ പാർട്ടി ശതകോടീശ്വരൻമാരുടെ പട്ടികയിലാണ്. പാർട്ടിനേതാവ് സാദാ കോടീശ്വരൻ ആകുന്നതു സ്വാഭാവിക വളർച്ചയാണ്. അതിൽ അപമാനം ഒട്ടുമില്ല. തെറ്റ് പേരിനു പോലുമില്ല. വളർന്നില്ലെങ്കിലാണ് പാർട്ടിഅച്ചടക്കം ലംഘിച്ചതിനു നടപടിയെടുക്കേണ്ടത്.

വീട്ടിലെ ദാരിദ്ര്യംമൂലം കശുവണ്ടിയും ഓറഞ്ചും വിറ്റു നടക്കേണ്ടി വന്ന ബാല്യമായിരുന്നു തന്റേതെന്ന് പിന്നീട് വൻ വ്യവസായിയായി മാറിയ കൊല്ലത്തെ മുസ്‌ലിം ലീഗ് നേതാവ് എ.യൂനുസ്കുഞ്ഞ് എന്നും അഭിമാനമായി പറഞ്ഞിട്ടുണ്ട്.

കശുവണ്ടിക്കു ചില നാടുകളിൽ കപ്പലണ്ടി എന്നും പേരുണ്ട്. കപ്പലണ്ടിക്കച്ചവടം ചെയ്തു കോടീശ്വരനായെന്നു കേട്ട് സിപിഎമ്മിനോ കണ്ണനോ അപമാനം തോന്നേണ്ട ഒരു കാര്യവുമില്ലെന്ന് ആശ്വസിക്കാനായി യൂനുസ്കുഞ്ഞിന്റെ ജീവിതം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. എല്ലാക്കാലത്തും പരിപ്പുവടയും കട്ടൻചായയുമായി കഴിയാനാകില്ല എന്ന് ആയുർവേദ റിസോർട്ട് തുടങ്ങിയ കാലത്ത് ഇ.പി.ജയരാജനും കണ്ണുതെളിഞ്ഞത് ഇങ്ങനെയാണ്. കണ്ണൻ സഖാവിന്റെ കപ്പലണ്ടി വിജയഗാഥ പാർട്ടി ഡോക്യുമെന്ററിയാക്കി കേരളം മുഴുവൻ പ്രദർശിപ്പിച്ചിരുന്നുവെന്നു കരുതുക. കപ്പലണ്ടി മുളയ്ക്കുന്നതിലും വേഗത്തിൽ കേരളത്തിൽ വ്യവസായ സംരംഭകത്വം മുള പൊട്ടുമായിരുന്നു.Editorial, Malayalam News, Asia Cup 2025, Indian Cricket Team, Pakistan, indian cricket team, asia cup 2023, india vs pakistan cricket, ind vs pak cricket, mohsin naqvi controversy, suryakumar yadav cricket, kuldeep yadav spin bowling, sanju samson batting, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Asia Cup Triumph: India Lifts Asia Cup 2023 Trophy, Controversies Overshadow Victory   

ജില്ലാക്കമ്മിറ്റിയിൽനിന്നു ബ്രാഞ്ചിലേക്കുള്ള തരംതാഴ്ത്തലാണ് ശരത്തിനു പാർട്ടി കൊടുത്ത ശിക്ഷ. തസ്‌തിക താഴുന്നതനുസരിച്ചു പിരിവിലും തദ്വാരാ വരവിലും കുറവുവരാതെ പറ്റില്ല.

ഒന്നോർത്താൽ തടവിനുപുറമേ പിഴകൂടി ശിക്ഷ വിധിക്കുന്ന നീതിന്യായക്കോടതിയുടെ മാതൃകതന്നെ ഇവിടെയും. തരംതാഴ്ത്തലും വരുമാനനഷ്ടവും എന്നു വേർതിരിച്ചു പറയുന്നില്ലെന്നു മാത്രം. ‘പാർട്ടിക്കോടതി’ എന്നു പറയുന്നതു വെറുതേയല്ല.

അളിയാ വായടയ്ക്ക്....

‘നമ്മൾ പലപ്പോഴും ചില കാര്യങ്ങൾ തീരുമാനിക്കും. പക്ഷേ, സമയത്തിനുള്ളിൽ തീർക്കാൻ കഴിയാതെ വരും. തമിഴ്നാട്ടുകാർ അങ്ങനെയല്ല, പറയുന്ന സമയത്ത് അവർ തീർക്കും. അവരുടെ ആ ഗാരന്റി നമുക്കില്ല’. ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ തമിഴ്‌നാട് സർക്കാരിന്റെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ശിലാസ്‌ഥാപന വേളയിൽ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഇങ്ങനെ. നമുക്ക് എന്നതുകൊണ്ട് ഉദ്ദേശിച്ചത് പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സജികൂടി ഉൾപ്പെടുന്ന കേരള സർക്കാരിനെത്തന്നെ ആവാതെ തരമില്ല. പിണറായിയെ താഴ്ത്തിയിട്ടായാലും വേണ്ടില്ല, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിന്റെ ഭരണനൈപുണ്യത്തെ ഒന്നു പൊക്കണമെന്നു പെട്ടെന്നു തോന്നാൻ എന്താണ് പ്രകോപനമെന്നു തിട്ടമില്ല. അല്ലെങ്കിലും, സജി പറയുന്നതിലെ യുക്തി തിരക്കിയാലാണ് ജനം ചിരിക്കുക എന്നതാണു സ്ഥിതി. കക്ഷി പണ്ടേ തമിഴ്നാടിന്റെ കട്ട ഫാനാണ്.

ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കിൽ നെൽക്കൃഷി ചെയ്യില്ലെന്നു പണ്ട് കർഷകർ ഭീഷണിപ്പെടുത്തിയപ്പോൾ ‘തമിഴ്നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല, കേരളത്തിൽ കൃഷി ചെയ്‌തില്ലെങ്കിലും ഒന്നും സംഭവിക്കില്ല’ എന്നു തിരിച്ചുവിരട്ടിയ വീരനാണ്. ഡെങ്കിപ്പനി ബാധിച്ച് 2019ൽ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ താൻ മരിക്കാറായെന്നും സ്വകാര്യ ആശുപത്രിയിലേക്കു മാറിയതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്നും കേരളത്തിന്റെ ആരോഗ്യമേഖലയെ ബഹുമാനിച്ച ചരിത്രവും സജിക്കുണ്ട്. ‘അളിയാ കയറല്ലേ എന്നു നമ്മൾ പറഞ്ഞാൽ കടൽ കയറാതിരിക്കുമോ’ എന്നാണ് കുറച്ചുകാലം മുൻപ് കടലാക്രമണത്തിൽ സർക്കാർ ഒന്നും ചെയ്‌തില്ല എന്നാരോപിച്ച് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി പ്രകടനം നടത്തിയപ്പോൾ മന്ത്രി പ്രതികരിച്ചത്. പറഞ്ഞതിന്റെ ലിസ്‌റ്റ് എടുത്താൽ അന്തവും കുന്തവുമില്ലെന്നർഥം. അനുസരിക്കുമെന്നു പ്രതീക്ഷയില്ലെങ്കിലും ‘അളിയാ വായടയ്ക്ക്’ എന്നു പറഞ്ഞുനോക്കിയാലോ എന്നാണുപോലും മന്ത്രിസഭയിലെ കൂട്ടുകാരുടെ തോന്നൽ. അവരെയും തെറ്റു പറയാൻ പറ്റില്ല.

എത്രയെത്ര പിണറായി

‘പിണറായി കമ്യൂണിസ്‌റ്റാണെന്നു പ്രത്യേകം പറയേണ്ടതില്ല; പ്രസവവാർഡിനു മുന്നിൽ സ്ത്രീകൾക്കു മാത്രമെന്നു പ്രത്യേകം എഴുതി വയ്ക്കാറില്ലല്ലോ’ എന്നാണ് സിപിഎം നേതാവ് എ.കെ.ബാലൻ ആശ്വസിക്കുന്നത്. തന്റെ കൂട്ടുകാരനും കറതീർന്ന വിപ്ലവകാരിയെന്നു പണ്ടേ പുകൾപെറ്റ ആളുമായ വിജയൻ തികഞ്ഞ ഭക്‌തനായി അയ്യപ്പവിഗ്രഹവും നെഞ്ചോടു ചേർത്തുനിൽക്കുന്ന ചിത്രങ്ങൾ നാടാകെ പടരുന്നതു കണ്ട് സഹിക്കാത്ത കമ്യൂണിസ്‌റ്റിന്റെ വിലാപമാണെന്നു കേട്ടവർക്കു തോന്നിയാൽ അദ്ഭുതമില്ല.

പിണറായി പുലർത്തുന്ന കമ്യൂണിസ്‌റ്റ് മൂല്യങ്ങൾ എന്താണെന്ന് നേരിട്ടറിയാവുന്ന ആളാണ് താനെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ അനുഭവസാക്ഷ്യം. തികഞ്ഞ അയ്യപ്പഭക്തനായിത്തന്നെയാണ് വെള്ളാപ്പള്ളി നടേശന്റെ മനോമുകുരത്തിൽ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നതും.

കപടഭക്തിയുടെ മൂർത്തിമദ്ഭാവമായി വി.ഡി.സതീശന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും പേടിസ്വപ്‌നത്തിലും വരുന്നു. ഇതൊന്നുമല്ല താനെന്നോ ഇതെല്ലാമാണ് താനെന്നോ ഈ നിമിഷംവരെ പിണറായി പറഞ്ഞിട്ടുമില്ല. ഒരുവേള താൻ ശരിക്കും ആരാണെന്നു കൃത്യമായി അറിയാത്തതു പിണറായിക്കു മാത്രമാണെന്നു വരുമോ? അതോ, ആരെന്തു പറഞ്ഞാലും ‘ആ പിവി ഞാനല്ല’ എന്ന പഴയ കടുംപിടിത്തംതന്നെ ആയിരിക്കുമോ? മാർക്‌സിസ്റ്റ് ദൈവങ്ങളുടെയും ഭക്‌തരുടെയും കാര്യം സാധാരണമാതിരിയല്ല എന്ന് ആശ്വസിക്കുകയല്ലാതെ തൽക്കാലം നിവൃത്തിയില്ല.

സ്‌റ്റോപ് പ്രസ്

∙ ഭക്തിയിൽ സിപിഎമ്മുകാർ പിഎച്ച്‌ഡിക്കാരാണെന്നു പാർട്ടി നേതാവ് എം.വി.ജയരാജൻ.

യോഗ്യത ലഭിച്ച സ്‌ഥിതിക്ക് ദൈവങ്ങൾക്കു ക്ലാസെടുത്തു തുടങ്ങാൻ വൈകില്ലെന്നു കരുതാം.
English Summary:
Aazhchakurippukal : CPM Leaders Wealth is a topic of discussion after a party member\“s remarks about financial gains within the party structure. The article delves into the reactions and implications following the controversial statement, offering a satirical take on current affairs in Kerala\“s political landscape.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325583

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.